മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ത്രില്ലര്‍ എന്ന വിശേഷണത്തിലാണ് ചതുര്‍മുഖം എന്ന സിനിമ പുറത്തിറങ്ങിയത്. ഇതില്‍ ഒരു സ്മാര്‍ട് ഫോണ്‍ പേസ്‌മേക്കര്‍ ഘടിപ്പിച്ച ഒരാളുടെ ജീവനെടുക്കുന്ന രംഗമുണ്ട്. യഥാര്‍ഥ ജീവിതത്തിലും സ്മാര്‍ട് ഫോണുകള്‍ പേസ്‌മേക്കറുകളുടെ താളം തെറ്റിക്കാന്‍ മാത്രം ശേഷിയുള്ളവയാണോ? ആണെങ്കില്‍

മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ത്രില്ലര്‍ എന്ന വിശേഷണത്തിലാണ് ചതുര്‍മുഖം എന്ന സിനിമ പുറത്തിറങ്ങിയത്. ഇതില്‍ ഒരു സ്മാര്‍ട് ഫോണ്‍ പേസ്‌മേക്കര്‍ ഘടിപ്പിച്ച ഒരാളുടെ ജീവനെടുക്കുന്ന രംഗമുണ്ട്. യഥാര്‍ഥ ജീവിതത്തിലും സ്മാര്‍ട് ഫോണുകള്‍ പേസ്‌മേക്കറുകളുടെ താളം തെറ്റിക്കാന്‍ മാത്രം ശേഷിയുള്ളവയാണോ? ആണെങ്കില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ത്രില്ലര്‍ എന്ന വിശേഷണത്തിലാണ് ചതുര്‍മുഖം എന്ന സിനിമ പുറത്തിറങ്ങിയത്. ഇതില്‍ ഒരു സ്മാര്‍ട് ഫോണ്‍ പേസ്‌മേക്കര്‍ ഘടിപ്പിച്ച ഒരാളുടെ ജീവനെടുക്കുന്ന രംഗമുണ്ട്. യഥാര്‍ഥ ജീവിതത്തിലും സ്മാര്‍ട് ഫോണുകള്‍ പേസ്‌മേക്കറുകളുടെ താളം തെറ്റിക്കാന്‍ മാത്രം ശേഷിയുള്ളവയാണോ? ആണെങ്കില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ത്രില്ലര്‍ എന്ന വിശേഷണത്തിലാണ് ചതുര്‍മുഖം എന്ന സിനിമ പുറത്തിറങ്ങിയത്. ഇതില്‍ ഒരു സ്മാര്‍ട് ഫോണ്‍ പേസ്‌മേക്കര്‍ ഘടിപ്പിച്ച ഒരാളുടെ ജീവനെടുക്കുന്ന രംഗമുണ്ട്. യഥാര്‍ഥ ജീവിതത്തിലും സ്മാര്‍ട് ഫോണുകള്‍ പേസ്‌മേക്കറുകളുടെ താളം തെറ്റിക്കാന്‍ മാത്രം ശേഷിയുള്ളവയാണോ? ആണെങ്കില്‍ എന്തെല്ലാം മുന്‍കരുതലുകളാണ് നമ്മള്‍ സ്വീകരിക്കേണ്ടത്.

സ്മാര്‍ട് ഫോണുകള്‍ അടക്കം ശക്തമായ കാന്തികവലയങ്ങളുള്ള ഉപകരണങ്ങള്‍ക്ക് ഐസിഡികളുടേയും (implantable cardioverter defibrillatsor) പേസ്‌മേക്കറുകളുടേയും പ്രവര്‍ത്തനത്തെ തടസപ്പെടുത്താന്‍ സാധിക്കുമെന്ന് അമേരിക്കന്‍ ഹേര്‍ട്ട് അസോസിയേഷന്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേക്കുറിച്ചുള്ള മുന്നറിയിപ്പ് ആപ്പിള്‍ കമ്പനി തങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റില്‍ അടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പേസ് മേക്കറുകള്‍ അടക്കമുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ശരീരത്തിലുള്ളവര്‍ ഐഫോണ്‍ 12 ഉപയോഗിക്കുമ്പോള്‍ മുന്‍കരുതലെടുക്കണമെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്. ചുരുക്കം പറഞ്ഞാല്‍ വെറും സിനിമാറ്റിക് അനുഭവമായി പൂര്‍ണമായും തള്ളിക്കളയേണ്ടതല്ല ചതുര്‍മുഖത്തിലെ മുന്നറിയിപ്പ്.

ADVERTISEMENT

∙ ഐഫോണ്‍ മാത്രമല്ല

മുന്‍ മോഡലുകളെ അപേക്ഷിച്ച് കൂടുതല്‍ കാന്തിക വസ്തുക്കള്‍ ഉപയോഗിക്കുന്നതാണ് ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണായ ഐഫോണ്‍ 12. പേസ് മേക്കര്‍ പോലുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഐഫോണ്‍ 12 പോലുള്ള സ്മാര്‍ട് ഫോണുകള്‍ ഉപയോഗിക്കുന്നത് വളരെ സൂക്ഷിച്ചുവേണമെന്നു കാണിച്ച് ഡോക്ടര്‍മാര്‍ തന്നെ ഈ വര്‍ഷം ആദ്യം Heartrhythmjournal.comന് തുറന്ന കത്തെഴുതിയിരുന്നു (heartrhythmjournal.com/article/S1547-5271(20)31227-3/fulltext). 

ഐസിഡി ഉപയോഗിക്കുന്ന ഒരു രോഗിയുടെ സമീപത്ത് ഐഫോണ്‍ വച്ച് നടത്തിയ പരീക്ഷണത്തില്‍ ഈ ഉപകരണത്തിന്റെ പ്രവര്‍ത്തനം ഫോണ്‍ അടുത്തെത്തുമ്പോള്‍ തടസപ്പെടുന്നതായി കണ്ടെത്തിയിരുന്നു. ഈ പരീക്ഷണഫലമാണ് ഡോക്ടര്‍മാരുടെ സംഘത്തെ ഇങ്ങനെയൊരു കത്തെഴുതാന്‍ പ്രേരിപ്പിച്ചത്. പ്രത്യേകിച്ചും ഷര്‍ട്ടിന്റേയോ കോട്ടിന്റേയോ ഇടതു പോക്കറ്റില്‍ സ്മാര്‍ട് ഫോണ്‍ സൂക്ഷിക്കുമ്പോഴാണ് ഏറ്റവും പ്രശ്‌നം അനുഭവപ്പെട്ടത്. സ്മാര്‍ട് ഫോണ്‍ മാത്രമല്ല ഏതാണ്ട് 2.4 സെന്റിമീറ്റര്‍ അകലത്തിലുള്ള ഫിറ്റ്‌നെസ് ട്രാക്കറുകളും പേസ്‌മേക്കറുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് (heartrhythmcasereports.com/article/S2214-0271(20)30274-8/fulltext) ചൂണ്ടിക്കാണിക്കുന്നു.

∙ പേസ് മേക്കര്‍ 

ADVERTISEMENT

പൾസ് റേറ്റ് കുറവുള്ള രോഗികളുടെ ഹൃദയ പേശികളിലേക്ക് ഇലക്ട്രിക് തരംഗങ്ങള്‍ അയച്ച് കൃത്രിമമായി ഹൃദയമിടുപ്പ് നല്‍കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ജീവന്‍ രക്ഷാ ഉപകരണമാണ് പേസ്മേക്കര്‍. ഹൃദയമിടിപ്പ് സാധാരണ ഗതിയിലായെന്ന് തിരിച്ചറിഞ്ഞാല്‍ പേസ്‌മേക്കറുകള്‍ പിന്നീട് അനാവശ്യമായി പേശികളെ ഉത്തേജിപ്പിക്കുകയുമില്ല. ഇവയുടെ പ്രവര്‍ത്തനത്തെ തന്നെ താളം തെറ്റിക്കുകയാണ് സ്മാര്‍ട് ഫോണുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ ചെയ്യുക. ഫോണുകളിലെ കാന്തങ്ങള്‍ മാത്രമല്ല പ്രശ്‌നക്കാരന്‍. കാന്തം ഉപയോഗിക്കാത്ത സ്മാര്‍ട് ഫോണുകളും പേസ്‌മേക്കറുകളുടേയും ഐസിഡികളുടേയും പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്.

പേസ് മേക്കറുകളിലെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന സംവിധാനത്തിന്റെ വേഗം വര്‍ധിപ്പിക്കാനും ഹൃദയത്തില്‍ നിന്നുള്ള സിഗ്നലുകളെ തിരിച്ചറിയാതിരിക്കാനും ഇത്തരം ഉപകരണങ്ങളുടെ അടുത്ത സാന്നിധ്യം കാരണമാവുന്നു. രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള ശേഷി നഷ്ടപ്പെടുകയെന്നാല്‍ ജീവന്‍ രക്ഷിക്കാനുള്ള ഈ ഉപകരണത്തിന്റെ ഏറ്റവും പ്രധാന ലക്ഷ്യത്തെ തന്നെയാണ് ഇല്ലാതാക്കുന്നത്.

∙ എങ്ങനെ സുരക്ഷിതരാവാം?

പേസ്‌മേക്കറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകേണ്ടത് അതിജീവനത്തിന്റെ പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ഏതു ഫോണ്‍ ഉപയോഗിച്ചാലും ചില ശീലങ്ങള്‍ ഇവര്‍ പാലിക്കേണ്ടത് നല്ലതാണെന്നാണ് ഹൃദ്രോഗവിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നത്. പേസ്‌മേക്കറും ഐസിഡികളും ഉപയോഗിക്കുന്നവര്‍ ഫോണുകള്‍ പോക്കറ്റുകളില്‍ സൂക്ഷിക്കരുതെന്നതാണ് പ്രധാന നിര്‍ദേശം.

ADVERTISEMENT

തങ്ങളുടെ ഉപകരണങ്ങള്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ആപ്പിളിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ (support.apple.com/en-in/HT211900) തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ശരീരത്തില്‍ ഘടിപ്പിച്ചതും അല്ലാത്തതുമായ മെഡിക്കല്‍ ഉപകരണങ്ങളില്‍ നിന്നു ആപ്പിളിന്റെ ഉപകരണങ്ങള്‍ സുരക്ഷിതമായ അകലത്തില്‍ വെക്കുക മാത്രമാണ് പോം വഴിയായി ഇവര്‍ പറയുന്നത്.

സാധാരണ നിലയിലുള്ളപ്പോള്‍ 15 സെന്റിമീറ്റര്‍ വരെ അകലം മെഡിക്കല്‍ ഉപകരണങ്ങളുമായി പാലിക്കണമെന്നും വയര്‍ലസ് ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ 30 സെന്റിമീറ്റര്‍ അകലം വേണമെന്നുമാണ് ആപ്പിളിന്റെ നിര്‍ദേശം. കൂടുതല്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് നിങ്ങളുടെ ഡോക്ടറെ സമീപിക്കാമെന്നും ആപ്പിള്‍ പറയുന്നുണ്ട്. മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ സാധ്യതയുള്ളവയുടെ പട്ടികയില്‍ എയര്‍പോഡുകളും, ഐപോഡുകളും ആപ്പിള്‍ വാച്ചുകളും, ഐഫോണുകളുമെല്ലാം ഉണ്ട്. പേസ്‌മേക്കറുകള്‍ ഉപയോഗിക്കുന്നവര്‍ സുരക്ഷിതമായ അകലം പാലിച്ചുകൊണ്ട് മാത്രം സ്മാര്‍ട് ഫോണുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുക എന്നത് മാത്രമാണ് അപകടസാധ്യത കുറക്കാനുള്ള മാര്‍ഗം.

English Summary: New smartphone can interfere with ICD’s and pacemakers