സ്മാർട്ട്ഫോൺ വിപണിയിലെ മുഖ്യഎതിരാളി സാംസങ്ങിന്റെ ജനപ്രിയ ഹാന്‍ഡ്സെറ്റ് ഗാലക്സി നോട്ട് 7 പിൻവലിച്ചതോടെ വലിയ വിജയപ്രതീക്ഷയിലാണ് ആപ്പിൾ. പുതിയ ഹാൻഡ്സെറ്റ് ഐഫോൺ 7 ന്റെ ഉൽപാദനം 10 ശതമാനം കൂട്ടിയെന്നാണ് റിപ്പോർട്ട്.
ഐഫോൺ 6, 6 പ്ലസ് ഹാന്‍ഡ്സെറ്റുകളേക്കാൾ വൻ പ്രതീക്ഷ നൽകുന്നതയാണ് ഐഫോൺ 7 എന്നാണ് കമ്പനിയുടെ ഭാഗത്തുനിന്നുള്ള അവകാശവാദം. സാംസങ് ഗ്യാലക്സി നോട്ട് 7 ന്റെ പിൻമാറ്റം ചൈനയിലും ഇന്ത്യയിലും ഐഫോണിനു നേട്ടമാകുമെന്നാണ് ആപ്പിൾ പ്രതീക്ഷിക്കുന്നത്. ഇത് മുന്നിൽകണ്ടാണ് ഉൽപാദനം കൂട്ടിയതെന്നും സൂചനയുണ്ട്.
അതേസമയം, വിപണിയെ ഞെട്ടിപ്പിക്കുന്ന പുതിയ പരീക്ഷണങ്ങളൊന്നും ഐഫോൺ 7ൽ ഉണ്ടാകില്ലെന്നും ഒരു വിഭാഗം ടെക്കികൾ പറയുന്നുണ്ട്. പുതിയ അത്യാധുനിക ഫീച്ചറുകളെല്ലാം 2017 ലെ ഐഫോണിന്റെ പത്താം വാര്‍ഷിക പതിപ്പിലായിരിക്കും വരികയെന്നും റിപ്പോർട്ടുകളുണ്ട്. 2007ലാണ് ആദ്യ ഐഫോണ്‍ അവതരിച്ചത്.