കഴിഞ്ഞവർഷം മാർച്ചിൽ ചന്ദ്രന്‌റെ ഉപരിതലത്തിൽ പതിച്ച ഒരു ദുരൂഹ റോക്കറ്റ് ചൈനയുടേതാണെന്നും അതിൽ വെളിപ്പെടുത്താത്ത ഏതോ അജ്ഞാത വസ്തുവുണ്ടെന്നും വാദമുയർത്തി ശാസ്ത്രജ്ഞർ. ഇത് പതിച്ച സ്ഥലത്ത് രണ്ട് വലിയ ഗർത്തം പ്രത്യക്ഷപ്പെട്ടെന്നും ശാസ്ത്രജ്ഞരുടെ പഠനം പറയുന്നു. പ്ലാനറ്ററി സയൻസ് ജേണൽ എന്ന

കഴിഞ്ഞവർഷം മാർച്ചിൽ ചന്ദ്രന്‌റെ ഉപരിതലത്തിൽ പതിച്ച ഒരു ദുരൂഹ റോക്കറ്റ് ചൈനയുടേതാണെന്നും അതിൽ വെളിപ്പെടുത്താത്ത ഏതോ അജ്ഞാത വസ്തുവുണ്ടെന്നും വാദമുയർത്തി ശാസ്ത്രജ്ഞർ. ഇത് പതിച്ച സ്ഥലത്ത് രണ്ട് വലിയ ഗർത്തം പ്രത്യക്ഷപ്പെട്ടെന്നും ശാസ്ത്രജ്ഞരുടെ പഠനം പറയുന്നു. പ്ലാനറ്ററി സയൻസ് ജേണൽ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞവർഷം മാർച്ചിൽ ചന്ദ്രന്‌റെ ഉപരിതലത്തിൽ പതിച്ച ഒരു ദുരൂഹ റോക്കറ്റ് ചൈനയുടേതാണെന്നും അതിൽ വെളിപ്പെടുത്താത്ത ഏതോ അജ്ഞാത വസ്തുവുണ്ടെന്നും വാദമുയർത്തി ശാസ്ത്രജ്ഞർ. ഇത് പതിച്ച സ്ഥലത്ത് രണ്ട് വലിയ ഗർത്തം പ്രത്യക്ഷപ്പെട്ടെന്നും ശാസ്ത്രജ്ഞരുടെ പഠനം പറയുന്നു. പ്ലാനറ്ററി സയൻസ് ജേണൽ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞവർഷം മാർച്ചിൽ ചന്ദ്രന്‌റെ ഉപരിതലത്തിൽ പതിച്ച ഒരു ദുരൂഹ റോക്കറ്റ് ചൈനയുടേതാണെന്നും അതിൽ വെളിപ്പെടുത്താത്ത ഏതോ അജ്ഞാത വസ്തുവുണ്ടെന്നും വാദമുയർത്തി ശാസ്ത്രജ്ഞർ. ഇത് പതിച്ച സ്ഥലത്ത് രണ്ട് വലിയ ഗർത്തം പ്രത്യക്ഷപ്പെട്ടെന്നും ശാസ്ത്രജ്ഞരുടെ പഠനം പറയുന്നു. പ്ലാനറ്ററി സയൻസ് ജേണൽ എന്ന ശാസ്ത്രപ്രസിദ്ധീകരണത്തിൽ പ്രത്യക്ഷപ്പെട്ട പഠനത്തിലാണു വാദം. ചൈനയുടെ ചാങ്ഇ 5- ടി1 റോക്കറ്റിന്‌റെ ഏറ്റവുമുയർന്ന സ്‌റ്റേജാണ് ചന്ദ്രനിൽ വീണതെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. വെളിപ്പെടുത്താത്ത ഏതോ ഉപകരണവും ഇതിലുണ്ടായിരുന്നെന്നു പഠനത്തിൽ പറയുന്നു.

2015ലാണ് ഈ റോക്കറ്റ് ഭാഗം ബഹിരാകാ​ശത്ത് കണ്ടെത്തപ്പെട്ടത്. ഡബല്യുഇ0913എ എന്നാണ് ഇതിനു കാറ്റലീന സ്‌കൈ സർവേയിലെ ശാസ്ത്രജ്ഞർ നൽകിയ പേര്. കഴിഞ്ഞവർഷം ജനുവരിയിൽ ഈ ഭാഗം ആകാശ നിരീക്ഷകരുടെ ശ്രദ്ധ നേടി. ബഹിരാകാശ മാലിന്യത്തെ നിരീക്ഷിക്കുന്ന അമേരിക്കക്കാരനായ ബിൽ ഗ്രേ, ഇതു ചന്ദ്രന്‌റെ വിദൂരവശത്തു മാസങ്ങൾക്കുള്ളിൽ പതിക്കുമെന്നു പ്രവചിക്കുകയും ചെയ്തു.

ADVERTISEMENT

ഈ റോക്കറ്റ് ഭാഗം ഇലോൺ മസ്‌കിന്‌റെ സ്‌പേസ് എക്‌സ് റോക്കറ്റിന്‌റെ ഭാഗമാണെന്നായിരുന്നു ആദ്യത്തെ വിലയിരുത്തൽ. എന്നാൽ പിന്നീട് നടന്ന നിരീക്ഷണങ്ങളും ഓർബിറ്റൽ ഡേറ്റയും ഇത് ചാങ്ഇ 5-ടി1 റോക്കറ്റിന്‌റെ ഭാഗമാണെന്നു കണ്ടെത്തി. എന്നാൽ ചൈനീസ് അധികൃതർ ഇതു നിരാകരിക്കുകയാണുണ്ടായത്. തങ്ങളയച്ച റോക്കറ്റ് വർഷങ്ങൾക്കു മുൻപേ ഭൗമാന്തരീക്ഷത്തിൽവച്ചു തന്നെ കത്തിനശിച്ചെന്നായിരുന്നു ചൈനീസ് വാദം.

ചൈനയും ചന്ദ്രനും

ചന്ദ്രനിൽ 2030ൽ ആദ്യമായി യാത്രികരെ എത്തിക്കാനും ചൈനയ്ക്ക് പദ്ധതിയുണ്ട്.  1970ൽ ആണ് ചൈന തങ്ങളുടെ ആദ്യ ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇരുന്നൂറിലധികം റോക്കറ്റുകൾ ചൈന വിക്ഷേപിച്ചു.ഷെൻസു 14 ദൗത്യത്തോടെ ചൈന ഇതുവരെ 14 യാത്രികരെ ബഹിരാകാശത്ത് എത്തിച്ചു. 2003ൽ ആയിരുന്നു ചൈന സ്വന്തം നിലയ്ക്ക് ആദ്യ ബഹിരാകാശ സഞ്ചാരിയെ ബഹിരാകാശത്ത് എത്തിച്ചത്, തങ്ങളുടെ ഷെൻസു-5 ദൗത്യത്തിൽ. 

ചൈനീസ് ബഹിരാകാശ ഏജൻസിയുടെ ബൃഹത്ത് പദ്ധതിയാണു മൂൺ എക്‌സ്‌പ്ലൊറേഷൻ പ്രോഗ്രാം.2007ൽ ആണ് ആദ്യ ചാന്ദ്ര ഓർബിറ്റർ ദൗത്യം ചൈന പൂർത്തീകരിച്ചത്. ചാങ്ഇ 1 എന്ന ഓർബിറ്റർ വിജയകരമായി. ഇതോടെ ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹമുള്ള അഞ്ചാമത്തെ രാജ്യമായി ചൈന മാറി. 2013ലെ ചാങ്ഇ 3 ദൗത്യത്തിലൂടെ ആദ്യ ലാൻഡറും റോവറും ചൈന ചന്ദ്രനിലെത്തിച്ചു. ചൈനീസ് ഐതിഹ്യപ്രകാരം ചാന്ദ്ര ദേവതയുടെ പേരാണു ചാങ്ഇ. ദേവതയുടെ ചന്ദ്രനിൽ ജീവിക്കുന്ന അരുമ മുയലാണ് യുടു.ചാങ്ഇ ലാൻഡറിനൊപ്പമുള്ള റോവറിനു യുടു എന്നാണു പേരു നൽകിയത്.

Image credit: China Manned Space Engineering Office
ADVERTISEMENT

തുടർന്നായിരുന്നു ചാങ് ഇ 4 ദൗത്യം. ഇതുവരെ ആർക്കും ലാൻഡറോ പ്രേബോ ഇറക്കാൻ സാധ്യമല്ലാതിരുന്ന ചന്ദ്രന്റെ വിദൂരവശമാണ് ഇതുവഴി ചൈന ലക്ഷ്യമിട്ടത്. വിദൂരവശത്ത് ആദ്യമായി സോഫ്റ്റ്‌ലാൻഡിങ് വഴി ലാൻഡർ ഇറക്കാൻ ഈ ദൗത്യത്തിലൂടെ ചൈനയ്ക്കു സാധിച്ചു.പിന്നീട് ആദ്യമായി റോവറും അവിടെ ഉരുണ്ടു.

മുൻദൗത്യങ്ങളുടെ തുടർച്ചയെന്നണം യുടു-2 എന്നായിരുന്നു റോവറിന്‌റെ പേര്. പിൽക്കാലത്ത് ചന്ദ്രനിൽ നിന്നു സാംപിളുകൾ ശേഖരിക്കാനായി ചാങ് ഇ 5 ദൗത്യവും വിട്ടു. 2020ൽ ഏകദേശം 1.7 കിലോഗ്രാം ചാന്ദ്ര സാംപിളുകൾ ശേഖരിച്ച് ദൗത്യം തിരിച്ചെത്തി.

മൂന്ന് ലക്ഷത്തോളം ആളുകൾ ചൈനയുടെ ബഹിരാകാശ പദ്ധതിക്കായി ജോലി ചെയ്യുന്നുണ്ടെന്നാണു കണക്ക്

നാസയ്ക്കായി ജോലി ചെയ്യുന്നവരുടെ 18 മടങ്ങാണ് ഇത്. 2003ലാണു ഇപ്പോഴത്തെ ചൈനീസ് ബഹിരാകാശ ഏജൻസിയായ ചൈനീസ് നാഷനൽ സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ സ്ഥാപിക്കപ്പെട്ടത്. ഇതിനുപതിറ്റാണ്ടുകൾ മുൻപ് തന്നെ മുൻഗാമികളായി വിവിധ ഏജൻസികളുണ്ടായിരുന്നു. അന്നത്തെ കാലത്തെ 30 കോടി ഡോളർ ചെലവിലായിരുന്നു സ്ഥാപനം നടപ്പാക്കിയത്. എന്നാൽ പിൽക്കാലത്ത് സ്വകാര്യ മേഖലയ്ക്ക് ബഹിരാകാശത്തേക്ക് വാതിൽ തുറന്നുകൊടുത്ത ചൈന തങ്ങളുടെ പദ്ധതികൾ ബൃഹത്താക്കി. 

150 കോടി യുഎസ് ഡോളർ പണം ഈ കമ്പനികൾ പ്രതിവർഷം ഇങ്ങോട്ടേക്കു നിക്ഷേപിക്കുന്നുണ്ടെന്നാണു കണക്ക്. രണ്ട് സർക്കാർ ഏജൻസികൾ മാത്രം അണിനിരന്ന ബഹിരാകാശ മേഖല അതോടെ സ്വകാര്യ കളിക്കാരെക്കൊണ്ടു നിറഞ്ഞു.

ADVERTISEMENT

എന്നാൽ ബഹിരാകാശം പിടിക്കാനുള്ള ചൈനയുടെ മത്സരയോട്ടം മൂലം ഭൂമിക്കും മനുഷ്യർക്കും ഭീഷണിയുണ്ടെന്നും പലകോണുകളിൽ നിന്നു വിമർശനമുണ്ടാകാറുണ്ട്. 

നിരുത്തരവാദപരമായി ബഹിരാകാശ ദൗത്യങ്ങൾ കൈകാര്യം ചെയ്യുന്നെന്ന വിമർശനം അതിനാൽ തന്നെ ചൈനയ്‌ക്കെതിരെ പലപ്പോഴുമുണ്ടായിട്ടുണ്ട്. 2007ൽ ചൈന നടത്തിയ ഉപഗ്രഹവേധ ടെസ്റ്റ് ബഹിരാകാശ ചട്ടങ്ങൾ കാറ്റിൽ പറത്തിയായിരുന്നു. മൂവായിരത്തിലധികം കഷണങ്ങൾ ബഹിരാകാശ മാലിന്യം ഇതുമൂലം ഉടലെടുത്തു.

ചൈന ബഹിരാകാശ വിക്ഷേപണത്തിനായി ഉപയോഗിച്ച ലോങ് മാർച്ച് റോക്കറ്റുകളിൽ പലതിന്റെയും ഭാഗങ്ങൾ തകർന്നു വീണും മറ്റും അപകടങ്ങളുണ്ടാകാറുണ്ട്. 

2018ൽ പരീക്ഷണാടിസ്ഥാനത്തിൽ വിക്ഷേപിച്ച ചൈനീസ് ബഹിരാകാശനിലയത്തിന്റെ ഭാഗം തകർന്നു ഭൂമിയിൽ വീഴുമെന്ന് വലിയ ആശങ്ക ഉടലെടുത്തിരുന്നു.2022ൽ ലോങ് മാർച്ച് റോക്കറ്റിന്റെ ഭാഗം പല രാജ്യങ്ങളിൽ വീഴുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും അവസാനം ഡിയഗോ ഗാർസിയയ്ക്കു സമീപം വീണതിനാൽ അപകടം ഒഴിവായി.

1996ൽ ലോങ്മാർച് 3ബി ഹെവി റോക്കറ്റ് ഉപയോഗിച്ചുള്ള പരീക്ഷണവും അപകടമായ രീതിയിൽ തകർന്നുവീണിരുന്നു. അതുപോലെ തന്നെ ബഹിരാകാശ ആയുധനിർമാണത്തിലും ചൈന വലിയ ശ്രദ്ധ പുലർത്തുന്നുണ്ട്. കഴിഞ്ഞ മാസം വികസിപ്പിച്ച റിലേറ്റിവിസ്റ്റിക് ക്ലിസ്‌ട്രോൺ ആംപ്ലിഫയർ പോലുള്ള മൈക്രോവേവ് ആയുധങ്ങൾക്ക് ബഹിരാകാശത്തെ ഉപഗ്രഹങ്ങളെ നശിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇതെല്ലാം ആശങ്കയുണർത്തുന്ന കാര്യങ്ങളാണ്.

Image Credit: Canva