‘ചാന്ദ്രയാൻ 3ൽ വൻ മാറ്റങ്ങൾ, 2023 നിർണായകം; പിഎസ്എൽവിക്കു പകരം വരും ‘ന്യൂ ജെൻ’ ഭീമൻ’
‘‘അങ്ങേയ്ക്കു ഞങ്ങൾ നന്ദി പറയുകയാണ്. താങ്കളുടെ സേവനങ്ങൾക്കു നന്ദി. വിജയകരമായി പൂർത്തിയാക്കിയ എല്ലാ ചുമതലകളും കൃതാർഥതയോടെ സ്മരിക്കുന്നു. ഒരിക്കൽ കൂടി നന്ദി’’– ഇങ്ങനെ പറയുന്നത് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്. സോമനാഥാണ്. ആരോടാണ് പറയുന്നത് എന്നല്ലേ? ബഹിരാകാശ വിക്ഷേപണത്തിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായിരുന്ന
‘‘അങ്ങേയ്ക്കു ഞങ്ങൾ നന്ദി പറയുകയാണ്. താങ്കളുടെ സേവനങ്ങൾക്കു നന്ദി. വിജയകരമായി പൂർത്തിയാക്കിയ എല്ലാ ചുമതലകളും കൃതാർഥതയോടെ സ്മരിക്കുന്നു. ഒരിക്കൽ കൂടി നന്ദി’’– ഇങ്ങനെ പറയുന്നത് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്. സോമനാഥാണ്. ആരോടാണ് പറയുന്നത് എന്നല്ലേ? ബഹിരാകാശ വിക്ഷേപണത്തിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായിരുന്ന
‘‘അങ്ങേയ്ക്കു ഞങ്ങൾ നന്ദി പറയുകയാണ്. താങ്കളുടെ സേവനങ്ങൾക്കു നന്ദി. വിജയകരമായി പൂർത്തിയാക്കിയ എല്ലാ ചുമതലകളും കൃതാർഥതയോടെ സ്മരിക്കുന്നു. ഒരിക്കൽ കൂടി നന്ദി’’– ഇങ്ങനെ പറയുന്നത് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്. സോമനാഥാണ്. ആരോടാണ് പറയുന്നത് എന്നല്ലേ? ബഹിരാകാശ വിക്ഷേപണത്തിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായിരുന്ന
‘‘അങ്ങേയ്ക്കു ഞങ്ങൾ നന്ദി പറയുകയാണ്. താങ്കളുടെ സേവനങ്ങൾക്കു നന്ദി. വിജയകരമായി പൂർത്തിയാക്കിയ എല്ലാ ചുമതലകളും കൃതാർഥതയോടെ സ്മരിക്കുന്നു. ഒരിക്കൽ കൂടി നന്ദി’’– ഇങ്ങനെ പറയുന്നത് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്. സോമനാഥാണ്. ആരോടാണ് പറയുന്നത് എന്നല്ലേ? ബഹിരാകാശ വിക്ഷേപണത്തിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായിരുന്ന കരുത്തൻ പോളർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിനോട് (പിഎസ്എൽവി). 1978 ൽ ഒരു ആശയമായി മൊട്ടിട്ട പിഎസ്എൽവിയുടെ ആയുസ്സ്, നാലു പതിറ്റാണ്ടിനിപ്പുറം അവസാനിക്കുകയാണെന്നാണ് ഐഎസ്ആർഒ നൽകുന്ന സൂചന. അതിനു പകരമായി പുതിയ ‘ന്യൂ ജനറേഷൻ’ റോക്കറ്റ് അവതരിപ്പിക്കാനാണു ലക്ഷ്യം. ഇന്ത്യയുടെ അഭിമാനമായ ഒട്ടേറെ ഉപഗ്രങ്ങളുമായി (ചന്ദ്രയാനും മംഗൾയാനും ആസ്ട്രോസാറ്റും ഉൾപ്പെടെ) പറന്നുയർന്നിട്ടുണ്ട് പിഎസ്എൽവി. ഐഎസ്ആർഒയുടെ പടക്കുതിരയെന്നുതന്നെ വിശേഷിപ്പിക്കാം ഈ ലോഞ്ച് വെഹിക്കിളിനെ. 1978ൽ അന്നത്തെ വിക്രം സാരാഭായി സ്പേസ് സെന്റർ ഡയറക്ടറായിരുന്ന എസ്. ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു പിഎസ്എൽവിക്കു വേണ്ടിയുള്ള ശ്രമം ആരംഭിച്ചത്. 1980ൽ വെഹിക്കിൾ കോൺഫിഗറേഷൻ തയാറായി. 600 കിലോഗ്രാം വരുന്ന പേലോഡുമായി 550 കിലോമീറ്റർ ഉയരെ ബഹിരാകാശത്തേക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന വെഹിക്കിളായിരുന്നു ശ്രീനിവാസിന്റെയും സംഘത്തിന്റെയും ലക്ഷ്യം. അതിനു വേണ്ടിയുള്ള ശ്രമം 1994ൽ വിജയം കണ്ടു. 1993 സെപ്റ്റംബർ 20ന് പരീക്ഷണപ്പറക്കൽ നടത്തിയിരുന്നെങ്കിലും പരാജയമായിരുന്നു ഫലം. അതിൽനിന്നു പാഠമുൾക്കൊണ്ട് പറന്ന പിഎസ്എൽവിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യയുടെ മാത്രമല്ല, മുപ്പത്തിയഞ്ചിലേറെ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് പിഎസ്എൽവി ഇക്കാലത്തിനിടെ ബഹിരാകാശത്ത് എത്തിച്ചത്. പിഎസ്എൽവി എന്നു വരെയായിരിക്കും ഉപയോഗിക്കുക? അതിനു പകരം എന്തായിരിക്കും വരിക? ചന്ദ്രയാന്റെ അടുത്ത ഘട്ടം എങ്ങനെയായിരിക്കും? 2023 ലെ ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങളെന്തെല്ലാമാണ്? ഐഎസ്ആർഒയ്ക്കു പദ്ധതികളേറെയുണ്ട്. അടുത്തിടെ തിരുവനന്തപുരം വലിയമല എൽപിഎസ്‌സിയിലെത്തിയ (ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ) ഡോ. എസ്. സോമനാഥ് പിഎസ്എൽവിയെക്കുറിച്ചും ചന്ദ്രയാനെക്കുറിച്ചും ബഹിരാകാശമേഖലയിലെ ഇന്ത്യയുടെ പുതിയ ചുവടുവയ്പ്പുകളെക്കുറിച്ചും വരാനിരിക്കുന്ന പദ്ധതികളെപ്പറ്റിയും മനസ്സുതുറന്നു...
∙ ഏറെക്കാലത്തിനു ശേഷമാണല്ലോ വലിയമലയിലെത്തുന്നത്?
ഏറെ ഇഷ്ടപ്പെട്ട ഒരിടമാണിത്. നമ്മൾ ബഹിരാകാശ മേഖലയിൽ കൈവരിച്ച പല നേട്ടങ്ങളുടെയും ആസൂത്രണം ഇവിടെ നിന്നായിരുന്നു. ഡോ. എപിജെ അബ്ദുകൾ കലാമും മുത്തുനായകവും നമ്പി നാരായണനുമൊക്കെ ഇവിടെ പ്രവർത്തിച്ചിട്ടുണ്ട്.
∙ പിഎസ്എൽവിക്കു പകരം എന്താണ് ഐഎസ്ആർഒയുടെ മനസ്സിൽ..?
പിഎസ്എൽവി അതിന്റെ ദൗത്യം ഏതാണ്ട് പൂർത്തിയാക്കിയിരിക്കുകയാണ്. 1980 കളിലെ ആവശ്യങ്ങൾ അല്ലല്ലോ 2022 ൽ ഉള്ളത്. അതിനാൽ കാലത്തിനനുസരിച്ച് പുതിയ കരുത്തൻ റോക്കറ്റ് അവതരിപ്പിക്കുകയാണ്. പേര് നൽകിയിട്ടില്ല. എൻജെഎൽവി (ന്യൂ ജനറേഷൻ ലോഞ്ച് വെഹിക്കിൾ) എന്നാകും തൽക്കാലം അറിയപ്പെടുക.
∙ 1980 കളെ അപേക്ഷിച്ച് റോക്കറ്റ് നിർമാണത്തിലെ ചെലവ് അധികരിച്ചിട്ടില്ലേ?
ഇക്കാര്യത്തിൽ സാങ്കേതിക വിദ്യയുടെ വികാസം നമുക്കൊരു വലിയ അനുഗ്രഹമാണ്. ക്രയോജനിക് ടെക്നോളജി അധിഷ്ഠിതമായിട്ടാവും എൻജെഎൽവിയുടെ നിർമാണം.
∙ പിഎസ്എൽവി എന്നു വരെയുണ്ടാകും?
അത് ഇപ്പോൾ പറയാനാകില്ല. കുതിപ്പ് അവസാനലാപ്പിലാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് ആണ് പിഎസ്എൽവി. ഇതുവരെ 36 രാജ്യങ്ങൾക്കായി 340 ലേറെ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. പിഎസ്എൽവിയെപ്പറ്റി ആദ്യമായി ചിന്തിക്കുന്ന സമയത്ത് ഇന്ത്യയ്ക്ക് ഒരു വിക്ഷേപണ റോക്കറ്റ് ആയിരുന്നു ആവശ്യം. ഇപ്പോൾ ലക്ഷ്യങ്ങൾ മാറി. പല വിക്ഷേപണങ്ങൾക്ക് ആവർത്തിച്ച് ഉപയോഗിക്കാവുന്ന റോക്കറ്റ് ആണ് ഇന്നു വേണ്ടത്.
∙ എൻജെഎൽവിയെക്കുറിച്ചു തരാനാകുന്ന മറ്റു വിവരങ്ങൾ എന്തെല്ലാമാണ്?
പത്ത് ടണ്ണോളം ഭാരം വഹിക്കും. ആധുനിക സോഫ്റ്റ്‌വെയർ നിശ്ചയമായും കാണും. പുതിയ നിർമാണ സാമഗ്രികളായിരിക്കും ഉപയോഗിക്കുക. നേരത്തേ പറഞ്ഞതുപോലെ ഖര, ദ്രാവക ഇന്ധനങ്ങൾക്കു പകരം സെമി പ്രൊപ്പൽഷൻ ക്രയോജനിക് ടെക്നോളജിയിലാകും പ്രവർത്തനം (ഖര, ദ്രാവക ഇന്ധനങ്ങളായിരുന്നു പിഎസ്എൽവിയിൽ ഉപയോഗിച്ചിരുന്നത്)
∙ ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നത് എങ്ങനെ ഗുണകരമാകുമെന്നാണ് കരുതുന്നത്?
സാങ്കേതിക വിദ്യാ കൈമാറ്റം, സാങ്കേതിക സഹായം നൽകൽ, വിക്ഷേപണം എന്നിവയുടെ കാര്യത്തിൽ ഏറ്റവും ചെലവു കുറഞ്ഞ രാജ്യമായി ഇന്ത്യയെ മാറ്റിത്തീർക്കുകയാണ് ലക്ഷ്യം. അതുവഴി പുറത്തുനിന്നടക്കം സ്വകാര്യമേഖലയെ ഇവിടേക്ക് ആകർഷിക്കാനാകും. ഒരു ദശാബ്ദത്തിനുള്ളിൽ അതിന്റെ നേട്ടങ്ങൾ കണ്ടുതുടങ്ങും. രാജ്യത്തെ മുഴുവൻ വിക്ഷേപണവും ഇപ്പോൾ ഐഎസ്ആർഒയിലൂടെയാണ്. സ്വകാര്യ മേഖല കൂടി കടന്നുവരുമ്പോൾ ബഹിരാകാശ രംഗം കൂടുതൽ സജീവമാകും. മത്സരം മുറുകും. വാണിജ്യ നേട്ടവും കൈവരിക്കാനാകും. മുൻനിര വ്യവസായ കമ്പനികളെയും സ്ഥാപനങ്ങളെയും സംരംഭങ്ങളെയും ഈ മേഖലയിൽ പങ്കാളിത്തത്തിനായി ക്ഷണിക്കുകയാണ്.
∙ സ്റ്റാർട്ട് അപ്പുകൾക്കും സാധ്യതകളുണ്ടോ..?
യുവാക്കളും സ്റ്റാർട്ടപ് സംരംഭങ്ങളും റോക്കറ്റുകളുടെ നിർമാണ മേഖലയിലും അനുബന്ധ നിർമാണ രംഗത്തും താൽപര്യപ്പെടുന്നുണ്ട്. അവരുമായി ഒരു കരാറിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാമെന്നാണ് കരുതുന്നത്.
∙ എന്തെല്ലാമാണു മറ്റു പദ്ധതികൾ?
നിർമാണം, വിക്ഷേപണം എന്നിവയ്ക്കായിരുന്നു നമ്മൾ ഇതുവരെ ഊന്നൽ നൽകിയിരുന്നത്. പഠന ഗവേഷണ മേഖലയിൽ കൂടുതൽ ശ്രദ്ധ പുലർത്താനാണ് ഇനിയുള്ള നീക്കം. നല്ല ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുക, അതുവഴി ഇന്ത്യയുടെ സാധ്യതകൾ വിപുലമാക്കുക എന്നാണു കരുതുന്നത്.
∙ കൃഷി സാറ്റലൈറ്റ് പദ്ധതി പ്രഖ്യാപിച്ചിരുന്നല്ലോ?
രണ്ടു സാറ്റലൈറ്റുകളുണ്ടാകും. കൃഷി മന്ത്രാലയവുമായി സഹകരിച്ചാണ് വിക്ഷേപണം. വിള പരിപാലനം, കാലാവസ്ഥ, കീടങ്ങളുടെ ആക്രമണം തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം മുന്നറിയിപ്പ് നൽകാനാകും. മറ്റൊന്ന് തദ്ദേശീയ സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനമായ നാവിക്കിനെക്കുറിച്ചാണ്.
∙ ‘നാവികി’ൽ പൊതുജന പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള നടപടികളെടുക്കുമെന്നു പറഞ്ഞിരുന്നല്ലോ?
അറിയാമല്ലോ, നാവിക് എന്നത് നമ്മുടെ പ്രാദേശിക നാവിഗേഷൻ സാറ്റലൈറ്റ് ആണ്. പൊതുജനങ്ങൾക്ക് സഹായകരമാകുന്ന വിധത്തിൽ നാവിക്കിന്റെ പ്രവർത്തനം വ്യാപിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്. യാത്ര ചെയ്യുന്നവർക്കും മത്സ്യത്തൊഴിലാളികൾക്കും ഉൾപ്പെടെ ലഭ്യമാകുന്ന വിവരങ്ങൾ വിപുലമാക്കും. രാജ്യത്തിന്റെ അതിർത്തിയിൽനിന്ന് മാറി ദൂരെ യാത്ര ചെയ്യുന്ന കപ്പലുകൾക്കും വിമാനങ്ങൾക്കും സഹായകരമാകുന്ന രീതിയിലും മാറ്റിത്തീർക്കും.
ഇന്ത്യയുടെ അതിർത്തിയിൽനിന്ന് ഏതാണ്ട് 1500 കിലോമീറ്റർ അകലെ വരെ ടൈമിങ്, പൊസിഷനിങ് സേവനങ്ങൾ നൽകാൻ നാവിക്കിനു കഴിയും. നേരത്തേ വിക്ഷേപിച്ച ഏഴ് ഉപഗ്രഹങ്ങൾ ചേർന്നതാണ് നാവിക്. ഇതിൽ കാലാവധി കഴിഞ്ഞ 5 എണ്ണം മാറ്റേണ്ടതുണ്ട്. പകരം ന്യൂജെൻ എൽ–വൺ, എൽ– 5 ബാൻഡ് ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്. നാവിക്കിന്റെ പരിധി വർധിപ്പിക്കാനായി മീഡിയം എർത്ത് ഓർബിറ്റിൽ 12 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതിയും തേടിയിട്ടുണ്ട്.
∙ ചാന്ദ്രയാന്റെ തുടർ ദൗത്യത്തെപ്പറ്റി..?
2023 ഇന്ത്യയ്ക്ക് നിർണായകമാണ്. ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം അടുത്ത ഓഗസ്റ്റിൽ എന്നാണ് കരുതുന്നത്. പലവിധ കാരണങ്ങളാൽ വിക്ഷേപണം നീണ്ടുപോകുകയായിരുന്നു. ചാന്ദ്രയാൻ രണ്ടിനേക്കാളും സാങ്കേതിക വിദ്യയിലും ലക്ഷ്യപ്രാപ്തിയിലും ഏറെ മുന്നിട്ടു നിൽക്കുന്നതാണ് ചാന്ദ്രയാൻ മൂന്ന്.
സൗര പര്യവേഷണ ദൗത്യമായ ‘ആദിത്യ’യുടെയും, മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗൻയാനിന്റെയും പരീക്ഷണം അടുത്ത വർഷത്തിലുണ്ടാകും. ഏറ്റവും കുറഞ്ഞ ദൂരത്തേക്ക് ഉപഗ്രഹങ്ങളെ എത്തിക്കുന്ന സ്മോൾ റോക്കറ്റ് ലോഞ്ചർ ആണ് മറ്റൊരു പ്രത്യേകത. 2024 അവസാനത്തോടെ ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ ഭ്രമണപഥത്തിൽ എത്തിക്കാനും ഐഎസ്ആർഒ തയാറെടുക്കുകയാണ്.
∙ എന്താണ് ചാന്ദ്രയാൻ മൂന്നിന്റെ മറ്റു പ്രത്യേകതകൾ?
ഒട്ടേറെ മാറ്റങ്ങളുണ്ട്. പേടകത്തിന്റെ ലാൻഡിങ് ലെഗ്സ് കൂടുതൽ കരുത്തേറിയതാണ്. ചാന്ദ്രയാൻ 2 ദൗത്യത്തിൽ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനു തടസ്സം നേരിട്ടിരുന്നു. ഇപ്പോൾ സാങ്കേതികവിദ്യയിൽ ഏറെ മാറ്റങ്ങളോടെയാണ് ചാന്ദ്രയാൻ മൂന്ന് തയാറെടുക്കുന്നത്. ഏതെങ്കിലും ഒരു സംവിധാനം പരാജയപ്പെടുകയാണെങ്കിൽ അതിനു ബദൽ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
English Summary: ISRO's New Generation Launch Vehicle to replace PSLV: Chairman Dr S Somanath Speaks