ഛിന്നഗ്രഹങ്ങൾ ലക്ഷ്യമിടുന്ന റഷ്യ, ദുരൂഹമായ സംഭവങ്ങൾ; ടുംഗുസ്ക മുതൽ യാക്കൂട്ടിയ വരെ...
ബുധനാഴ്ച റഷ്യയിലെ സൈബീരിയൻ മേഖലയിലുള്ള യാക്കൂട്ടിയയിൽ ആകാശത്തു ഛിന്നഗ്രഹം കത്തിജ്വലിച്ചു. അന്തരീക്ഷത്തിലേക്ക് എത്തിയ ഛിന്നഗ്രഹം ഘർഷണം മൂലം കത്തി തീപ്പന്തു പോലെ കത്തിജ്വലിക്കുകയായിരുന്നു. ആളപായമോ അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. യാക്കൂട്ടിയയിലെ ഒലെക്മിൻസ്ക്, ലെൻസ്ക് ജില്ലകളിൽ തീഗോളം

കഴിഞ്ഞ ആഴ്ചയിൽ ബുധനാഴ്ച റഷ്യയിലെ സൈബീരിയൻ മേഖലയിലുള്ള യാക്കൂട്ടിയയിൽ ആകാശത്തു ഛിന്നഗ്രഹം കത്തിജ്വലിച്ചു. അന്തരീക്ഷത്തിലേക്ക് എത്തിയ ഛിന്നഗ്രഹം ഘർഷണം മൂലം കത്തി തീപ്പന്തു പോലെ കത്തിജ്വലിക്കുകയായിരുന്നു. ആളപായമോ അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. യാക്കൂട്ടിയയിലെ ഒലെക്മിൻസ്ക്, ലെൻസ്ക് ജില്ലകളിൽ തീഗോളം ദൃശ്യമായി.
ഏകദേശം 70 സെന്റിമീറ്റർ വ്യാസമുള്ള ചെറിയ ഛിന്നഗ്രഹമാണ് എത്തിയതെന്നു യൂറോപ്യൻ സ്പേസ് ഏജൻസി അറിയിച്ചു. ആകാശത്തു ദൃശ്യമാകുന്നതിന് 12 മണിക്കൂർ മുൻപ് ഛിന്നഗ്രഹത്തെ യൂറോപ്യൻ സ്പേസ് ഏജൻസി കണ്ടെത്തിയിരുന്നു. പ്രാദേശിക സമയം പുലർച്ചെ ഒന്നേകാലിനാണു ഛിന്നഗ്രഹം അന്തരീക്ഷത്തിലെത്തിയത്.
റഷ്യയുടെ ചരിത്രം പരിശോധിച്ചാൽ ഛിന്നഗ്രഹ സംഭവങ്ങൾ ഇതാദ്യമല്ലെന്നു കാണാം.
1908 ജൂൺ 30ന് രാവിലെ ഏഴരകഴിഞ്ഞുള്ള സമയത്ത് സൈബീരിയയിലെ ടുംഗുസ്‌ക എന്ന സ്ഥലത്ത് പൊഡ്കമെന്നായ– ടുംഗുസ്ക നദീതടത്തിനപ്പുറമുള്ള കാട്ടുപ്രദേശത്ത് ഒരു വൻ വിസ്ഫോടനം നടന്നു. ശക്തമായ ഒരു ഛിന്നഗ്രഹ വിസ്ഫോടനമാണ് ആ ദിവസം ടുംഗുസ്‌കയിൽ നടന്നതെന്ന് കരുതപ്പെടുന്നു.
ആഘാതം രണ്ടായിരത്തിലധികം ചതുരശ്രകിലോമീറ്റർ വിസ്തീർണത്തിൽ പരന്നു.ഹിരോഷിമയിൽ വീണ അണുബോംബിന്റെ ആയിരമിരട്ടി ശേഷിയുണ്ടായിരുന്നു ഈ പൊട്ടിത്തെറിക്ക്. സ്ഫോടനം നടന്ന ദിനമായ ജൂൺ 30 രാജ്യാന്തര ഛിന്നഗ്രഹദിനമായിട്ടാണ് കണക്കാക്കിപ്പോരുന്നത്.
ടുംഗുസ്ക സ്ഫോടനത്തിനു ശേഷം പൊടുന്നനെ ഉയർന്ന താപനില പ്രദേശത്തെ പരിസ്ഥിതിയെ മൊത്തത്തിൽ മാറ്റിമറിച്ചിരുന്നു. എട്ടുകോടിയോളം മരങ്ങൾ തോലുരിഞ്ഞ്, ഇലകൊഴിഞ്ഞ്, ടെലിഫോൺ പോസ്റ്റുകൾ പോലെ നിന്നു. ഇത്തരം മരങ്ങളുടെ ഒരു കാട് തന്നെ അവിടെ സൃഷ്ടിക്കപ്പെട്ടു.
വൈറ്റ്‌ലൈറ്റ്സ് എന്ന പ്രതിഭാസം
സ്ഫോടനത്തിനു മുൻപായി നീലനിറത്തിൽ ഒരു ഗോളം പോലെ ഒരു വസ്തു ചക്രവാളത്തിൽ നീങ്ങുന്നതു നാട്ടുകാരിൽ പലരും കണ്ടിരുന്നു. സ്ഫോടനം നടന്നയിടത്തുനിന്ന് കിലോമീറ്ററോളം അകലെയുള്ള വീടുകളിലെ ജനാലച്ചില്ലുകളും മറ്റും ആഘാതംമൂലം അടർന്നുവീണിരുന്നു. പിന്നീട് ഒരു മാസത്തോളം മധേഷ്യയിലും വടക്കൻ യൂറോപ്പിലെയും ആകാശത്ത് വൈറ്റ്‌ലൈറ്റ്സ് എന്ന പ്രതിഭാസം ഉടലെടുത്തു.ആ ആകാശവെളിച്ചത്തിൽ പുസ്തങ്ങളും പത്രങ്ങളുമൊക്കെ വായിക്കാൻ പറ്റുമായിരുന്നത്രേ.
1927ൽ ലിയോനിഡ് കുലിക് എന്ന സോവിയറ്റ് ശാസ്ത്രജ്ഞൻമേഖലയിലേക്ക് ആദ്യ പര്യടനം നടത്തി.നീണ്ട യാത്രയ്ക്കു ശേഷം കുലിക് ടുംഗുസ്കയിലെ സ്‌ഫോടനമേഖലയിലെത്തി. വിശ്വസിക്കാൻ കഴിയാത്ത കാഴ്ചകൾ അവിടെ അദ്ദേഹത്തെ എതിരേറ്റു. ഒട്ടേറെ ദൂരം മരങ്ങളുടെ സെമിത്തേരി പോലെ നശിച്ചു കിടന്നിരുന്നു. ആറുലക്ഷം ടൺ ഭാരമുള്ള ഒരു ഛിന്നഗ്രഹമാകാം ടുംഗുസ്‌കയിൽ പതിച്ചതെന്ന് പല ശാസ്ത്രജ്ഞരും വിധിയെഴുതിയിട്ടുണ്ട്. എന്നാൽ ഛിന്നഗ്രഹവിസ്ഫോടനങ്ങളിൽ സാധാരണ കാണുന്ന ഇംപാക്ട് ക്രേറ്റർ എന്ന ഗർത്തം ഇവിടെ കാണാത്തത് ഇന്നും ദുരൂഹതയാണ്.
ആകാശത്ത് ഒരു വലിയ ഉൽക്ക പൊട്ടിത്തെറിച്ചു
2013 ഫെബ്രുവരി 15ന് റഷ്യയുടെ തെക്കൻ ഉറാൽസ് മേഖലയിലെ ആകാശത്ത് ഒരു വലിയ ഉൽക്ക പൊട്ടിത്തെറിച്ചിരുന്നു.റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് 1440 കിലോമീറ്റർ കിഴക്ക് സ്ഥിതി ചെയ്യുന്ന ചെല്യബിൻസ്ക് നഗരത്തിന് 23 കിലോമീറ്റർ ഉയരത്തിലാണ് ഉൽക്കയുടെ പൊട്ടിത്തെറി നടന്നത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചു പൊട്ടിത്തെറിച്ച ഏറ്റവും വലിയ ഉൽക്കയായിരുന്നു അത്. ഇതിന്റെ വിഡിയോകളും മറ്റും യൂട്യൂബ് ഉൾപ്പെടെ സൈറ്റുകളിൽ സുലഭമാണ്.ഈ സംഭവം അപൂർവങ്ങളിൽ അപൂർവങ്ങളായ ഒട്ടേറെ രാസപദാർഥങ്ങളെയും ഭൂമിയിൽ എത്തിച്ചു.