സ്ത്രീകൾ മാത്രമുള്ള ലോകം വരും, Y ക്രോമസോം അപ്രത്യക്ഷമാകും; പക്ഷേ പുരുഷന്മാർ പേടിക്കേണ്ട
പുരുഷലിംഗം നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഹ്യൂമൻ Y ക്രോമസോം നാടകീയമായ ഒരു മാറ്റത്തിന് വിധേയമാകുന്നുവെന്ന് പഠനങ്ങൾ; അത് ചുരുങ്ങുകയാണത്രെ. ഈ ജനിതക ശോഷണം ചോദ്യം ഉയർത്തുന്നു:ഭാവിയില്‍ Y ക്രോമസോം പൂര്‍ണമായും അപ്രത്യക്ഷമാകാനുള്ള സാധ്യതയുള്ളപ്പോൾ മനുഷ്യർ പ്രത്യേകിച്ചും പുരുഷന്മാർ വംശനാശത്തിന്റെ

പുരുഷലിംഗം നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഹ്യൂമൻ Y ക്രോമസോം നാടകീയമായ ഒരു മാറ്റത്തിന് വിധേയമാകുന്നുവെന്ന് പഠനങ്ങൾ; അത് ചുരുങ്ങുകയാണത്രെ. ഈ ജനിതക ശോഷണം ചോദ്യം ഉയർത്തുന്നു:ഭാവിയില്‍ Y ക്രോമസോം പൂര്‍ണമായും അപ്രത്യക്ഷമാകാനുള്ള സാധ്യതയുള്ളപ്പോൾ മനുഷ്യർ പ്രത്യേകിച്ചും പുരുഷന്മാർ വംശനാശത്തിന്റെ പാതയിലാണോ? അല്ലെന്നാണ് ഏറ്റവും പുതിയ പഠനം സൂചിപ്പിക്കുന്നത് ജപ്പാനിലെ ഒരു എലി ഇനത്തിൽ അതിന്റെ Y ക്രോമസോം നഷ്‌ടപ്പെട്ടതിന് ശേഷം ഒരു പുതിയ പുരുഷ-നിർണ്ണയ ജീൻ പരിണമിച്ചത്രെ. ഇത് പരിണാമങ്ങൾക്കും ഒപ്പം വംശനാശമുണ്ടാകുന്നത് തടയുകയും ചെയ്തേക്കാം.
മനുഷ്യർക്ക് 46 ക്രോമോസോമുകൾ ഉണ്ട്. ഇവ 23 ജോഡികളായി നിലകൊള്ളുന്നു. ഒരു കുഞ്ഞ് അമ്മയുടെ ഉള്ളിൽ വളരുമ്പോൾ, രണ്ട് മാതാപിതാക്കളിൽ നിന്നും ക്രോമസോമുകൾ പാരമ്പര്യമായി ലഭിക്കുന്നു. ഓരോ ജോഡിയിലെയും ഒരു ക്രോമോസോം മാതാവിൽ നിന്നും, മറ്റൊരു ക്രോമോസോം പിതാവിൽ നിന്നുമാണ് നമുക്ക് ലഭിക്കുന്നത്.
ലിംഗം നിർണ്ണയിക്കുന്ന ഒരു ജോഡി ക്രോമോസോമുകളെ സെക്സ് ക്രോമോസോം എന്ന് പറയുന്നു. മനുഷ്യരിൽ ലിംഗം നിർണ്ണയിക്കുന്നത് X (എക്സ് ) അല്ലെങ്കിൽ Y (വൈ) ക്രോമോസോമുകൾ ആണ്. സ്ത്രീലിംഗമാണെങ്കിൽ സെക്സ് ക്രോമോസോം ജോഡിയിലെ രണ്ടു ക്രോമോസോമുകളും X ക്രോമോസോം ആയിരിക്കും. പുരുഷ ലിംഗമാണെങ്കിൽ സെക്സ് ക്രോമോസോം ജോഡിയിൽ ഒന്ന് X ക്രോമോസോമും, മറ്റേതു Y ക്രോമോസോമും ആയിരിക്കും.
166 ദശലക്ഷം വർഷത്തിനിടയിൽ, Y ക്രോമസോമിന് 900 മുതൽ 55 വരെ സജീവ ജീനുകൾ നഷ്ടപ്പെട്ടു, ഇത് ഏകദേശം 11 ദശലക്ഷം വർഷത്തിനുള്ളിൽ Y ക്രോമസോമിന്റെ പൂർണ്ണമായ തിരോധാനത്തിലേക്ക് നയിച്ചേക്കാമന്നതാണ് ജനിതക ഗവേഷകനായ ജെന്നിഫർ എ. മാർഷൽ ഗ്രേവ് പറയുന്നത്.
Y ക്രോമസോമിന്റെ ക്രമാനുഗതമായ തിരോധാനം മനുഷ്യന്റെ പുനരുൽപാദനത്തെ അടിസ്ഥാനപരമായി മാറ്റുകയും പരിണാമങ്ങളിലേക്ക് നയിക്കുകയും ചെയ്യും. നാഷനൽ അക്കാദമി ഓഫ് സയൻസസ് പ്രൊസീഡിങ്സിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധത്തിലാണ്, സ്‌പൈനി എലികൾ ഇതിനകം തന്നെ പുരുഷനെ നിർണ്ണയിക്കുന്ന ഒരു പുതിയ ജീൻ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് എടുത്തുകാണിക്കുന്നത്, ഇത് മനുഷ്യർക്ക് സാധ്യമായ പരിണാമ പാതയെ സൂചിപ്പിക്കുന്നു.