മൈക്രോമാക്സിന്റെ മൂന്നു പുതിയ 4 ജി ഫോണുകള്‍

മൈക്രോമാക്സിന്റെ പുതിയ മൂന്നു 4 ജി ഫോണുകൾ വിപണിയിലെത്തി. മൈക്രോമാക്സ് കാൻവാസ് ബ്ലേസ് 4 ജി, കാൻവാസ് ഫയർ 4 ജി, കാൻവാസ് 4 ജി പ്ലേ എന്നിവയാണ് പുതിയ മൈക്രോമാക്സ് സ്മാർട്ഫോണുകൾ‍.

കാൻവാസ് ബ്ലേസ് 4ജിയും കാൻവാസ് ഫയർ 4 ജിയും 854 X 480 പിക്സൽ റെസല്യൂഷനുള്ള ചെറിയ 4.5 ഇഞ്ച് ഡിസ്പ്ലെയുള്ള ഫോണുകളും, കാൻവാസ് 4 ജി പ്ലേ; 1280 x 720 പിക്സൽ റെസല്യൂഷനോട് കൂടുതൽ വലിയ 5.5 ഇഞ്ച് ഡിസ്പ്ലേ ഫോണുമാണ്. മൂന്നു ഫോണുകള്‍ക്കും ക്വാഡ് കോർ പ്രോസസ്സറുകൾ കരുത്തേകുന്നു.

മൈക്രോമാക്സ് കാൻവാസ് ബ്ലേസ് 4 ജി, കാൻവാസ് ഫയർ 4 ജി എന്നീ ഫോണുകളില്‍ 5 മെഗാപിക്സൽ റിയർ ക്യാമറയും 5 എംപി മുന്‍ കാമറയുമാണുള്ളത്. എന്നാല്‍ കാൻവാസ് 4 ജി പ്ലേ കാമറക്ക് പ്രാധാന്യമുള്ള ഫോണാണ്. ഇതിന്റെ പ്രധാന കാമറ 13 എംപി വ്യക്തത നല്‍കുന്നതും സെല്‍ഫി ഷൂട്ടര്‍ 5 മെഗാപിക്സല്‍ ശേഷിയുള്ളതുമാണ്. മൈക്രോമാക്സ് കാൻവാസ് ബ്ലേസ് 4 ജി, കാൻവാസ് ഫയർ 4 ജി എന്നീ ഫോണുകള്‍ 6,999 രൂപക്ക് ലഭിക്കുമ്പോള്‍ 12,499 രൂപയാണ് കാൻവാസ് 4ജി പ്ലേയുടെ വില.

മൈക്രോമാക്സ് കാൻവാസ് കാൻവാസ് ബ്ലേസ് 4ജി സ്പെസിഫിക്കേഷന്‍

4.5 ഇഞ്ച് ഡിസ്പ്ലേ, 854 x 480 പിക്സൽ റെസലൂഷൻ, 1.1 ജിഗാഹെർട്സ് ക്വാഡ് കോർ ക്വാൽകോം സ്നാപ്ഡ്രാഗണ്‍ 210 പ്രോസസർ, 1 ജിബി റാം, 8 ജിബി ഇന്റേണൽ മെമ്മറി, 5 എംപി പ്രൈമറി കാമറ, 2 എംപി ഫ്രണ്ട് കാമറ, ആൻഡ്രോയിഡ് 5.1 ലോലിപോപ്പ്, 2000 എംഎഎച്ച് ബാറ്ററി.

മൈക്രോമാക്സ് കാൻവാസ് ഫയർ 4ജി സ്പെസിഫിക്കേഷന്‍

4.5 ഇഞ്ച് ഡിസ്പ്ലേ, 854 x 480 പിക്സൽ റെസലൂഷൻ, 1.0 ജിഗാഹെർട്സ് ക്വാഡ് കോർ MT6735 പ്രോസസർ, 1 ജിബി റാം, 8 ജിബി ഇന്റേണൽ മെമ്മറി, 5 എംപി പ്രൈമറി ക്യാമറ, 2 എംപി ഫ്രണ്ട് ക്യാമറ, ആൻഡ്രോയിഡ് 5.1 ലോലിപോപ്പ്, 1850 എംഎഎച്ച് ബാറ്ററി.

മൈക്രോമാക്സ് കാൻവാസ് 4 ജി പ്ലേ സ്പെസിഫിക്കേഷന്‍

5.5 ഇഞ്ച് ഡിസ്പ്ലേ, 1280 x 720 പിക്സൽ റെസലൂഷൻ1.2 ജിഗാഹെർട്സ്ക്വാഡ് കോർ ക്വാള്‍കോം സ്നാപ് ഡ്രാഗണ്‍ 410 പ്രോസസർ, 2 ജിബി റാം, 16 ജിബി ഇന്റേണൽ മെമ്മറി, 13 എംപി പ്രൈമറി കാമറ, 5 എംപി ഫ്രണ്ട് കാമറ, ആൻഡ്രോയിഡ് 5.1 ലോലിപോപ്പ്, 2820 എംഎഎച്ച് ബാറ്ററി.