ലോഞ്ച് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളിൽ 18 ദശലക്ഷം കോപ്പികൾ വിറ്റഴിച്ചു, ചൈനീസ് ഗെയിമിംഗ് വ്യവസായത്തിലെ ഒരു തകർപ്പൻ നേട്ടമായിരുന്നു ബ്ലാക്ക് മിത്ത്, ഡെവലപ്പറായ ഗെയിം സയൻസിൽ തുടക്കത്തിൽ വിശ്വാസമർപ്പിച്ച് നിക്ഷേപിച്ച ഹീറോ ഗെയിംസ് സ്ഥാപകൻ ഡാനിയൽ വുവിന്റെ വിജയം കൂടിയായിരുന്നു ഈ ഗെയിം കരസ്ഥമാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൈബർപങ്ക് 2077ന്റെ ആദ്യകാല കണക്കുകളെപ്പോലും വെല്ലുന്നതായിരുന്നു വുകോങ്ങിന്റെ പ്രാരംഭ വിൽപ്പന . ഗെയിം ഇതുവരെ ഏകദേശം 700 മില്യൺ ഡോളർ നേടിയതായി വിശകലന വിദഗ്ധർ കണക്കാക്കുന്നു.

ADVERTISEMENT

ഗെയിം വികസനത്തിൽ, പ്രത്യേകിച്ച് ചൈനീസ് വിപണിയിൽ നിക്ഷേപിക്കുന്നത് അപകടകരമാണെന്ന ധാരണ നിലനിൽക്കെ ഗെയിം സയൻസിനെ പിന്തുണയ്ക്കാനുള്ള വുവിന്റെ തന്ത്രപരമായ തീരുമാനം മികച്ച ഫലം നൽകി.

ഗെയിം നിർമാതാവ് ഫെങ് ജിയുടെ കാഴ്ചപ്പാട് വ്യക്തമായിരുന്നു: ചൈനീസ് സംസ്കാരത്തിൽ വേരൂന്നിയ ഒരു ആഗോള ഗെയിം സൃഷ്ടിക്കുകയെന്നത്. ജേർണി ടു ദി വെസ്റ്റ് എന്ന നോവൽ 100-ലധികം തവണ വായിച്ച സംഘം മങ്കി കിങ്ങിന്റെ കവചത്തിനായി 1.2 ബില്യൺ മോഡലുകൾ രൂപകൽപ്പന ചെയ്തു.

ADVERTISEMENT

ബ്ലാക്ക് മിത്ത്: വുക്കോങ്ങിന്റെ 13 മിനിറ്റ് ഗെയിംപ്ലേ ട്രെയിലർ 2020 ഓഗസ്റ്റിൽ വൈറലായതോടെ എല്ലാം മാറി. ഈ വിഡിയോ യുട്യൂബിൽ 2 മില്യൺ വ്യൂസും നേടി. ഗെയിം സയൻസിൻ്റെ റിക്രൂട്ട്‌മെന്റ് വീഡിയോ ആയി ആരംഭിച്ചത് ആഗോള സെൻസേഷനായി മാറി.  10,000 ജോലി അപേക്ഷകൾ എത്തി, 140 ജീവനക്കാരായി വളരാൻ തുടങ്ങി, കൂടാതെ ടെൻസെന്റ് കമ്പനിയുടെ 5% ഓഹരി വാങ്ങുന്നതിലേക്ക് നയിച്ചു.

ഫെങ് ജിയുടെയും വുവിന്റെയും കഥ ഗെയിമിങ് വിജയത്തിൻ്റെ മാത്രം കഥയല്ല; ഒരാളുടെ തത്ത്വങ്ങളിൽ ഉറച്ചുനിൽക്കുന്നതിനുള്ള കാഴ്ചപ്പാടിന്റെയും സ്ഥിരോത്സാഹത്തിന്റെയും അചഞ്ചലമായ വിശ്വാസത്തിൻ്റെയും ശക്തിയുടെ തെളിവാണിത്.

English Summary:

From Living in Internet Cafes to Shattering Records: The Epic Success of Black Myth: Wukong Creator