മൂന്നാം രഹസ്യ ദൗത്യവുമായി ചൈനയുടെ ബഹിരാകാശ വിമാനം; അമേരിക്കയേക്കാൾ ഒരു പടി മുൻപേ!
ചൈന മൂന്നാം തവണയും പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിമാനം വിക്ഷേപിച്ചതും അതേസമയം അമേരിക്കന്‍ റോബോട്ടിക് സ്‌പെയ്‌സ്‌ക്രാഫ്റ്റായ എക്‌സ്37ബിയുടെ വിക്ഷേപണം മാറ്റിവച്ചതുമാണ് ബഹിരാകാശ ഗവേഷകരെല്ലാം ആകാംക്ഷയോടെ കാണുന്ന ഒരു സംഭവം. ഡിസംബര്‍ 11ന് ആയിരുന്നു അമേരിക്കയ്ക്കു വേണ്ടി സ്‌പെയ്‌സ്എക്‌സ് എക്‌സ്37ബി
ചൈന മൂന്നാം തവണയും പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിമാനം വിക്ഷേപിച്ചതും അതേസമയം അമേരിക്കന്‍ റോബോട്ടിക് സ്‌പെയ്‌സ്‌ക്രാഫ്റ്റായ എക്‌സ്37ബിയുടെ വിക്ഷേപണം മാറ്റിവച്ചതുമാണ് ബഹിരാകാശ ഗവേഷകരെല്ലാം ആകാംക്ഷയോടെ കാണുന്ന ഒരു സംഭവം. ഡിസംബര്‍ 11ന് ആയിരുന്നു അമേരിക്കയ്ക്കു വേണ്ടി സ്‌പെയ്‌സ്എക്‌സ് എക്‌സ്37ബി
ചൈന മൂന്നാം തവണയും പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിമാനം വിക്ഷേപിച്ചതും അതേസമയം അമേരിക്കന്‍ റോബോട്ടിക് സ്‌പെയ്‌സ്‌ക്രാഫ്റ്റായ എക്‌സ്37ബിയുടെ വിക്ഷേപണം മാറ്റിവച്ചതുമാണ് ബഹിരാകാശ ഗവേഷകരെല്ലാം ആകാംക്ഷയോടെ കാണുന്ന ഒരു സംഭവം. ഡിസംബര്‍ 11ന് ആയിരുന്നു അമേരിക്കയ്ക്കു വേണ്ടി സ്‌പെയ്‌സ്എക്‌സ് എക്‌സ്37ബി
ചൈന മൂന്നാം തവണയും പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിമാനം വിക്ഷേപിച്ചതും അതേസമയം അമേരിക്കന്‍ റോബോട്ടിക് സ്‌പെയ്‌സ്‌ക്രാഫ്റ്റായ എക്‌സ്37ബിയുടെ വിക്ഷേപണം മാറ്റിവച്ചതുമാണ് ബഹിരാകാശ ഗവേഷകരെല്ലാം ആകാംക്ഷയോടെ കാണുന്ന ഒരു സംഭവം.
ഡിസംബര്‍ 11ന് ആയിരുന്നു അമേരിക്കയ്ക്കു വേണ്ടി സ്‌പെയ്‌സ്എക്‌സ് എക്‌സ്37ബി വിക്ഷേപിക്കേണ്ടിയിരുന്നത്. എക്‌സ്37ബിയിലേക്ക് ലോക ശ്രദ്ധ ക്ഷണിച്ചിരുന്നത് അതിനെ ചൂഴ്ന്നു നിന്ന നിഗൂഢാത്മകത ആയിരുന്നു. ഈ ആളില്ലാ സ്‌പെയ്‌സ്‌ക്രാഫ്റ്റിനെപ്പറ്റി അധികം വിവരങ്ങള്‍ അമേരിക്ക പുറത്തുവിട്ടിരുന്നില്ല.
അതേസമയം എക്‌സ്37ബിയുമായി ചില സമാനതകളുള്ള സിഎസ്എസ്എച്ക്യു റോബോട്ടിക് സ്‌പെയ്‌സ്‌ക്രാഫ്റ്റ് ഡിസംബര്‍ 14ന് ചൈന വിജയകരമായി വിക്ഷേപിക്കുകയും ചെയ്തു . 'ഇത് യാദൃശ്ചികമല്ല' എന്നായിരുന്നു അമേരിക്കന്‍ സ്‌പെയ്‌സ്ഫോഴ്‌സ് മേധാവി ജനറല്‍ ചാള്‍സ് സോള്‍ട്‌സ്മാന്‍ പ്രതികരിച്ചത്. ബോയിങ് ആണ് അമേരിക്കയ്ക്കു വേണ്ടി എക്‌സ്37ബി രൂപകല്‍പ്പന ചെയ്തത്. വിക്ഷേപണ ദൗത്യം സ്വകാര്യ കമ്പനിയായ സ്‌പെയ്‌സ്എക്‌സിനെയും ഏല്‍പ്പിച്ചു.
വിക്ഷേപണം മാറ്റിവയ്ക്കാനുള്ള തീരുമാനം സ്‌പെയ്‌സ്എക്‌സിന്റേതായിരുന്നു. ഇനി ഡിസംബര്‍ 28ന് ആയിരിക്കും അടുത്ത വിക്ഷേപണ ശ്രമം. ഈ റോബോട്ടിക് സ്‌പെയ്‌സ്‌ക്രാഫ്റ്റിന്റെ ഏതാനും ചിത്രങ്ങള്‍ അമേരിക്ക പുറത്തുവിട്ടിരുന്നു. അതേസമയം അത്തരത്തിലൊന്നും ചൈനയുടെ സിഎസ്എസ്എച്ക്യുവിനെക്കുറിച്ച് ലഭ്യമല്ല.
ഏകദേശം സമാന വലുപ്പമാണ് ഇരു സ്‌പെയ്‌സ്‌ക്രാഫ്റ്റുകള്‍ക്കും എന്നു സ്‌പെയ്‌സ്‌ന്യൂസ് പറയുന്നു. രണ്ടും വീണ്ടും ഉപയോഗിക്കാവുന്നവയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ചൈന ഉണ്ടാക്കിയ വീണ്ടും ഉപയോഗിക്കാവുന്ന ആദ്യ റോക്കറ്റുമാണിത്.
എക്‌സ്37ബിയെക്കുറിച്ച് ചില വിവരങ്ങള്‍
എക്‌സ്37ബിയെക്കുറിച്ച് സ്‌പെയ്‌സ്.കോം പുറത്തുവിട്ട ചില പ്രാഥമിക വിവരങ്ങള്‍ പരിശോധിക്കാം. നാസ 1999ല്‍ ഉണ്ടാക്കിയിരുന്നതും ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നതുമായ ചില സ്‌പെയ്‌സ് ഷട്ടിലുകളോട് ഇതിന് സാമ്യമുണ്ടത്രെ. ഓര്‍ബിറ്റല്‍ ടെസ്റ്റ് വാഹന വിഭാഗത്തിലാണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ലാസിഫൈഡ് എന്ന വിവരണവുമുള്ളതിനാലാണ് അതിനെക്കുറിച്ചുള്ള പല വിവരങ്ങളും പൊതുജനത്തിന് ലഭ്യമായിരിക്കാത്തത്.
എക്‌സ്37ബി എന്ന ആളില്ലാ വ്യോമയാനത്തിന് ഏകദേശം 29 അടിയാണ് നീളം. വിങ്‌സ്പാന്‍ 15 അടിയാണ്. ലോഞ്ച് പാഡില്‍ ഭാരം 4,990 കിലോഗ്രാം. വിക്ഷേപണോദ്ദേശ്യം അതീവ രഹസ്യം. ദൗത്യം പൂര്‍ത്തീകരണത്തിനു ശേഷം പരമ്പരാഗത വിമാനത്തെ പോലെ റണ്‍വെയില്‍ തിരിച്ചിറങ്ങും. എക്‌സ്37ബി എന്ന പേരില്‍ 6 ദൗത്യങ്ങളാണ് അമേരിക്ക ഇതുവരെ നടത്തിയിരിക്കുന്നത്. ഒരിക്കലും എന്തിനായിരുന്നു ഇത് എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.
എക്‌സ്37ബിയെക്കുറിച്ച് ചില ഊഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇത് സ്‌പെയ്‌സില്‍ നിന്ന് ബോംബിങ് നടത്താന്‍ കെല്‍പ്പുള്ള ഒന്നായിരിക്കാമെന്നും, അതിനായി ചെറിയൊരു പേലോഡും ഇതിലുണ്ട് എന്നുമായിരുന്നു അതിലൊന്ന്. ചൈനീസ് സ്‌പെയ്‌സ് സ്റ്റേഷനെ രഹസ്യമായി നിരീക്ഷിക്കാനായിരിക്കാം ഉദ്ദേശമെന്നായിരുന്നു മറ്റൊരു വാദം. എന്നാല്‍, വിദഗ്ധര്‍ ഈ രണ്ടു സാധ്യതകളും തള്ളി. ഇതിനെല്ലാം വന്‍ തോതില്‍ ഇന്ധനം വേണം. കൂടാതെ ഇത് അമേരിക്കന്‍ സേനയുടേതാണെന്ന് മനസിലാക്കാന്‍ വിഷമം ഉണ്ടാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
വര്‍ഷങ്ങളോളം സ്‌പെയ്‌സില്‍
എക്‌സ്37ബിക്ക് വര്‍ഷങ്ങളോളം സ്‌പെയ്‌സില്‍ കഴിയാനാകും. അമേരിക്ക 2010ല്‍ രണ്ട് എക്‌സ്37ബികള്‍ വിക്ഷേപിച്ചിരുന്നു. ഇവ 224 ദിവസം സ്‌പെയ്‌സില്‍ കഴിഞ്ഞു. മറ്റൊരിക്കല്‍ അയച്ച സ്‌പെയ്‌സ്‌ക്രാഫ്റ്റ് 780 ദിവസം സ്‌പെയ്‌സില്‍ കഴിഞ്ഞു. ഇതാണ് നിലവിലുള്ള റെക്കോഡ്. എന്നാല്‍, ഇവയുടെ ലക്ഷ്യമെന്താണെന്ന കാര്യത്തില്‍ നിഗൂഢത ഇപ്പോഴും പുലരുന്നു. ഇവയുടെ വിക്ഷേപണത്തില്‍ പരമാവധി രഹസ്യാത്മകത അമേരിക്ക പുലര്‍ത്താറുണ്ടെങ്കിലും സ്‌കൈവാച്ചര്‍മാര്‍ ഇവയുടെ ചിത്രങ്ങള്‍പകര്‍ത്തിയിട്ടുണ്ട്.
പരീക്ഷണങ്ങള്‍ നടത്താമെന്ന് അമേരിക്ക
അവസാനമായി അമേരിക്ക ഒരു എക്‌സ്37ബി വിക്ഷേപിച്ചത് 2020ല്‍ ആയിരുന്നു. ഇതില്‍ പിടിപ്പിച്ചിരിക്കുന്ന ഒരു സര്‍വിസ് മൊഡ്യൂള്‍ ഉപയോഗിച്ച് നിരവധി പരീക്ഷണങ്ങള്‍ നടത്താനാകുമെന്ന് അമേരിക്കൻ സൈന്യം പറഞ്ഞിരുന്നു. ഏകദേശം 160-800 കിലോമീറ്റര്‍ അകലേക്കാണ് ഇവ പറക്കുക. വ്യോമയാന രംഗത്തെ ഏറ്റവും വലിയ അവാര്‍ഡുകളിലൊന്നായ കോളിയര്‍ ട്രോഫി 2020ല്‍ വിക്ഷേപിച്ച എക്‌സ്37ബി നേടിയിരുന്നു.
അമേരിക്കയുടെ മുന്‍ എയര്‍ഫോഴ്‌സ് സെക്രട്ടറി ഹീതര്‍ വില്‍സണും ഇതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച്ചെറിയൊരു സൂചന നല്‍കിയിരുന്നു. ഭൗമാന്തരീക്ഷം ഉപയോഗിക്കാവുന്ന രീതിയല്‍ എക്‌സ്37ബിയ്ക്ക് താഴ്ന്നു പറക്കാനാകുമെന്നും, അതുകണ്ട് എതിരാളികളായ ചൈനയ്ക്കും റഷ്യയ്ക്കും 'ഹാലിളകുമെന്നും' ഹീതര്‍ പറഞ്ഞു. വൈമാനികര്‍ക്കു പറക്കാവുന്ന ഒരു എക്‌സ്37ബിയും നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സൂചനകളുണ്ട്.
എക്‌സ്37ബിയും സിഎസ്എസ്‌ക്യുവും
എക്‌സ്37ബിയേക്കാള്‍ പേലോഡ് വഹിക്കാന്‍ കെല്‍പ്പുള്ള സിഎസ്എസ്എച്ക്യുവും (CSSHQ- Chongfu Shiyong Shiyan Hangtian Qi) ഒരു സ്വയംപ്രവര്‍ത്തന ശേഷിയുള്ള സ്‌പെയ്‌സ്‌ക്രാഫ്റ്റ് ആണ്. ഗോബി മരുഭൂമിയിലെ ജിയുക്വാന്‍ സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്നാണ് ഇത് വിക്ഷേപിച്ചത്. ലോങ് മാര്‍ച്ച് 2എഫ് റോക്കറ്റില്‍ പിടിപ്പിച്ചായിരുന്നു വിക്ഷേപണം. പരമ്പരാഗത വിമാനത്തെ പോലെ തിരിച്ച് റണ്‍വേയില്‍ ലാന്‍ഡ് ചെയ്യാനുള്ള ശേഷിയും സിഎസ്എസ്എച്ക്യുവിനുണ്ട്. ഇത് ഓപ്പറേഷണല്‍ ദൗത്യങ്ങള്‍ക്കായിരിക്കില്ല ഉപയോഗിക്കുന്നത് എന്ന് ചിലര്‍ ഊഹിക്കുന്നു. മറിച്ച് ചില പുതിയ ടെക്‌നോളജികള്‍ പരീക്ഷിക്കാനായിരിക്കും ഇത് പ്രയോജനപ്പെടുത്തുക എന്നാണ് അവര്‍ വാദിക്കുന്നത്.
സിഎസ്എസ്എച്ക്യു ഇതാദ്യമായല്ല ചൈന വിക്ഷേപിക്കുന്നത്. അതിന്റെ ആദ്യ ദൗത്യം വെറും രണ്ടു ദിവസത്തേക്കു മാത്രമായിരുന്നു. എന്നാല്‍, രണ്ടാമത്തെതവണ അത് 9 മാസങ്ങള്‍ക്കു ശേഷമാണ് താഴ്ന്നിറങ്ങിയത്. ഈ വര്‍ഷം മെയ് മാസത്തില്‍ അവസാനം വിക്ഷേപിച്ച സിഎസ്എസ്എച്ക്യു തിരിച്ചിറക്കിയിരുന്നു. ഇത് സ്‌പെയ്‌സ് ദൗത്യങ്ങളുടെ കാര്യത്തില്‍ ഒരു അതിപ്രധാന നാഴികക്കല്ലായിരുന്നു എന്നാണ് ചൈന പ്രതികരിച്ചത്.
സുപ്രധാന ദൗത്യം
എക്‌സ്37ബി പോലെയൊന്ന് ഓര്‍ബിറ്റിലേക്ക് അയച്ച ശേഷം അത് തിരിച്ചിറക്കി അതില്‍ നിന്നു ലഭിച്ച റിസള്‍ട്ടുകള്‍ പഠിക്കുക എന്നത് അതിപ്രധാനമാണ് എന്ന് സോള്‍ട്‌സ്മാന്‍ പറയുന്നു. തങ്ങളുടെ സ്‌പെയ്‌സ് പ്ലെയിനിന്റെകാര്യത്തില്‍ ചൈന അതീവ താത്പര്യം കാണിക്കുന്നതില്‍ യാതൊരു അത്ഭുതവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ, തങ്ങള്‍ അവര്‍ എന്താണ് ചെയ്യുന്നതെന്നറിയാനും ആഗ്രഹിക്കുന്നു, സോള്‍ട്‌സ്മാന്‍ പറഞ്ഞു. അതേസമയം, ഏതാനും തവണ സിഎസ്എസ്എച്ക്യുവും മാധ്യമങ്ങള്‍ കണ്ടിരിക്കാമെന്നുംവാര്‍ത്തകളുണ്ട്. എന്തായാലും ഗൂഢലക്ഷ്യങ്ങളുണ്ട് എന്നു കരുതപ്പെടുന്ന ഇരു സ്‌പെയ്‌സ്‌ക്രാഫ്റ്റുകളും ഇനി വാര്‍ത്തകളില്‍ ധാരാളമായി ഇടംപിടിക്കുമെന്ന് ഉറപ്പാണ്.