മൊബൈൽ ഫോൺ രംഗത്ത് വൻ ചലനമുണ്ടാക്കി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഫീച്ചർ ഫോൺ അവതരിപ്പിച്ചിരിക്കുന്നു. ഫോൺ സൗജന്യമായി നൽകുമെന്നാണു പ്രഖ്യാപനം. എന്നാൽ 1,500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി നൽകണം. ഈ തുക മൂന്നു വർഷത്തിനുശേഷം പൂർണമായും ഉപയോക്താവിനു തിരിച്ചുനൽകും. പുതിയ ഫോണിന്റെ ദുരുപയോഗം തടയാനാണ് ഈ തുക വാങ്ങുന്നതെന്നാണു കമ്പനിയുടെ വിശദീകരണം. മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക പൊതു യോഗത്തിലാണ് ഫോണ്‍ പുറത്തിറക്കിയത്.
ജിയോ ഫോണിന്റെ ചില പ്രത്യേകതകൾ
∙ 100% 4ജി എൽടിഇ ഡ്യുവൽ സിം ഫോൺ
∙ ആൽഫാ ന്യുമറിക് കീബോർഡ്
∙ 4-വേ നാവിഗേഷൻ
∙ വൈഫൈ
∙ ബ്ലൂടൂത്ത്
∙ കോംപാക്ട് ഡിസൈൻ
∙ 240X320 പിക്സൽ റെസലൂഷൻ
∙ 2.4 ഇഞ്ച് QVGA ഡിസ്പ്ലേ
∙ 1.2 GHz ഡ്യുവൽ കോർ പ്രൊസസർ
∙ 2മെഗാപിക്സൽ റെയർ ക്യാമറ
∙ 0.3 മെഗാ പിക്സൽ മുൻ ക്യാമറ
∙ 512 എംബി റാം
∙ 4ജിബി സ്റ്റോറേജ്
∙ 2000 എംഎഎച്ച് ബാറ്ററി
∙ ഇന്റർനെറ്റ് കണക്റ്റിവിറ്റി
∙ വോയ്സ് കമാന്റ്
∙ എസ്ഡി കാർഡ് സ്ലോട്ട്
∙ എഫ്എം റേഡിയോ
∙ ഹെഡ്ഫോൺ ജാക്ക്
∙ ടോർച്ച് ലൈറ്റ്
∙ 22 ഇന്ത്യൻ ഭാഷകളുടെ പിന്തുണ