ചന്ദ്രനു ചുറ്റും ഒരു പ്രഭാവലയം! കാലാവസ്ഥാ മാറ്റമോ? ശാസ്ത്രം പറയുന്നത് ഇങ്ങനെ
എപ്പോഴെങ്കിലും ആകാശം നിരീക്ഷിക്കുമ്പോൾ ചന്ദ്രനു ചുറ്റും( സൂര്യനെ ചുറ്റിയും ഉണ്ടാകാറുണ്ട്) ഒരു പ്രകാശവലയം കണ്ടിട്ടുണ്ടോ? എന്താണ് അങ്ങനെയെന്നും താൻ മാത്രമാണോ കാണുന്നതെന്നും പലരും അമ്പരപ്പെടാറുണ്ട്. എന്നാൽ അറിയാം അതു ഒരു ഒപ്റ്റിക്കൽ പ്രതിഭാസമാണ്. അന്തരീക്ഷത്തിലെ ഐസ് പരലുകളിൽ നിന്നുള്ള

എപ്പോഴെങ്കിലും ആകാശം നിരീക്ഷിക്കുമ്പോൾ ചന്ദ്രനു ചുറ്റും( സൂര്യനെ ചുറ്റിയും ഉണ്ടാകാറുണ്ട്) ഒരു പ്രകാശവലയം കണ്ടിട്ടുണ്ടോ? എന്താണ് അങ്ങനെയെന്നും താൻ മാത്രമാണോ കാണുന്നതെന്നും പലരും അമ്പരപ്പെടാറുണ്ട്. എന്നാൽ അറിയാം അതു ഒരു ഒപ്റ്റിക്കൽ പ്രതിഭാസമാണ്.
അന്തരീക്ഷത്തിലെ ഐസ് പരലുകളിൽ നിന്നുള്ള ചന്ദ്രപ്രകാശത്തിന്റെ അപവർത്തനം മൂലമാണ് ചന്ദ്രനുചുറ്റും മനോഹരമായ ഈ പ്രഭാവലയം ഉണ്ടാകുന്നത്. ശാസ്ത്രജ്ഞർ ഇവയെ 22-ഡിഗ്രി ഹാലോസ് എന്ന് വിളിക്കുന്നു . വൃത്തത്തിന്റെ ആരം എപ്പോഴും ഏകദേശം22 ഡിഗ്രിആയതുകൊണ്ടാണ് അവർക്ക് ആ പേര് ലഭിച്ചത്.
20,000 അടി (6,000 മീറ്റർ) ഉയരത്തിൽ, 40,000 അടി (12,000 മീറ്റർ) വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിറസ് അല്ലെങ്കിൽ സിറോസ്ട്രാറ്റസ് മേഘങ്ങളിലെ ഐസ് പരലുകളാണ് ലെൻസ് പോലെ പ്രവർത്തിക്കുന്നത്. മഴവില്ല് പോലെ പ്രകാശത്തിന്റെ ഏഴുനിറങ്ങളും നമുക്ക് കാണാനാകും.
രണ്ട് വളയങ്ങളായാണ് മൂണ്‍ ഹാലോ രൂപപ്പെടുക. ആദ്യത്തെ വളയം ചന്ദ്രനില്‍ നിന്ന് 22 ഡിഗ്രി ചെരിഞ്ഞും, രണ്ടാമത്തേത് 44 ഡിഗ്രി ചെരിഞ്ഞുമാണ് കാണപ്പെടുക. ഏത് മേഖലയിലും, ഏത് സാഹചര്യത്തിലും രൂപപ്പെടുന്ന മൂണ്‍ ഹാലോകളും ഈ ചെരുവുകളുമായാണ് പ്രത്യക്ഷപ്പെടുക. മഞ്ഞുതുള്ളികള്‍ വേണ്ടതുകൊണ്ട് തന്നെ മൂണ്‍ ഹാലോകള്‍ ഏറ്റവുമധികം ദൃശ്യമാകുക ശൈത്യമേഖലകളിലാണ്. മറ്റ് പ്രദേശങ്ങളിലും ശൈത്യകാലത്ത് ഇത്തരം മൂണ്‍ ഹാലോകള്‍ രൂപപ്പെടാറുണ്ട്.
മൂണ്‍ ഹാലോയെ ആസ്പദമാക്കി കാലാവസ്ഥാ പ്രവചിക്കുന്ന രീതിയും പല സംസ്കാരങ്ങളിലുമുണ്ട്. മൂണ്‍ ഹാലോ കണ്ട് കഴിഞ്ഞാല്‍ ദുര്‍ഘടമായ കാലാവസ്ഥയാകും വരാന്‍ പോകുന്നതെന്നാണ് പല സംസ്കാരങ്ങളിലും പൊതുവായുള്ള വിശ്വാസം.
ഒരുകാലത്തു മോശം കാലാവസ്ഥയുടെ സൂചനയായി കണക്കാക്കിയിരുന്നെങ്കിലും ലൂണാർ ഹാലോസ് എല്ലായ്പ്പോഴും മോശം കാലാവസ്ഥയുടെ അടയാളമല്ല,സിറസ് മേഘങ്ങൾ പലപ്പോഴും കൊടുങ്കാറ്റിനു മുന്നിലായി വരാറുണ്ട്. എന്നിരുന്നാലും, കാലാവസ്ഥാ മാറ്റങ്ങളൊന്നും കൂടാതെയും സിറസ് മേഘങ്ങൾ ഉണ്ടാകാം, അതിനാൽ ഒരു ചാന്ദ്ര പ്രഭാവലയം മഴയുടെയോ മഞ്ഞിന്റെയോ ഉറപ്പുള്ള അടയാളമല്ലെന്നും ശാസ്ത്രം പറയുന്നു.