പുതിയ ഐഫോൺ പുറത്തിറങ്ങിയതോടെ അതിന്റെ വിലയെക്കുറിച്ചും സാങ്കേതിക മേന്മകളെക്കുറിച്ചുമുള്ള വിശേഷങ്ങളാണു മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും. ഇന്ത്യയിലാണ് ഐഫോണിന്റെ പുതിയ മോഡലുകൾക്ക് ഏറ്റവും കൂടുതൽ വില. കുറവ് അമേരിക്കയിലും. വില വിൽപ്പനയുടെ ഗതി നിർണയിക്കുന്ന ഇന്ത്യ പോലുള്ള വിപണികളിൽ, ഐഫോൺ പുറത്തിറങ്ങിയതുമുതൽ വിലയെക്കുറിച്ചുതന്നെയാണു പ്രധാന ചർച്ച.
ഐഫോൺ 7ന്റെ 32ജിബി വേരിയന്റിന് 60,000 രൂപയാണ് ഇന്ത്യയിലെ വില നിശ്ചയിച്ചിരിക്കുന്നത്. ഐഫോൺ 7 പ്ലസിന്റെ വില പുറത്തുവിട്ടിട്ടില്ല. അടുത്ത മാസം ഏഴിനു പുതിയ ഐഫോൺ ഇന്ത്യൻ വിപണിയിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്. ഇറ്റലിയിൽ 59,900 രൂപയാണ് ഐഫോൺ 7നു വില. നോർവെയാണു വിലയിൽ മൂന്നാമത്, 59,750. അമേരിക്കയിൽ 43,400 രൂപയാണ് (നികുതി ഒഴികെ) പുതിയ ഐഫോണിനു വില. യുഎഇയിൽ 47,300 രൂപയ്ക്ക് ഫോൺ ലഭിക്കും.
ഓരോ രാജ്യങ്ങളിലെയും ഐഫോണിന്റെ ഏകദേശ വില ഇങ്ങനെ;
ഇന്ത്യ – 60,000
ഇറ്റലി – 59,900
ന്യൂസിലാൻഡ് – 58,800
ഫ്രാൻസ് – 57,700
സ്പെയിൻ – 57,600
ഓസ്ട്രേലിയ – 54,500
ചൈന – 53,800
യുകെ – 53,100
ജപ്പാൻ – 47,350 (നികുതി ഒഴികെ)
യുഎഇ – 47,300
കാനഡ – 46,100 (നികുതി ഒഴികെ)
അമേരിക്ക – 43400 (നികുതി ഒഴികെ)