വാവെയ് നോവ വൈ61 പുറത്തിറങ്ങി, എഐ ട്രിപ്പിൾ ക്യാമറ, 6.25 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ
ചൈനീസ് ബ്രാൻഡ് വാവെയ്‌യുടെ പുതിയ ഹാൻഡ്സെറ്റ് നോവ വൈ61 ( Huawei Nova Y61) രാജ്യാന്തര വിപണിയിൽ അവതരിപ്പിച്ചു. ഈ ബജറ്റ് (മിതമായ നിരക്ക്) ഫോൺ കഴിഞ്ഞ വർഷം പുറത്തിറക്കിയ വാവെയ് നോവ വൈ60 യുടെ പരിഷ്കരിച്ച പതിപ്പാണ്. വാവെയ് നോവ വൈ61 ഇപ്പോൾ കമ്പനിയുടെ രാജ്യാന്തര വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ

ചൈനീസ് ബ്രാൻഡ് വാവെയ്‌യുടെ പുതിയ ഹാൻഡ്സെറ്റ് നോവ വൈ61 ( Huawei Nova Y61) രാജ്യാന്തര വിപണിയിൽ അവതരിപ്പിച്ചു. ഈ ബജറ്റ് (മിതമായ നിരക്ക്) ഫോൺ കഴിഞ്ഞ വർഷം പുറത്തിറക്കിയ വാവെയ് നോവ വൈ60 യുടെ പരിഷ്കരിച്ച പതിപ്പാണ്. വാവെയ് നോവ വൈ61 ഇപ്പോൾ കമ്പനിയുടെ രാജ്യാന്തര വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ സ്മാർട് ഫോണിന്റെ വില വിവരങ്ങൾ വാവെയ് വെളിപ്പെടുത്തിയിട്ടില്ല. മിഡ്‌നൈറ്റ് ബ്ലാക്ക്, മിന്റ് ഗ്രീൻ, സഫയർ ബ്ലൂ എന്നീ നിറങ്ങളിൽ ഹാൻഡ്‌സെറ്റ് ലഭ്യമാകും. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡൽ ആണ് ആഗോള വിപണിയിൽ വിൽപനയ്ക്കെത്തുന്നത്. എന്നാൽ, ഇതിന്റെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റ് ഏഷ്യാ പസിഫിക് മേഖലയെ മാത്രം ലക്ഷ്യം വച്ചുള്ളതാണ്.
വാവെയ് നോവ വൈ61 ന് 6.52-ഇഞ്ച് എച്ച്ഡി+ (720x1,600 പിക്സലുകൾ), 60Hz റിഫ്രഷ് റേറ്റുള്ള എൽസിഡി സ്‌ക്രീൻ ഉണ്ട്. സെൽഫി ക്യാമറയ്ക്കായി മുൻവശത്ത് വാട്ടർ ഡ്രോപ്പ് സ്റ്റൈലിലുള്ള നോച്ചും ഉണ്ട്. ഒക്ടാ കോർ ചിപ്‌സെറ്റാണ് സ്‌മാർട് ഫോണിന്റെ കരുത്ത്. ഇഎംയുഐ 12ൽ ആണ് ഒഎസ്.
എഐ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനത്തിൽ f/1.8 അപ്പേർച്ചർ ഉള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറയാണ് ഹൈലൈറ്റ്. എഫ്/2.4 അപ്പേർച്ചറുള്ള മാക്രോ സെൻസറും എഫ്/2.4 അപ്പേർച്ചറുള്ള ഡെപ്ത് സെൻസറും ഹാൻഡ്‌സെറ്റിന് ലഭിക്കുന്നു. f/2.2 അപ്പേർച്ചർ ഉള്ള 5 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. ഈ ക്യാമറാ ഫീച്ചറുകൾക്ക് ഫുൾ-എച്ച്ഡി വിഡിയോ റെക്കോർഡ് ചെയ്യാൻ കഴിയും.
വാവെയ് നോവ വൈ61 ൽ 5,000 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. തുടർച്ചയായി 6 മണിക്കൂർ വരെ ഓൺലൈനിൽ വിഡിയോ കാണാൻ കഴിയും. ഹാൻഡ്‌സെറ്റിന് 22.5W വാവെയ് സൂപ്പർചാർജ് ഫാസ്റ്റ് ചാർജിങ് ശേഷിയുണ്ട്. 2.4GHz വൈ-ഫൈ, ബ്ലൂടൂത്ത് വി5.1, എൻഎഫ്സി വയർലെസ് കണക്റ്റിവിറ്റി എന്നിവയാണ് മറ്റു ഫീച്ചറുകൾ. യുഎസ്ബി ടൈപ്പ്-സി പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഉണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്.
English Summary: Huawei Nova Y61 With 50-Megapixel AI Triple Camera Announced