സാംസങ് ഗ്യാലക്സി എഫ്04 ഉടൻ ഇന്ത്യയിലെത്തും, വിലയോ?
സാംസങ്ങിന്റെ പുതിയ ഹാൻഡ്സെറ്റുകളിലൊന്നായ ഗ്യാലക്സി എഫ്04 ( Galaxy F04 ) ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ എൻട്രി ലെവൽ സ്മാർട് ഫോൺ അടുത്ത ആഴ്ച തന്നെ രാജ്യത്ത് എത്തിയേക്കുമെന്നാണ്. പുതിയ സ്മാർട് ഫോണിന്റെ ടീസർ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. എൽഇഡി ഫ്ലാഷ് ഉള്ള രണ്ട്

സാംസങ്ങിന്റെ പുതിയ ഹാൻഡ്സെറ്റുകളിലൊന്നായ ഗ്യാലക്സി എഫ്04 ( Galaxy F04 ) ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ എൻട്രി ലെവൽ സ്മാർട് ഫോൺ അടുത്ത ആഴ്ച തന്നെ രാജ്യത്ത് എത്തിയേക്കുമെന്നാണ്. പുതിയ സ്മാർട് ഫോണിന്റെ ടീസർ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. എൽഇഡി ഫ്ലാഷ് ഉള്ള രണ്ട് ഇമേജ് സെൻസറുകളാണ് പിന്നിൽ ഫീച്ചർ ചെയ്യുന്നത്. എന്നാൽ, സാംസങ് ഈ ഹാൻഡ്സെറ്റിനെക്കുറിച്ച് ഒരു വിവരവും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഈ സ്മാർട് ഫോൺ റീബാഡ്ജ് ചെയ്ത ഗ്യാലക്സി എ04ഇ ആയിരിക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
91മൊബൈൽസ് റിപ്പോർട്ട് അനുസരിച്ച് ജനുവരി ആദ്യവാരത്തിൽ ഗ്യാലക്സി എഫ്04 ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. പുതിയ ഫോണിന്റെ ടീസർ ചിത്രങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുന്നു. ഫ്ലിപ്കാർട്ട് വഴി ഇന്ത്യയിൽ ഇത് 8,000 രൂപയിൽ താഴെ വിലയ്ക്ക് വിൽപനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതിന്റെ അടിസ്ഥാന മോഡലിന് 7,499 രൂപയായിരിക്കുമെന്ന് 91മൊബൈൽസ് റിപ്പോർട്ട് അവകാശപ്പെടുന്നുണ്ട്. ഗ്യാലക്സി എഫ്04 ന് ഫിസിക്കൽ മെമ്മറിയും വെർച്വൽ മെമ്മറിയും ഉൾപ്പെടെ 8 ജിബി വരെ റാം ലഭിക്കുമെന്നും പറയപ്പെടുന്നു. പർപ്പിൾ, ഗ്രീൻ എന്നീ രണ്ട് നിറങ്ങളിലാണ് പുതിയ ഹാൻഡ്സെറ്റ് വിപണിയിലെത്തുക.
കൂടാതെ, ഗ്യാലക്‌സി എഫ് 04 റീബാഡ്ജ് ചെയ്ത ഗ്യാലക്സി എ 04 ഇ ആയിരിക്കുമെന്ന് കരുതുന്നു. ഗ്യാലക്‌സി എ 04 ഇ അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച ഫോണാണ്. 9,299 രൂപയാണ് ഇതിന്റെ വില. ഈ സ്മാർട് ഫോണിന് 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേ, മുൻ ക്യാമറയ്‌ക്കായി വാട്ടർഡ്രോപ്പ്-സ്റ്റൈലും ഉണ്ട്.
English Summary: Galaxy F04 Said to Launch in India in January 2023