സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു ഐഎസ്ആർഒ; എസ്എസ്എൽവിയുടെ മൂന്നാമത്തെ ദൗത്യം!
ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-08ന്റെ വിക്ഷേപണം ഓഗസ്റ്റ് 15ൽനിന്നും ഓഗസ്റ്റ് 16ലേക്ക് മാറ്റി. ചെറിയ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി-ഡി3) ഉപയോഗിച്ചാണ് വിക്ഷേപണം. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-08 വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെൻ്ററിൽ (എസ്‌ഡിഎസ്‌സി)നിന്നായിരുന്നു വിക്ഷേപണം.
പാരിസ്ഥിതിക നിരീക്ഷണം സാധ്യമാക്കി പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നൽകാൻ സാധിക്കുന്നതാണ് ഏകദേശം 175.5 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-08. മൈക്രോസാറ്റ്/ഐ എം എസ് -1 ബസിൽ നിർമിച്ച ഇ ഒ എസ് -08ൽ മൂന്ന് പ്രധാന പേലോഡുകളാണ് വഹിക്കുന്നത്.
മിഡ്-വേവ് ഐ ആർ (MIR), ലോംഗ്-വേവ് ഐ ആർ (LWIR) എന്നിവയിൽ പകലും രാത്രിയും ചിത്രങ്ങൾ പകർത്താൻ രൂപകൽപ്പന ചെയ്ത ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് പേലോഡ് (EOIR) ഉൾപ്പെടുന്നു. ദുരന്തങ്ങൾ, പരിസ്ഥിതി, അഗ്നിപർവതങ്ങൾ എന്നിവയുടെയെല്ലാം നിരീക്ഷണങ്ങൾക്കും ഇവ ഉപകരിക്കും.
ഇസ്രോയുടെ ചെറിയ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി-ഡി3) ഉപയോഗിച്ചായിരുന്നു വിക്ഷേപണം. എസ്എസ്എൽവിയുടെ മൂന്നാമത്തെയും ചിലപ്പോൾ അവസാനത്തെയും ദൗത്യം അയിരിക്കും ഇത്!
ലോഞ്ച് എങ്ങനെകാണാം
ഐഎസ്ആർഒയുടെ ഔദ്യോഗിക വെബ്സൈറ്റ്,ഐഎസ്ആർഒയുടെ സോഷ്യൽ മീഡിയ ചാനലുകൾ ഈ പ്ലാറ്റ്‌ഫോമുകൾ ലോഞ്ചിന്റെ തത്സമയ കവറേജ് നൽകിയിട്ടുണ്ട്.
ദൗത്യത്തെക്കുറിച്ച്
ഇൻഫ്രാറെഡ് ഇമേജിങിനുള്ള പേലോഡുകൾ, ജിഎൻഎസ്എസ്-റിഫ്ലെക്റ്റോമെട്രി, യുവി ഡോസിമെട്രി എന്നിവ ഉൾപ്പെടെയുള്ള വിപുലമായ സാങ്കേതികവിദ്യയാണ് EOS-08 ഉപഗ്രഹത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. മൈക്രോസാറ്റലൈറ്റ് സാങ്കേതികവിദ്യ മെച്ചപ്പെടുത്താനും ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ ശ്രമങ്ങൾക്ക് സംഭാവന നൽകാനും ഈ ദൗത്യം ലക്ഷ്യമിടുന്നു.