സൗരയൂഥത്തിൽ ഏറ്റവും കലുഷിതമായ സാഹചര്യങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് ശുക്രൻ. അതീവ തോതിൽ ഉയർന്ന താപനില ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഈ ഗ്രഹത്തിനുണ്ട്. ശുക്രനിലെ ഈ കടുത്ത സാഹചര്യത്തിൽപോലും പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടർ. ശുക്രനിൽ മാത്രമല്ല, ഭൂമിയിലെയും വളരെ പ്രതികൂലമായ സാഹചര്യങ്ങളിലും ആണവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗരയൂഥത്തിൽ ഏറ്റവും കലുഷിതമായ സാഹചര്യങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് ശുക്രൻ. അതീവ തോതിൽ ഉയർന്ന താപനില ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഈ ഗ്രഹത്തിനുണ്ട്. ശുക്രനിലെ ഈ കടുത്ത സാഹചര്യത്തിൽപോലും പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടർ. ശുക്രനിൽ മാത്രമല്ല, ഭൂമിയിലെയും വളരെ പ്രതികൂലമായ സാഹചര്യങ്ങളിലും ആണവ പ്ലാന്‌റുകളിലും ദുർഘട മൈനുകളിലുമൊക്കെ ഇതു പ്രവർത്തിക്കും.

ഇത്തരമൊരു കംപ്യൂട്ടർ ഇപ്പോൾ യാഥാർഥ്യമായിട്ടില്ല. പക്ഷേ ഭാവിയിൽ ഇതു യാഥാർഥ്യമായേക്കാമെന്ന് ഗവേഷകർ പറയുന്നു.
സാധാരണഗതിയിയിൽ സോളിഡ് സ്‌റ്റേറ്റ് ഡ്രൈവ് (എസ്എസ്ഡി) ഉൾപ്പെടെ മെമ്മറി ഉപകരണങ്ങളിൽ ഏറ്റവും താപക്ഷമതയുള്ളതു പോലും 300 ഡിഗ്രി സെൽഷ്യസ് വരെയൊക്കെ മാത്രമേ പരമാവധി പ്രവർത്തിക്കൂ.

ADVERTISEMENT

ഇതിലുമുയർന്ന താപനിലയിൽ ഇവ പ്രവർത്തന യോഗ്യമല്ലാതെയാകും. ഇപ്പോൾ ശാസ്ത്രജ്ഞർ ഒരു സെമികണ്ടക്ടർ ഉപകരണം കണ്ടെത്തിയിരിക്കുകയാണ്. ഒരു ഫെറോ ഇലക്ട്രിക് ഡയോഡാണ് ഇത്. 600 ഡിഗ്രി സെൽഷ്യസ് വരെ താപനിലയെ ഇവ ചെറുക്കുമെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്.

ഇതൊരു സാധ്യത ഒരുക്കിത്തരുകയാണ്. ഈ ഡയോഡ് ഉപയോഗിക്കുന്ന സെൻസറുകളും കംപ്യൂട്ടിങ് ഉപകരണങ്ങളുമൊക്കെ വളരെ ഉയർന്ന താപനില സ്ഥിതി ചെയ്യുന്ന ഇടങ്ങളിൽ ഉപയോഗിക്കാനുള്ള സാധ്യതയാണ് ഇത്.നേച്ചർ ഇലക്ട്രോണിക്‌സ് എന്ന ജേണലിൽ ഈ ഉപകരണം സംബന്ധിച്ച ഗവേഷണം പ്രസിദ്ധീകരിച്ചു. ഫെറോഇലക്ട്രിക് അലുമിനിയം സ്‌കാൻഡിയം നൈട്രൈഡ് എന്ന എന്ന വസ്തുവാണ് ഈ മെമ്മറി ഉപകരണത്തിൽ ഉപയോഗിക്കുന്നത്.

ADVERTISEMENT

ഈ ഡയോഡിന് 45 നാനോമീറ്റർ മാത്രാണ് കട്ടി. അതായത് ഒരു മനുഷ്യന്‌റെ മുടിനാരിഴയേക്കാൾ 1800 മടങ്ങ് വലുപ്പം കുറവാണ്. പ്രതീക്ഷിച്ചതുപോലെ വികസിപ്പിക്കപ്പെട്ടാൽ മനുഷ്യരാശിയുടെ ഭാവിയിലെ പല ദുർഘട ദൗത്യങ്ങളിലും തുണയാകാൻ ഈ ഉപകരണത്തിന് സാധിക്കും.

English Summary:

AI computers could run in extreme environments like Venus thanks to heat-proof memory device