ഐഫോൺ 7 ന് 20,000 രൂപ വില കുറച്ചു, ഫ്ലിപ്കാർട്ടിൽ ഐഫോണുകൾക്ക് വൻ ഓഫർ

ഫ്ലിപ്കാർട്ടിൽ ആപ്പിൾ ഉൽപന്നങ്ങൾക്ക് വൻ ഓഫർ പ്രഖ്യാപിച്ചു. ഐഫോൺ 7 മുതൽ ഐഫോൺ 5എസിനു വരെ വൻ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 24 മുതൽ 25 വരെ ആപ്പിൾ ഡേ സെയിൽ എന്ന പേരിലാണ് ഡീൽ നടക്കുന്നത്. ഐഫോണുകൾക്ക് പുറമെ മാക്ബുക്ക് പ്രോ, ആപ്പിൾ വാച്ച്, മറ്റു ആപ്പിൾ ഡിവൈസുകൾക്കും ഓഫർ നൽകുന്നുണ്ട്.

ആപ്പിളിന്റെ ജനപ്രിയ ഉൽപന്നം ഐഫോൺ 7 ന് (256 ജിബി) ഹാൻഡ്സെറ്റിന് 20,000 രൂപയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോൺ 7 (256 ജിബി) സിൾവർ, ബ്ലാക്ക്, ജെറ്റ് ബ്ലാക്ക്, ഗോൾഡ്, റോസ് ഗോൾഡ് എന്നീ വേരിയന്റ് ഹാൻഡ്സെറ്റുകൾ 59,999 രൂപയ്ക്കാണ് വിൽക്കുന്നത്. ഇതിനു പുറമെ എക്സേഞ്ച് ഓഫറായി 19,000 രൂപയുടെ ഇളവും ലഭിക്കും. കൂടാതെ ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു വാങ്ങുന്നവർക്ക് അഞ്ചു ശതാനം അധിക ഇളവും നൽകും.

ഐഫോൺ 6 (16 ജിബി) ഹാൻഡ്സെറ്റിന് 26,010 രൂപയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 26 വരെ ഐഫോൺ 6 ഏറ്റവും കുറഞ്ഞ നിരക്കിൽ 25,990 രൂപയ്ക്ക് വാങ്ങാം. എക്സേഞ്ച് ഓഫറും ക്രെഡിറ്റ് കാർഡ് ഓഫറും ഇതോടൊപ്പം ലഭിക്കും. ഐഫോൺ 6എസ്, ഐഫോൺ എസ്ഇ, ഐഫോൺ 5എസ് ഹാൻഡ്സെറ്റുകൾക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിൾ മാക്ബുക്ക് എയർ 54,990 രൂപയ്ക്കാണ് വിൽക്കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10 ശതമാനം വരെ ഇളവ് നൽകും.