Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രീ 4ജി ജിയോ ഫോൺ, അത്യുഗ്രൻ ഫീച്ചറുകൾ, അതിവേഗം, അറിയേണ്ടതെല്ലാം

jiophone

മൊബൈൽ ഫോൺ രംഗത്ത് വൻ ചലനമുണ്ടാക്കി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഫീച്ചർ ഫോൺ അവതരിപ്പിച്ചിരിക്കുന്നു. ഫോൺ‌ സൗജന്യമായി നൽകുമെന്നാണു പ്രഖ്യാപനം. എന്നാൽ 1,500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി നൽകണം. ഈ തുക മൂന്നു വർഷത്തിനുശേഷം പൂർണമായും ഉപയോക്താവിനു തിരിച്ചുനൽകും. പുതിയ ഫോണിന്റെ ദുരുപയോഗം തടയാനാണ് ഈ തുക വാങ്ങുന്നതെന്നാണു കമ്പനിയുടെ വിശദീകരണം. മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക പൊതു യോഗത്തിലാണ് ഫോണ്‍ പുറത്തിറക്കിയത്.

ജിയോ ഫോണിന്റെ ചില പ്രത്യേകതകൾ

∙ 100% 4ജി എൽടിഇ ‍‍ഡ്യുവൽ സിം ഫോൺ
∙ ആൽഫാ ന്യുമറിക് കീബോർഡ്
∙ 4-വേ നാവിഗേഷൻ
∙ വൈഫൈ
∙ ബ്ലൂടൂത്ത്
∙ കോംപാക്ട് ഡിസൈൻ
∙ 240X320 പിക്സൽ റെസലൂഷൻ
∙ 2.4 ഇഞ്ച് QVGA ഡിസ്പ്ലേ
∙ 1.2 GHz ഡ്യുവൽ കോർ പ്രൊസസർ
∙ 2മെഗാപിക്സൽ റെയർ ക്യാമറ
∙ 0.3 മെഗാ പിക്സൽ മുൻ ക്യാമറ
∙ 512 എംബി റാം
∙ 4ജിബി സ്റ്റോറേജ്
∙ 2000 എംഎഎച്ച് ബാറ്ററി
∙ ഇന്റർനെറ്റ് കണക്റ്റിവിറ്റി
∙ വോയ്സ് കമാന്റ്
∙ എസ്ഡി കാർഡ് സ്ലോട്ട്
∙ എഫ്എം റേ‍ഡിയോ
∙ ഹെ‍ഡ്ഫോൺ ജാക്ക്
∙ ടോർച്ച് ലൈറ്റ്
∙ 22 ഇന്ത്യൻ ഭാഷകളുടെ പിന്തുണ

related stories