ഇനിയുള്ളത് 45 ദിവസം, സുനിത വില്യംസിനെയും സഹയാത്രികനെയും തിരികെയെത്തിക്കാൻ മസ്ക്? ആശങ്ക തുടരുന്നു
ജൂൺ 5ന്, അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസ, ബോയിങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യാൻ അയച്ചിരുന്നു. ഇത് സ്റ്റാർലൈനറിന്റെ ആദ്യത്തെ മനുഷ്യദൗത്യമായിരുന്നു. ബാരി ബുച്ച് വിൽമോറും സുനിത വില്യംസും സ്റ്റാർലൈനർ ബഹിരാകാശ സഞ്ചാരികളായ ഈ ദൗത്യത്തിനു ജൂൺ 13ന് അകം

ജൂൺ 5ന്, അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസ, ബോയിങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യാൻ അയച്ചിരുന്നു. ഇത് സ്റ്റാർലൈനറിന്റെ ആദ്യത്തെ മനുഷ്യദൗത്യമായിരുന്നു. ബാരി ബുച്ച് വിൽമോറും സുനിത വില്യംസും സ്റ്റാർലൈനർ ബഹിരാകാശ സഞ്ചാരികളായ ഈ ദൗത്യത്തിനു ജൂൺ 13ന് അകം മടങ്ങാനുള്ള തീരുമാനത്തിലായിരുന്നു. എന്നാൽ ഹീലിയം ചോർച്ചയെത്തുടർന്ന് അവർ ഇപ്പോൾ ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ്.
ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കുടുങ്ങിയ സുനിത വില്യംസിനേയും സഹപ്രവർത്തകനായ ബുച്ച് വിൽമോറിനേയും രക്ഷിക്കാൻ ഇലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് രംഗത്തിറങ്ങിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. മാർച്ച് 4ന് 4 ബഹിരാകാശ യാത്രികരെ ബഹിരാകാശ നിലയത്തിലെത്തിച്ച സ്പേസ് എക്സിന്റെ ക്രൂഡ്രാഗൺ അടുത്തദൗത്യത്തിനായി തയാറാണ്.
2020 മുതൽ, ബഹിരാകാശയാത്രികരെയും ചരക്കുകളും ഐഎസ്എസിലേക്ക് കൊണ്ടുപോകുന്നതിന് അംഗീകരിച്ച ഏക വാണിജ്യ കമ്പനിയാണ് SpaceX. ബഹിരാകാശ ദൗത്യങ്ങളി വിജയം നേടുന്ന അടുത്ത സ്വകാര്യസ്ഥാപനമാകാൻ തയാറെടുക്കുന്ന ബോയിങ് കമ്പനി സ്പേസ് എക്സിനോട് സഹായം അഭ്യര്‍ഥിക്കുമോയെന്നത് ലോകം ഉറ്റുനോക്കുന്നു.
എന്തായാലും 45 ദിവസങ്ങളും അത്യാവശ്യമാണെങ്കിൽ 72 ദിവസവും ബഹിരാകാശ നിലയത്തിൽ തുടരാനാവുമെന്നും അടിയന്തര സാഹചര്യത്തിൽ തിരികെ എത്താനുമുള്ള അനുമതി സ്റ്റാർലൈനറിന് നൽകിയിട്ടുണ്ടെന്ന നാസ അറിയിക്കുന്നു. എന്നാൽ സമൂഹമാധ്യമ ഉപയോക്താക്കളും ബഹിരാകാശ യാത്രകൾക്കു പ്രാധാന്യം കൊടുക്കുന്ന ചില പ്രസിദ്ധീകരണങ്ങളും സ്റ്റാര്‍ലൈനിന്റെ അൺഡോക്കിങ് അനിശ്ചിതത്വത്തിലെ ആശങ്കകൾ പങ്കുവച്ചു.
ജൂണ്‍ 5ന് ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് എന്നറിയപ്പെട്ട നിലവിലെ ദൗത്യം 18ന് തിരിച്ചെത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഈ തീയതി 22 ആക്കി. എന്നാൽ ഇവർ യാത്ര ചെയ്ത ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശപേടകം ജൂൺ 26ന് മാത്രമേ തിരിച്ചെത്തൂവെന്നാണു പുതിയ അറിയിപ്പ് വന്നത്. എന്നാൽ ഹീലിയം വാതകച്ചോർച്ചയുൾപ്പടെയുള്ളവ വിശദമായി പരിശോധിച്ചു പരിഹരിച്ചശേഷമേ തിരിച്ചുവരവുണ്ടാകുകയുള്ളെന്നാണ് നാസയുടെ കൊമേഴ്സ്യൽ ക്രൂ പദ്ധതി വിഭാഗം അടുത്തിടെ നൽകിയ സൂചന.
കൊമേഴ്സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച് ബഹിരാകാശനിലയത്തിലെ സ്റ്റാർലൈനറിന്റെ ഡോക്കിങിനെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും ഒരു വാർത്താസമ്മേളനം നടത്തിയിരുന്നു. എന്നാൽ സ്റ്റാർലൈനറിന്റെ 28 റിയാക്ഷൻ കൺട്രോൾ സിസ്റ്റം ത്രസ്റ്ററുകളിൽ അഞ്ചെണ്ണത്തിനു പ്രശ്നങ്ങൾ നേരിട്ടെന്നാണ് ആ വാർത്ത സമ്മേളനം സൂചിപ്പിച്ചത്.യുണൈറ്റഡ് ലോഞ്ച് അലയൻസ് അറ്റ്ലസ് വി എന്ന റോക്കറ്റിൽ നിന്ന് ക്യാപ്‌സ്യൂൾ വിക്ഷേപിക്കും മുൻപ് ഹീലിയം ചോർച്ച ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും ഗുരുതര പ്രശ്നമായി കാണക്കാക്കിയിരുന്നില്ല.