നിരവധി വർഷങ്ങളായി ആളുകളുടെ സങ്കൽപ്പങ്ങളെ പ്രചോദിപ്പിക്കുകയും ഒപ്പം അൽപ്പം പേടിപ്പിക്കുകയും ചെയ്യുന്ന ഒരു നാടോടിക്കഥ. ആ കഥ പിന്തുടർന്നു എന്തു ചെയ്യാനും തയാറായി എത്തുന്ന ആളുകൾ. ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ 23 മൈലോളം നീളമുള്ള ലോക്നെസ് തടാകത്തിൽ നൂറുകണക്കിനു സന്നദ്ധ പ്രവർത്തകർ ഒരു മോൺസ്റ്റർ ഹണ്ട്

നിരവധി വർഷങ്ങളായി ആളുകളുടെ സങ്കൽപ്പങ്ങളെ പ്രചോദിപ്പിക്കുകയും ഒപ്പം അൽപ്പം പേടിപ്പിക്കുകയും ചെയ്യുന്ന ഒരു നാടോടിക്കഥ. ആ കഥ പിന്തുടർന്നു എന്തു ചെയ്യാനും തയാറായി എത്തുന്ന ആളുകൾ. ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ 23 മൈലോളം നീളമുള്ള ലോക്നെസ് തടാകത്തിൽ നൂറുകണക്കിനു സന്നദ്ധ പ്രവർത്തകർ ഒരു മോൺസ്റ്റർ ഹണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിരവധി വർഷങ്ങളായി ആളുകളുടെ സങ്കൽപ്പങ്ങളെ പ്രചോദിപ്പിക്കുകയും ഒപ്പം അൽപ്പം പേടിപ്പിക്കുകയും ചെയ്യുന്ന ഒരു നാടോടിക്കഥ. ആ കഥ പിന്തുടർന്നു എന്തു ചെയ്യാനും തയാറായി എത്തുന്ന ആളുകൾ. ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ 23 മൈലോളം നീളമുള്ള ലോക്നെസ് തടാകത്തിൽ നൂറുകണക്കിനു സന്നദ്ധ പ്രവർത്തകർ ഒരു മോൺസ്റ്റർ ഹണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിരവധി വർഷങ്ങളായി ആളുകളുടെ സങ്കൽപ്പങ്ങളെ പ്രചോദിപ്പിക്കുകയും ഒപ്പം അൽപ്പം പേടിപ്പിക്കുകയും ചെയ്യുന്ന ഒരു നാടോടിക്കഥ. ആ കഥ പിന്തുടർന്നു എന്തു ചെയ്യാനും തയാറായി എത്തുന്ന ആളുകൾ. ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ 23 മൈലോളം നീളമുള്ള ലോക്നെസ് തടാകത്തിൽ നൂറുകണക്കിനു സന്നദ്ധ പ്രവർത്തകർ ഒരു മോൺസ്റ്റർ ഹണ്ട് സംഘടിപ്പിച്ചു. വളരെ അപൂർവമായി തടാകത്തിന്റെ അടിത്തട്ടിൽ നിന്നു മുകളിലേക്കു വരുന്ന, നീണ്ട  കഴുത്തുള്ള  ഭീമൻ ജീവിയെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

 

ADVERTISEMENT

5 പതിറ്റാണ്ടിനിടെ നടന്ന ഏറ്റവും സംഘടിതമായ തെരച്ചിൽ. 

 

ഡ്രോണും ഹൈഡ്രോഫോണുകളും ഉപയോഗിച്ചു നടത്തിയ തിരയലിൽ എന്തായാലും കാര്യമായൊന്നും കണ്ടെത്താനായില്ല. അപ്പോൾ കഴിഞ്ഞ കുറേവർഷങ്ങളായി റിപ്പോർട്ടു ചെയ്യപ്പെട്ട 1100 ഓളം കാഴ്ചകൾ. തെളിവില്ലെങ്കിലും ഒട്ടും ഇല്ലെന്നു ഉറപ്പിക്കാന‍ നെസി ഫാൻസ് തയാറല്ല. ടൂറിസത്തിനു അൽപ്പം വരുമാനം നേടിത്തരുന്നതിനാൽ പ്രാദേശിക ഭരണകൂടവും നെസിയെ ഉപേക്ഷിക്കില്ല.

 

Image Credit: tunart/Istock
ADVERTISEMENT

ആരാണ് നെസി, എങ്ങനെയാണ് തുടക്കം?

 

യുണൈറ്റഡ് കിംഗ്ഡത്തിലെ ഏറ്റവും വലിയ തടാകമാണ് ലോക്​നെസ്, 23 മൈൽ (36 കിലോമീറ്റർ) നീളവും പരമാവധി 788 അടി (240 മീറ്റർ) ആഴവുമാണ് ഈ തടാകത്തിനുള്ളത്. എഡി 565-ൽ ഐറിഷ് സന്യാസി ഒരു നീന്തൽക്കാരനെ ആക്രമിച്ചതിനെപ്പറ്റിയുള്ള വിവരണത്തിലൂടെ ജലാശയ രാക്ഷസനെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങൾ ഉയർന്നുവന്നു.

 

ADVERTISEMENT

യഥാർഥത്തിൽ നെസിക്കു താരപരിവേഷം നൽകിയത് പ്രശസ്തമായ "സർജൻസ് ഫോട്ടോ"യാണ്.  1934-ൽ,ഡെയ്‌ലി മെയിൽ ആണ്  ഫോട്ടോ പ്രസിദ്ധീകരിച്ചത്.  പിന്നീട് ഈ ചിത്രം തട്ടിപ്പാണെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും. അക്കാലത്തു അന്താരാഷ്ട്ര തലത്തിൽ ചിത്രം പ്രശസ്തമായി. 

 

തടാകത്തിനു മുകളിലേക്ക് തുമ്പിക്കൈ പോലൊരു രൂപം ഉയര്‍ന്നു നില്‍ക്കുന്നതിന്റെ ചിത്രമായിരുന്നു അത്. ഇത് ആറര കോടിയിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്ന പ്ലെസിയോസോറാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.ആ ജീവിയോട് ഒരുതരത്തിലുള്ള ആക്രമണവും പാടില്ലയെന്നൊക്കെ സ്കോട്ട്ലൻഡ് സ്റ്റേറ്റ് സെക്രട്ടറി ഉടനടി ഉത്തരവിട്ടു

Representative Image: Shutterstock/Contributor: Hatteviden

 

അന്ന് ലോക് നെസിലെ ഭീകരജീവിയെക്കുറിച്ചുള്ള കഥകള്‍ക്ക് വലിയ തോതില്‍ പ്രചാരം ലഭിച്ചു. 1940കള്‍ മുതലാണ് നെസിയെന്ന പേര് ലോക്‌നെസിലെ ഭീകരജീവിക്ക് ലഭിച്ചത്. എന്തായാലും അന്നുമുകതൽ ഇന്നുവരെ ഒറ്റയായും സംഘമായും ചെറിയ തെരച്ചിലുകൾക്കും ലോക്നെസ് എന്ന ഭീമൻ തടാകം സാക്ഷ്യം വഹിച്ചു. 

 

കഴിഞ്ഞ ദിവസത്തെ തിരച്ചിലിൽ അത്യാധുനിക ബോട്ടുകള്‍, ഇന്‍ഫ്രാറെഡ് ക്യാമറകള്‍, അണ്ടര്‍വാട്ടര്‍ ഹൈഡ്രോഫോണ്‍, തെര്‍മല്‍ സ്‌കാനറുകള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ തുടങ്ങിയവ ഉപയോഗിച്ചിരുന്നു.  മാത്രമല്ല ഈ തിരച്ചിൽ സംഘടനകൾ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്തു.

 

എന്തൊക്കൊയാകാം സാധ്യതകൾ, ശാസ്ത്രലോകം പരിശോധിച്ചത് ഇങ്ങനെ

 

പ്ലെസിയോസോർ: ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന നീണ്ട കഴുത്തുള്ള സമുദ്ര ജീവിയാണ് പ്ലെസിയോസോർ. ലോക് നെസിൽ ഒരു പ്ലെസിയോസോർ. അതിജീവിച്ചിരിക്കാമായിരുന്നുവെന്ന് ചിലർ വിശ്വസിക്കുന്നു, പക്ഷേ സാധ്യതയില്ല. ഒരു ശുദ്ധജല തടാകമാണ് ലോക്​നെസ്. 

പ്ലെസിയോസറുകൾ സമുദ്രജീവികളാണ്.

 

ഈൽ: ലോക്​നെസ് മോൺസ്റ്ററിന് സാധ്യമായ മറ്റൊരു വിശദീകരണമാണ് വലിയ ഈൽ. അസാധാരണമാംവിധം വലുപ്പമുള്ളവ റിപ്പോർട്ട് ചെയ്യപ്പെട്ട ചില കാഴ്ചകളുണ്ട്. എന്നിരുന്നാലും, ഈലുകൾക്ക് നീളമുള്ള കഴുത്തില്ല, മാത്രമല്ല ചില ഫോട്ടോഗ്രാഫുകളിൽ കാണുന്ന കൊമ്പുകൾ അവയ്ക്കില്ലെന്നത് ആ വാദത്തിനു തിരിച്ചടിയാ=ണ്.

 

ചുഴലിക്കാറ്റ്: ഒരു ചുഴിയെ ചിലപ്പോഴൊക്കെ ഒരു ജീവിയുടെ നീക്കമായി തെറ്റിധരിക്കാനാകും.  ഒരു ജീവിയുടെ ശരീരം പോലെ തോന്നിക്കുന്ന വലിയ തരംഗങ്ങൾ സൃഷ്ടിക്കാൻ കഴിയും. എന്നിരുന്നാലും ലോക്നെസിലെ ചിത്രങ്ങളിലേതുപോലെ വേറെങ്ങും ഈ ചുഴികൾ കണ്ടിട്ടില്ല.

 

തട്ടിപ്പ്: ലോക്​നെസ് മോൺസ്റ്റർ ഒരു തട്ടിപ്പ് ആയിരിക്കാനും സാധ്യതയുണ്ട്. പ്രസിദ്ധമായ "സർജൻസ് ഫോട്ടോഗ്രാഫ്" ഉൾപ്പെടെ ഇത്തരത്തില്‍ തട്ടിപ്പാണെന്നു കണ്ടെത്തി. റിപ്പോർട്ടു ചെയ്യപ്പെട്ട മറ്റു ദൃശ്യങ്ങളും വ്യാജമായിരിക്കാനാണ് സാധ്യത. 

 

English Sumamry: The Loch Ness Monster is a mystery that has captured the imagination of people for centuries. There is no scientific evidence to support its existence, but many people still believe that the creature is real. The debate over the Loch Ness Monster is likely to continue for many years to come.