ലോകം കൂടുതൽ തിരഞ്ഞ ഫോണിന് ഫ്ലിപ്കാർട്ടിൽ 8,000 രൂപ ഇളവ്

2017ൽ ലോകം ഏറ്റവും കൂടുതൽ അന്വേഷിച്ച സ്മാർട്ട്ഫോണിന് പ്രമുഖ ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് 8000 രൂപ ഇളവ് നൽകുന്നു. ആപ്പിൾ ഈ വർഷം അവതരിപ്പിച്ച ഐഫോൺ 8, ഐഫോൺ8 പ്ലസ് ഹാൻഡ്സെറ്റുകൾക്കാണ് വൻ ഓഫർ നൽകുന്നത്.

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ കണക്കുകൾ പ്രകാരം ഈവർഷം ഏറ്റവും കൂടുതൽ തിരഞ്ഞ സ്മാർട്ട്ഫോൺ ഐഫോണ്‍ 8 ആണ്. ഐഫോൺ 8 പ്ലസിന് 8,001 രൂപയും ഐഫോൺ 8 ന് 2001 രൂപയുമാണ് ഇളവ് നല്‍കുന്നത്. ഐഫോൺ 8 പ്ലസ് അവതരിപ്പിക്കുമ്പോൾ ഇന്ത്യയിലെ വില 73,000 രൂപയായിരുന്നു. ഐഫോൺ 8 ന് 64,999 രൂപയും.

ഡിസ്കൗണ്ടിന് പുറമെ 18,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും നൽകുന്നുണ്ട്. വൺ പ്ലസ് 3, വൺപ്ലസ് 3ടി ആണെങ്കിൽ എക്സ്ചേഞ്ച് വിലയായി 3000 രൂപ കൂടുതൽ ലഭിക്കും. ഇതിനുപുറമെ എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10 ശതമാനം ഇളവും കിട്ടും. എന്നാൽ ആക്സിസ് ബാങ്ക് നല്‍കുന്നത് 5 ശതമാനം ഇളവാണ്.