മുഖംമിനുക്കി കളം നിറഞ്ഞ് കളിക്കാനൊരുങ്ങുകയാണ് ഇന്ത്യയിലെ പ്രമുഖ സ്മാർട് ഫോൺ നിർമാതാക്കളായ മൈക്രോമാക്സ്. പുതിയ ലോഗോയും ടാഗ് ലൈനുമായി (Nuts, Guts and Glory) 2020 ആകുമ്പോഴേക്ക് ലോകത്തെ ഏറ്റവും വലിയ അഞ്ച് മൊബൈൽ ഫോൺ നിർമാണ കമ്പനികളിലൊന്നാകാൻ ലക്ഷ്യമിട്ടു പ്രവർത്തനം വിപുലീകരിക്കുകയാണ് മൈക്രോമാക്സ്.
മൊബൈൽ ഹാൻസെറ്റ് വിപണയിൽ മാത്രം ഒതുങ്ങി നിൽക്കാതെ കൂടുതൽ ‘കണക്ടഡ്’ ഉപകരണങ്ങളും സേവനങ്ങളും അവതരിപ്പിക്കാനാണ് മൈക്രോമാക്സിന്റെ അടുത്ത പദ്ധതി. ഇക്കൊല്ലം അഞ്ചു കോടിയിലേറെ ഉപകരണങ്ങൾ വിൽക്കാൻ ലക്ഷ്യമിടുന്ന കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയത് 16 സ്മാർട് ഫോൺ മോഡലുകളാണ്. ഇതു കൂടാതെ രണ്ട് ടാബ്‌ലറ്റ്, രണ്ട് എൽഇഡി ടിവി മോഡലുകളും കമ്പനി വിപണയിലെത്തിച്ചു.
നാലായിരം മുതൽ ഇരുപതിനായിരം വരെ വില വരുന്ന ക്യാൻവാസ് ശ്രേണിയിലൂടെ ഇന്ത്യൻ ഹാൻസൈറ്റ് വിപണിയുടെ മുഖ്യപങ്കും നേടാകുമെന്നാണ് മൈക്രോമാക്സിന്റെ പ്രതീക്ഷ. ആഫ്രിക്ക, പടിഞ്ഞാറൻ ഏഷ്യ, കിഴക്കൻ യൂറോപ്യ എന്നീ രാജ്യങ്ങളിലെ വിപണിയിലും മൈക്രോമാക്സ് കണ്ണുവയ്ക്കുന്നു. നിലവിൽ വരുമാനത്തിന്റെ പത്ത് ശതമാനം റഷ്യ, ബംഗ്ലദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ ലഭിക്കുന്ന കമ്പനി അൻപത് ശതമാനം വളർച്ച് ലക്ഷ്യമിടുന്നത്. www.micromaxinfo.com എന്ന സ്വന്തം ഇ-കോം സൈറ്റിലൂടെ ആമസോൺ, ഫ്ലിപ്പ്ക്കാർട്ട്, സ്നാപ്ഡീൽ എന്നിവരോടും മൽസരിക്കാനൊരുങ്ങുകയാണ് മൈക്രോമാക്സ്.
മൈക്രോമാക്സ്. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഗാർട്ടനറിന്റെ 2015-ലെ കണക്ക് പ്രകാരം ആഗോള മൊബൈൽ ഹാൻസെറ്റ് വിപണയിൽ 1.8 ശതമാനം പങ്കാളിത്തവുമായി മൈക്രോമാക്സ് പത്താം സ്ഥാനത്താണ്. സാംസങ്, ആപ്പിൾ, മൈക്രോസോഫ്റ്റ്, എൽജി, ലെനോവോ, ഹ്യൂവായ്, ഷവോമി, ടിസിഎൽ, എസ്ടിഇ എന്നീ കമ്പനികളുമാണ് മൈക്രോമാക്സിന്റെ മുന്നിലുള്ളത്.