മിസ് വേൾഡ് മത്സരങ്ങൾ ഇന്ത്യയിലാണ് ഇത്തവണ, ന്യൂഡൽഹിയിൽ. സൗന്ദര്യത്തിന്റെ ആഘോഷമായ മിസ് വേൾഡ് മത്സരത്തിൽ ശാസ്ത്ര–സാങ്കേതികതയ്ക്ക് എന്ത് പ്രസക്തി.. പ്രസക്തിയുണ്ട്. ഇത്തവണത്തെ മിസ് വേൾഡ് മത്സരാർഥികളിലൊരാളുടെ സ്വപ്നങ്ങൾ ആകാശവും താണ്ടി ബഹിരാകാശം തൊട്ടുനിൽക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നായി മത്സരാർഥികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിസ് വേൾഡ് മത്സരങ്ങൾ ഇന്ത്യയിലാണ് ഇത്തവണ, ന്യൂഡൽഹിയിൽ. സൗന്ദര്യത്തിന്റെ ആഘോഷമായ മിസ് വേൾഡ് മത്സരത്തിൽ ശാസ്ത്ര–സാങ്കേതികതയ്ക്ക് എന്ത് പ്രസക്തി. പ്രസക്തിയുണ്ട്. ഇത്തവണത്തെ മിസ് വേൾഡ് മത്സരാർഥികളിലൊരാളുടെ സ്വപ്നങ്ങൾ ആകാശവും താണ്ടി ബഹിരാകാശം തൊട്ടുനിൽക്കുന്നു.വിവിധ രാജ്യങ്ങളിൽ നിന്നായി മത്സരാർഥികൾ ഡൽഹിയിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന മത്സരാർഥിയാണ്  ജെസീക്ക ഗാഗെൻ.

Image Credit :jessicaashley/instagram

ഇംഗ്ലണ്ടിലെ പടിഞ്ഞാറൻ ലങ്കാഷറിൽ നിന്നുള്ള 27 വയസ്സുകാരിയായ ജെസീക്ക എയ്റോസ്പേസ് എൻജിനീയറിങ് ബിരുദം എടുത്തയാളാണ്. മിസ് ഇംഗ്ലണ്ട് പട്ടം നേടിയതാണ് മിസ് വേൾഡ് മത്സരത്തിലേക്ക് ജെസീക്കയ്ക്ക് അരങ്ങൊരുക്കിയത്.എന്നാൽ സൗന്ദര്യമത്സരത്തേക്കാൾ താനിഷ്ടപ്പെടുന്നത് ബഹിരാകാശ ഗതാഗതമാണെന്ന് ജെസീക്ക പറയുന്നു.

ADVERTISEMENT

ഇടക്കാലത്ത് ബ്രിട്ടിഷ് ഗഗനചാരിയായ ടിം പീക്കിനെ ജെസീക്ക കണ്ടുമുട്ടി. ബഹിരാകാശ യാത്രികയാകണമെന്ന ജെസീക്കയുടെ ആഗ്രഹം ആളിക്കത്തിച്ചത് ആ കൂടിക്കാഴ്ചയാണ്. 27 വർഷത്തിനു ശേഷമാണ് സൗന്ദര്യമൽസരങ്ങളിലെ പ്രശസ്തമായ മിസ് വേൾഡ് കിരീടം ഇന്ത്യയിലേക്ക് എത്തുന്നത്.കർണാടകയിലെ ഉടുപ്പിയിൽ നിന്നുള്ള സിനി ഷെട്ടിയാണ് ഇന്ത്യയുടെ പ്രതിനിധിയായി മത്സരിക്കുന്നത്.

Image Credit :jessicaashley/instagram

15 ലക്ഷം യുഎസ് ഡോളറാണു മിസ് വേൾഡ് സമ്മാനത്തുക. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഏകദേശം 11 കോടി രൂപ വരുമിത്. അസിസ്റ്റന്റുമാരും മേക്കപ്പ്മാൻമാരുമുൾപ്പെടെ പ്രഫഷനലുകളുടെ ഒരു ടീമിനെയും ലോകസുന്ദരിക്ക് ലഭിക്കും.കൂടാതെ വൻകിട ചടങ്ങുകൾ, സിനിമകളുടെയും മറ്റും സ്ക്രീനിങ് ചടങ്ങുകൾ എന്നിവയിലൊക്കെ പങ്കെടുക്കാനുള്ള ക്ഷണവും വിശ്വസുന്ദരിയെതേടി വരും.ലോകമെമ്പാടും സൗജന്യമായി യാത്ര,സൗജന്യ താമസ–ഭക്ഷണ ഫീസുകൾ തുടങ്ങിയവയും കിട്ടും.

ADVERTISEMENT

ഇതിനെല്ലാമപ്പുറം, മോഡലിങ്, സിനിമ, കല തുടങ്ങിയ മേഖലകളിൽ താൽപര്യമുള്ളവർക്ക് വലിയ അവസരങ്ങൾ മിസ് വേൾ‍ഡ് പട്ടം സമ്മാനിക്കുന്നുണ്ട്. മിസ് വേൾഡ് പട്ടം ലഭിക്കുന്നവർക്ക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം ലോകത്തെ തന്നെ ഏറ്റവും വില കൂടിയ കിരീടങ്ങളിലൊന്ന് തലയിൽ വയ്ക്കാനുള്ള അവസരമാണ്.വജ്രങ്ങളും മറ്റനേകം രത്നങ്ങളും പതിച്ച ഈ കിരീടത്തിനു കോടികൾ വിലമതിക്കും. 1979ലാണ് ഈ കിരീടം മിസ് വേൾഡ് മത്സരത്തിന്റെ ഭാഗമായത്.