ഭൂമിയുടെ 17 മടങ്ങ് വലുപ്പമുള്ള സൗരകളങ്കം, രാക്ഷസ ജ്വാല!; ചിത്രങ്ങൾ കാണാം
ബഹിരാകാശത്ത് പ്രധാനമായും സൂര്യനിൽ ഒരു വലിയ സംഭവം അരങ്ങേറുകയാണ്. ഇതുവരെ രേഖപ്പെടുത്തിയതിൽ വലതും സജീവവുമായ ഒരു സൗരകളങ്കമാണ് ഉപരിതലത്തിൽ ദൃശ്യമാകുന്നത്.നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) സ്പേസ് വെതർ പ്രെഡിക്ഷൻ സെന്റർ ഈ സൗരജ്വാലയെപ്പറ്റി മുന്നറിയിപ്പുകളും

ബഹിരാകാശത്ത് പ്രധാനമായും സൂര്യനിൽ ഒരു വലിയ സംഭവം അരങ്ങേറുകയാണ്. ഇതുവരെ രേഖപ്പെടുത്തിയതിൽ വലതും സജീവവുമായ ഒരു സൗരകളങ്കമാണ്(Sun Spot) ഉപരിതലത്തിൽ ദൃശ്യമാകുന്നത്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) സ്പേസ് വെതർ പ്രെഡിക്ഷൻ സെന്റർ ഈ സൗരജ്വാലയെപ്പറ്റി മുന്നറിയിപ്പുകളും പുറത്തിറക്കിയിട്ടുണ്ട്.
എആർ 3664 എന്നാണ് ഈ സൗരകളങ്കത്തിനു പേര് നൽകിയിരിക്കുന്നത്. സാധാരണ സൗര ഫിൽറ്റർ ഗ്ലാസിൽ പോലും(അംഗീകൃതമാണെന്നു ഉറപ്പുവരുത്തണം) കാണാനാവുമെന്നത് തന്നെ ഈ സൗരകളങ്കത്തിന്റെ വലുപ്പം വ്യക്തമാക്കും.സൗരവാതങ്ങളെ ബി, സി, എം, എക്സ് എന്നീ ക്രമത്തിൽ പറയുകയാണ് പതിവ് അങ്ങനെ നോക്കിയാൽ ഇതൊരു എക്സ് ക്ലാസ് സൗര ജ്വാലയാണ് പുറപ്പെടുവിക്കുന്നത്.
സൂര്യനിൽ കാണപ്പെടുന്ന ഇരുണ്ടതും എന്നാൽ സമീപപ്രദേശങ്ങളെക്കാൾ തണുത്തതുമായ ഭാഗങ്ങളാണ് സൗരകളങ്കങ്ങൾ. ഇവ സൂര്യനിലെ കാന്തമണ്ഡലവുമായി ബന്ധപ്പെട്ടാണ് സ്ഥിതി ചെയ്യുന്നത്. കാന്തിക മണ്ഡലത്തിലെ ഊർജം പെട്ടന്ന് പുറത്തേക്കെത്തുമ്പോൾ പൊട്ടിത്തെറിയുടെ രൂപത്തിൽ സൗരജ്വാലകൾ പുറത്തേക്ക് തെറിക്കും.
നാസയുടെ സോളാർ ഡൈനാമിക്‌സ് ഒബ്‌സർവേറ്ററി പോലുള്ള ബഹിരാകാശപേടകങ്ങൾ ഈ പ്രതിഭാസം സസൂക്ഷ്മം വീക്ഷിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ ആദിത്യയിൽ നിന്നുള്ള വിവരങ്ങളും ഉടൻ ലഭ്യമായേക്കും. തന്റെ കൈവശമുള്ള റിഫ്രാക്റ്റിങ് ടെലിസ്കോപും സ്മാർട്ഫോണിന്റെയും സഹായത്താൽ രാഹുൽ വിശ്വം എന്ന നിരീക്ഷകൻ പകർത്തിയ ചിത്രങ്ങളും വിഡിയോയും കാണാം: