ഉൽക്കകൾ ഭൂമിയിൽ ചിലപ്പോഴൊക്കെ വീഴാറുണ്ട്. നമ്മുടെ അയൽഗ്രഹമായ ചൊവ്വയിൽ സംഭവിച്ച ഒരു സ്‌ഫോടനത്തിന്‌റെ അവശിഷ്ടങ്ങളാണ് ചില ഉൽക്കകൾ. ഇത്തരം ചില ഉൽക്കകൾ എത്രത്തോളം പഴയതാണെന്ന് മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ ഗവേഷണങ്ങൾ നടത്തിയിരുന്നു. ഗവേഷണത്തിനായി തയാർ ചെയ്ത പ്രത്യേക ആണവ നിലയമുപയോഗിച്ചായിരുന്നു ഈ ഗവേഷണം.ഇതിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉൽക്കകൾ ഭൂമിയിൽ ചിലപ്പോഴൊക്കെ വീഴാറുണ്ട്. നമ്മുടെ അയൽഗ്രഹമായ ചൊവ്വയിൽ സംഭവിച്ച ഒരു സ്‌ഫോടനത്തിന്‌റെ അവശിഷ്ടങ്ങളാണ് ചില ഉൽക്കകൾ.ഇത്തരം ചില ഉൽക്കകൾ എത്രത്തോളം പഴയതാണെന്ന് മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ ഗവേഷണങ്ങൾ നടത്തിയിരുന്നു.

ഗവേഷണത്തിനായി തയാർ ചെയ്ത പ്രത്യേക ആണവ നിലയമുപയോഗിച്ചായിരുന്നു ഈ ഗവേഷണം.ഇതിൽ പല ഉൽക്കകളും അത്ര പഴക്കമുള്ളതല്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ചൊവ്വയിൽ സ്ഥിതി ചെയ്യുന്ന സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതമായ ഒളിംപസ് മോൻസിൽ നിന്നു വന്നതാണ് ഈ ഉൽക്കകളെന്ന് അവർ പറയുന്നു.

Representative image. Photo Credits: ; Dima Zel/ Shutterstock.com
ADVERTISEMENT

ഉൽക്കകളിലെ ആർഗണിന്‌റെ സാന്നിധ്യം പരിശോധിച്ചാണ് ശാസ്ത്രജ്ഞർ ഈ നിഗമനങ്ങളിലെത്തിയത്.21.9 കിലോമീറ്റർ ആണ് ഒളിംപസ് മോൻസിന്റെ ഉയരം. ചൊവ്വയിലെ താർസിസ് മോണ്ടിസ് മേഖലയിലാണ് ഒളിംപസ് മോൻസ് ഉള്ളത്. ഒരു കാലത്ത് വളരെ സജീവമായ അഗ്നിപർവതമായിരുന്നു ഒളിംപസ് മോൻസ്. ഈ മേഖലയിൽ ഡസൻ കണക്കിന് അഗ്നിപർവതങ്ങൾ വേറെയുണ്ട്. 

എന്നാൽ റിയാസിൽവിയ എന്ന മറ്റൊരു കൊടുമുടിയാണ് സൗരയൂഥത്തിലെ ഏറ്റവും പൊക്കമുള്ളതെന്നും വാദമുണ്ട്. ഛിന്നഗ്രഹമായ വെസ്റ്റയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. 22.5 കിലോമീറ്റർ ഉയരം ഇതിനു കണക്കാക്കപ്പെടുന്നു. അതായത്, താരതമ്യം ചെയ്താൽ ഭൂമിയിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്‌റെ ഏകദേശം മൂന്ന് മടങ്ങുവരും ഇതിന്‌റെ പൊക്കം.

ADVERTISEMENT

സൗരയൂഥത്തിലെ വമ്പൻ ഛിന്നഗ്രഹങ്ങളിലൊന്നാണു വെസ്റ്റ. ഇതിന്‌റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന റിയാസിൽവിയ എന്ന ഗർത്ത ഘടനയെപ്പറ്റിയുള്ള വിവരങ്ങൾ നമുക്ക് നൽകിയത് നാസയുടെ ഡോൺ എന്ന പര്യവേക്ഷണ ദൗത്യമാണ്. നേരത്തെ ഹബ്ബിൾ ടെലിസ്‌കോപ്പും ഇതിന്‌റെ ചിത്രങ്ങൾ പകർത്തിയിരുന്നു.

ആസ്റ്ററോയ്ഡിൽനിന്ന് ‘പ്ലാനറ്ററി ഡിഫൻസി’ലൂടെ ഭൂമിയെ രക്ഷിക്കുന്നതിന്റെ പ്രതീകാത്മക ചിത്രം (Image: istockphoto/Elen11)

റിയാസിൽവിയ എന്ന പേര് ഈ പടുകുഴിക്ക് ലഭിച്ചത് റോമൻ ഐതിഹ്യങ്ങളിൽ നിന്നാണ്.സൗരയൂഥത്തിന്‌റെ ആദിമകാലത്ത് ഈ ഛിന്നഗ്രഹത്തിൽ ഒരു കൂട്ടയിടി നടന്നു, ഏതോ ഒരു വസ്തു ശക്തിയിൽ ഇവിടെ വന്നിടിച്ചു. ഇതോടെയാണ് 500 കിലോമീറ്റർ വ്യാസമുള്ള റിയാസിൽവിയ ഗർത്തം വെസ്റ്റയിൽരൂപപ്പെട്ടത്. ഇതിന് ഒത്ത നടുക്കായാണ് നേരത്തെ പറഞ്ഞ പർവതം ഉടലെടുത്തത്.

ADVERTISEMENT

എന്നാൽ ഉയരങ്ങൾ നിർണയിക്കുന്നതിൽ എപ്പോഴും തെറ്റുപറ്റാമെന്നും ഒളിംപസ് മോൻസ് തന്നെയാകാം ഇപ്പോഴും സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയെന്നും ചില ശാസ്ത്രജ്ഞർ വാദിക്കുന്നു.

English Summary:

Discover the fascinating debate over the largest mountain in our solar system! Did rocks found on Earth originate from Mars' Olympus Mons, or is asteroid Vesta's Rheasilvia peak the true titan? Explore the evidence and scientific findings.