Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുന്നത് നിർമിത ബുദ്ധി ഡ്രോണുകൾ

drone

ഇന്റർനെറ്റ് ഓഫ് തിങ്സിന്റെ (ഐഒടി) വരവോടെ ഡ്രോണുകളുടെ പ്രവർത്തനം തന്നെ മാറിമറിഞ്ഞിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ള ഡ്രോണുകളിലേക്കാണു സാങ്കേതിക വിദ്യ ഇനി ഉറ്റുനോക്കുന്നത്.

നിലവിലെ പല പ്രശ്നങ്ങളും മറികടക്കാനുള്ള ഡ്രോണുകളുടെ സാധ്യത സമൂഹം തിരിച്ചറിയുന്നതേയുള്ളൂ. 2015ലെ കണക്കനുസരിച്ചു ഡ്രോണുകളും അനുബന്ധ സോഫ്റ്റ്‌വെയറുകളും സേവനങ്ങളും ഉൾപ്പെടുന്ന വിപണിയുടെ മൂല്യം 1300 കോടി അമേരിക്കൻ ഡോളറാണ്. 

ഇന്ത്യയിലെ നഗരങ്ങളിലെ ജനസംഖ്യ  2030ഓടെ 590 ദശലക്ഷം ആകുമെന്നു കരുതപ്പെടുന്നു. സ്മാർട് നഗരങ്ങൾ എന്ന സങ്കൽപമാണ് ഇനി വരാൻ പോകുന്നത്. സ്മാർട് നഗരങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത സാങ്കേതികവിദ്യയായിരിക്കും ഡ്രോണുകൾ.

തൽസമയ ട്രാഫിക് നിരീക്ഷണം, ദുരന്തസാധ്യതകൾ തിരിച്ചറിയൽ, അനധികൃത നിർമാണങ്ങൾ തിരിച്ചറിയൽ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു ‌ഡ്രോണുകളെ ഫലപ്രദമായി ഉപയോഗിക്കാം.