മൈക്രോമാക്സിന്റെ കാന്‍വാസ് പരമ്പരയിലെ പുതിയ സ്മാര്‍ട്ട് ഫോണ്‍; കാന്‍വാസ് അമേസ് (ക്യൂ 395) വിപണിയിലെത്തി. ഈ മാസത്തിന്റെ ആദ്യ വാരത്തില്‍ മൈക്രോമാക്സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഈ സ്മാര്‍ട്ട് ഫോണ്‍ വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്‍പനയ്ക്കെത്തിയിട്ടുണ്ട്. ഇരട്ട സിം സപ്പോര്‍ട്ടോട് കൂടിയ ഫോണിന്റെ പ്രധാന ആകര്‍ഷണം 2 ജി ബി റാം ശേഷി 7,999 രൂപയ്ക്ക് ലഭിക്കുന്നു എന്നതാണ്.
720 x 1280 പിക്സല്‍ റെസല്യൂഷന്‍ നല്‍കുന്ന 5 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേയോട് കൂടിയ മൈക്രോമാക്സ് കാന്‍വാസ് അമേസ് (ക്യൂ 395)ഫോണിന് 1.3 ജിഗാ ഹെട്സ് വേഗത നല്‍കുന്ന ക്വാഡ്‌കോര്‍ മീഡിയാടെക് എം.ടി 6580 പ്രോസസറാണ് കരുത്തേകുന്നത്. എല്‍.ഇ.ഡി ഫ്ലാഷോടെയെത്തുന്ന 13 മെഗാ പിക്സല്‍ പ്രധാന ക്യാമറയുള്ള ഈ സ്മാര്‍ട്ട് ഫോണിന് 5 മെഗാ പിക്സല്‍ സെല്‍ഫി ഷൂട്ടറാണുള്ളത്.
8 ജി ബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് ഉള്‍പ്പെടുത്തിയെത്തുന്ന ഫോണിന്റെ സംഭരണശേഷി സംഭരണശേഷി മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജി ബി വരെയുയര്‍ത്താന്‍ കഴിയും. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോമാക്സ് അമേസ് സ്മാര്‍ട്ട് ഫോണിന് 3 ജി, വൈ.ഫൈ,. ബ്ലൂടൂത്ത്, മൈക്രോ യു.എസ്.ബി., എ-ജി.പി.എസ് എന്നീ കണക്ടിവിറ്റി സൗകര്യങ്ങളുമുണ്ട്.
2000 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ 260 മണിക്കൂര്‍ വരെ സ്റ്റാന്‍ഡേര്‍ഡ് സമയവും 7 മണിക്കൂര്‍ വരെ ടോക്‌ടൈമും വാഗ്ദാനം ചെയ്യുന്നുണ്ട്. ഹോട്ട്സ്റ്റാര്‍, ക്ലീന്‍ മാസ്റ്റര്‍, സാവന്‍ തുടങ്ങിയ പ്രീലോഡഡ് ആപ്പുകളുമായെത്തുന്ന ഈ സ്മാര്‍ട്ട്ഫോണ്‍ ഇ-ബൈ വഴി വാങ്ങാന്‍ കഴിയും.