Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

4,499 രൂപയ്ക്ക് ലാവ 3ജി ഫോൺ

Lava-Iris-Atom-2X

വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണുകളുടെ ശ്രേണിയിലെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ലാവ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. ലാവ ഐറിസ് ആറ്റം 2 എക്സ്, കമ്പനിയുടെ ഏറ്റവും പുതിയ വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണാണ്. 4499 രൂപയ്ക്കാണ് ഈ ഫോണ്‍ ഇന്ത്യയില്‍ വിപണിയിലെത്തിയിരിക്കുന്നത്.

ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലാവ ഐറിസ് ആറ്റം 2 എക്സ് സ്മാര്‍ട്ട് ഫോണിന് 1.3 ജിഗാ ഹെട്സ് വേഗത നല്‍കുന്ന ക്വാഡ് കോര്‍ പ്രോസസറാണ് കരുത്ത് പകരുന്നത്. 1 ജി ബി റാമും 8 ജിബി ആന്തരിക സ്റ്റോറേജ് ശേഷിയുമുള്ള ഈ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണിന് 854 x 480 പിക്സല്‍ റെസല്യൂഷന്‍ നല്‍കുന്ന 4.5 ഇഞ്ച് എഫ്.ഡബ്ല്യു.വി.ജി.എ ‍ഡിസ്‌പ്ലേയാണുള്ളത്.

ഇരട്ട് സിം സപ്പോര്‍ട്ടുള്ള ഈ സ്മാര്‍ട്ട്ഫോണിന് 3ജി കണക്ടിവിറ്റിയും ലഭ്യമാണ്. എല്‍.ഇ.ഡി ഫ്ലാഷോട് കൂടിയ 5 മെഗാ പിക്സല്‍ വ്യക്തത നല്‍കുന്ന പ്രധാന ക്യാമറയും വീഡിയോ കാളിംഗിനായി ഒരു വി.ജി.എ ക്യാമറയും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 0.3മെഗാ പിക്സല്‍ വ്യക്തത നല്‍കുന്നതാണ് ഈ മുന്‍ക്യാമറ.

8 ജി ബി ആന്തരിക സ്റ്റോറേജ് ശേഷിയോടെയെത്തുന്ന ഈ ഫോണിന്റെ സംഭരണശേഷി മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജി ബി വരെയുയര്‍ത്താനും കഴിയും. പൂര്‍ണ്ണമായും പോളി കാര്‍ബണേറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സ്മാര്‍ട്ട് ഫോണിന് 134 x 66 x 9.5എം.എം. വലുപ്പമാണുള്ളത്. 132 ഗ്രാം ഭാരമുള്ള ലാവാ ഐറിസ് ആറ്റം 2 എക്സ് ഫോണിന് ബ്ലൂടൂത്ത്, എ-ജി.പി.എസ് വൈ ഫൈ ബി/ജി/എന്‍, 3.5 എം.എം. ആഡിയോ ജാക്ക്, 3 ജി, എച്ച്എസ്.പി.എ +എന്നീ സൗകര്യങ്ങളുമുണ്ട്. 2000എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട് ഫോണ്‍ വെള്ള, കറുപ്പ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.