അപൂർവങ്ങളിൽ അപൂർവമെന്ന് അക്ഷരാർഥത്തിൽ പറയാൻ കഴിയുന്ന ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് ലോകം.80,000 വർഷങ്ങൾക്ക് ശേഷം ഭൂമിയുടെ സമീപത്തെത്തിയ C/2023 A3 Tsuchinshan-ATLAS എന്നറിയപ്പെടുന്ന വാൽനക്ഷത്രം ഒക്ടോബർ 12ന് ഏറ്റവും അടുത്ത് എത്തുകയും വാന നിരീക്ഷകർ അതിന്റെ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. പ്രകാശ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപൂർവങ്ങളിൽ അപൂർവമെന്ന് അക്ഷരാർഥത്തിൽ പറയാൻ കഴിയുന്ന ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് ലോകം.80,000 വർഷങ്ങൾക്ക് ശേഷം ഭൂമിയുടെ സമീപത്തെത്തിയ C/2023 A3 Tsuchinshan-ATLAS എന്നറിയപ്പെടുന്ന വാൽനക്ഷത്രം ഒക്ടോബർ 12ന് ഏറ്റവും അടുത്ത് എത്തുകയും വാന നിരീക്ഷകർ അതിന്റെ ചിത്രങ്ങൾ  പകർത്തുകയും ചെയ്തു.  പ്രകാശ വർഷക്കണക്കിലൊക്കെ പറയുമ്പോൾ അടുത്താണെന്നൊക്കെ സങ്കൽപ്പിക്കാമെങ്കിലും 44 ദശലക്ഷം മൈൽ അകലെയാണ് ഈ വാൽ നക്ഷത്രം കടന്നുപോകുന്നത്.

നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്നത്ര തെളിച്ചമുള്ളതായിരിക്കും ഈ വാൽ നക്ഷത്രമെന്നാണ് സൂചന, ഈ വാൽ നക്ഷത്ര കാഴ്ചയ്ക്ക് നിരീക്ഷകർ സാക്ഷ്യം വഹിക്കുക മാത്രമല്ല , 2024 ഒക്‌ടോബർ ആദ്യ വാരത്തിൽ ആകാശത്തിലെ  ഈ അപൂർവ പ്രകൃതി പ്രതിഭാസത്തിന്റെ ചിത്രം പകർത്തുകയും ചെയ്തു.

ADVERTISEMENT

2023 ജനുവരി 9ന് ചൈനയിലെ പർപ്പിൾ മൗണ്ടൻ ഒബ്സർവേറ്ററിയാണ് ഈ വാൽ  നക്ഷത്രത്തെ ആദ്യമായി നിരീക്ഷിച്ചത്.പരിക്രമണ കാലയളവ് ഏകദേശം 1.4 ബില്യൺ വർഷമായി കണക്കാക്കപ്പെടുന്നു. വാൽനക്ഷത്രം സൂര്യനോട് ഏറ്റവും അടുത്തെത്തുന്നത് 2024 സെപ്റ്റംബർ 27ന് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ദശാബ്ദങ്ങളിൽ ദൃശ്യമാകുന്ന ഏറ്റവും തിളക്കമുള്ള വാൽനക്ഷത്രമായിരിക്കും ഇത്.ഈ വാൽനക്ഷത്രം അവസാനമായി ഭൂമി സന്ദർശിച്ചത് ഏകദേശം 80,000 വർഷങ്ങൾക്ക് മുമ്പാണ്.ഇതുപോലുള്ള ധൂമകേതുക്കൾ  സൗരയൂഥത്തിന്റെ ആദ്യകാലങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങളാണ്. 

ADVERTISEMENT

വാൽനക്ഷത്രങ്ങളിൽ പാറയ്‌ക്കൊപ്പം തന്നെ വിവിധ വാതകങ്ങളും പൊടിപടലങ്ങളുമൊക്കെ തണുത്തുറഞ്ഞ രീതിയിൽ അടങ്ങിയിട്ടുണ്ട്. ഇവ സൂര്യനു സമീപമെത്തുമ്പോൾ വാതകങ്ങൾ ചൂടായി പുറത്തേക്കു പോകുകയും വാലു പോലെ ഘടന പ്രത്യക്ഷപ്പെടുകയും ചെയ്യും.

സൗരയൂഥത്തിൽ ഇതുവരെ കണ്ടെത്തപ്പെട്ട ഏറ്റവും വലിയ വാൽനക്ഷത്രം ബെർണാഡിനെലി-ബ്രെയ്ൻസ്റ്റീൻ മെഗാകോമറ്റാണ്. 100 കിലോമീറ്റർ വിസ്തീർണമുള്ള ഈ വാൽനക്ഷത്രം സാധാരണ വാൽനക്ഷത്രങ്ങളേക്കാൾ 1000 മടങ്ങ് ഭാരമുള്ളതാണ്. ഭൂമിയിൽ നിന്നു ശതകോടിക്കണക്കിന് കിലോമീറ്റർ അകലെയുള്ള ഊർട്ട് ക്ലൗഡ് എന്ന മേഖലയിലാണു വാൽനക്ഷത്രം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.

ADVERTISEMENT

ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്‌റെ 29 മടങ്ങ് ദൂരത്തിൽ. 2031ലാകും വാൽനക്ഷത്രം ഭൂമിക്ക് ഏറ്റവും അടുത്ത ദൂരമെത്തുന്നത്. അപ്പോഴും വളരെ സുരക്ഷിതമായ അകലത്തിലാകും ഇതു നിൽക്കുകയെന്ന് ഗവേഷകർ പറയുന്നു.

ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്‌റെ 29 മടങ്ങിൽ. ടെലിസ്‌കോപ്പുകളുടെ സഹായത്തോടെ അന്ന് ഭൂമിയിലുള്ളവർക്ക് ഈ വാൽനക്ഷത്രത്തെ കാണാൻ ഉള്ള അവസരം ലഭിക്കും. വമ്പൻ പാറകളും കുള്ളൻഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളുമൊക്കെ സ്ഥിതി ചെയ്യുന്ന ഇടമാണ് ഊർട്ട് ക്ലൗഡ്. 35 ലക്ഷം വർഷം മുൻപാണ് ബെർഡാഡിനെലി ഭൂമിക്ക് തൊട്ടരികിൽ ഇതുപോലെ എത്തിയതത്രേ...

English Summary:

Indian stargazers capture stunning pictures of rare comet last seen 80,000 years ago

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT