ഇരുണ്ട വ്യക്തിത്വമുള്ളവര്‍ കൊറോണയോട് പ്രതികരിക്കുന്നത് വ്യത്യസ്തമായെന്ന് പഠനം
ഏതാനും മാസങ്ങളായി കോവിഡിനെ തുടര്‍ന്ന് പുതിയൊരു ജീവിത രീതിയിലേക്ക് മാറിയിരിക്കുകയാണ് ലോകത്തുള്ള ഏതാണ്ടെല്ലാവരും. അതേസമയം, ഇരുണ്ട വ്യക്തിത്വമുള്ളവര്‍ കോവിഡിനോട് വ്യത്യസ്തമായാണ് പ്രതികരിക്കുന്നതെന്ന് പഠനം. അമേരിക്കയില്‍ നടത്തിയ പഠനത്തിന്റെ ഫലം 'പേഴ്‌സണല്‍ ആൻഡ് ഇന്റിവിജ്വല്‍ ഡിഫറന്‍സസ്' ലാണ്

ഏതാനും മാസങ്ങളായി കോവിഡിനെ തുടര്‍ന്ന് പുതിയൊരു ജീവിത രീതിയിലേക്ക് മാറിയിരിക്കുകയാണ് ലോകത്തുള്ള ഏതാണ്ടെല്ലാവരും. അതേസമയം, ഇരുണ്ട വ്യക്തിത്വമുള്ളവര്‍ കോവിഡിനോട് വ്യത്യസ്തമായാണ് പ്രതികരിക്കുന്നതെന്ന് പഠനം. അമേരിക്കയില്‍ നടത്തിയ പഠനത്തിന്റെ ഫലം 'പേഴ്‌സണല്‍ ആൻഡ് ഇന്റിവിജ്വല്‍ ഡിഫറന്‍സസ്' ലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നാര്‍സിസിസം, മനോരോഗം, വിഷാദരോഗം, മെഷിയവെല്യാനിസം (കാര്യം കാണാന്‍ ഏതറ്റം വരെയും പോകുന്നവര്‍) തുടങ്ങി മനഃശാസ്ത്രം മോശം വ്യക്തിത്വങ്ങളായി വിലയിരുത്തപ്പെടുന്ന സവിശേഷതകള്‍ ഉള്ളവരിലാണ് സര്‍വേ നടത്തിയത്. 18 മുതല്‍ 78 വയസ് വരെയുള്ള 402 അമേരിക്കക്കാരിലായിരുന്നു മിസിസിപ്പി സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനം. പ്രത്യേകം തയാറാക്കിയ ചോദ്യാവലി ഓണ്‍ലൈനിലൂടെയാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ക്ക് നല്‍കിയത്. കോവിഡ് കാലത്തെ വൈകാരികവും ചിന്താപരവും സ്വഭാവപരവുമായ മാറ്റങ്ങളെക്കുറിച്ചും സവിശേഷതകളെക്കുറിച്ചുമായിരുന്നു ചോദ്യങ്ങളില്‍ ഊന്നല്‍ നല്‍കിയത്.
കോവിഡിനെ തുടര്‍ന്ന് സമൂഹത്തിലുണ്ടായ കോളിളക്കങ്ങള്‍ നാര്‍സിസിസ്റ്റ്, മെഷിയവെല്യന്‍ വിഭാഗത്തില്‍ പെടുന്നവരെയാണ് വലിയ തോതില്‍ ബാധിച്ചത്. എന്നാല്‍, വിഷാദ രോഗികളായവരില്‍ വലിയ തോതില്‍ 'ഗുണകരമായ' മാറ്റമാണ് കോവിഡ് കാലം ഉണ്ടാക്കിയതെന്നും സര്‍വേ പറയുന്നു. എന്നാല്‍, മറ്റുള്ളവര്‍ വിഷമിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന വിഷാദരോഗികളുടെ പ്രാഥമിക ലക്ഷണമാണ് ഇതിന് കാരണമെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
അതേസമയം, പരിമിതമായ ചോദ്യങ്ങളും ഓണ്‍ലൈനിലൂടെ നല്‍കുന്ന അതെ/അല്ല ഉത്തരങ്ങളും ചേര്‍ത്തുവെച്ചാണ് ഈ പഠനം നടത്തിയതെന്നതും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കുറച്ചുകൂടി വിശദവും വിപുലവുമായ പഠനം ഇരുണ്ട മാനസികവസ്ഥയുള്ളവരെന്ന് വിശേഷിപ്പിക്കുന്നവരില്‍ കോവിഡ് വരുത്തിയ സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ വെളിച്ചം വീശുന്നവയായിരിക്കും. 'അപ്രതീക്ഷിതമായ പ്രതിസന്ധി ഘട്ടങ്ങളില്‍ ഇരുണ്ട മാനസികാവസ്ഥയുള്ളവര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നതിന്റെ സൂചനയാണ് ഈ പഠനഫലം' എന്നാണ് ഗവേഷകര്‍ പഠനഫലത്തില്‍ കുറിച്ചിരിക്കുന്നത്.
English Summary: People With 'Dark' Personality Traits Responded to The Pandemic With Key Differences