ആശയവിനിമയത്തിനായും ഹാംസ്റ്റർ കോംപാറ്റ് പോലെയുള്ള ഗെയിമുകൾ കളിക്കുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി ടെലിഗ്രാമിന് രാജ്യത്ത് നിരോധനം നേരിടേണ്ടിവരുമെന്ന റിപ്പോർട്ടുകൾ. ഉള്ളടക്ക മോഡറേഷനെക്കുറിച്ചുള്ള ആശങ്കകളെത്തുടർന്നാണ് സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദശലക്ഷക്കണക്കിന് ഇന്ത്യൻ ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി ടെലിഗ്രാമിന് രാജ്യത്ത് നിരോധനം നേരിടേണ്ടിവരുമെന്ന റിപ്പോർട്ടുകൾ. ആശയവിനിമയത്തിനായും ഹാംസ്റ്റർ കോംപാറ്റ് പോലെയുള്ള ഗെയിമുകൾ കളിക്കുകയും ചെയ്യുന്നവരാണ് നിരോധനമെന്ന പ്രചാരണങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ആശങ്ക പങ്കുവയ്ക്കുന്നത്.

ഉള്ളടക്ക മോഡറേഷനെക്കുറിച്ചുള്ള ആശങ്കകളെത്തുടർന്നാണ് സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ അന്വേഷണത്തിൽ ടെലിഗ്രാമിന് രാജ്യത്ത് നിരോധനം നേരിടേണ്ടിവരുമോ എന്ന് തീരുമാനിച്ചേക്കാമെന്ന റിപ്പോർട്ടുകൾ വരുന്നത്.

ADVERTISEMENT

2013ൽ സഹോദരന്മാരായ Pavel, Nikolai Durov എന്നിവർ ചേർന്ന് സമാരംഭിച്ച ആപ്പിന് 2024ലെ കണക്കനുസരിച്ചു 950 ദശലക്ഷം ഉപയോക്താക്കളുണ്ട്.എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത ചാറ്റുകൾ, സ്വയം നശിപ്പിക്കുന്ന സന്ദേശങ്ങൾ, വലിയ ഗ്രൂപ്പ് ചാറ്റുകൾ എന്നിവ പോലുള്ള ഫീച്ചറുകൾ ടെലിഗ്രാം വാഗ്ദാനം ചെയ്യുന്നു, ഇത് സുരക്ഷിതമായ ആശയവിനിമയം തേടുന്ന ഉപയോക്താക്കളെ ആപ്പിലേക്കു ആകർഷിച്ചു.ഇന്ത്യയിൽ ഇതിന് 5 ദശലക്ഷം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ വിപുലമായ ഉപയോക്തൃ അടിത്തറയാണുളളത്.

കുട്ടികളുടെ അശ്ലീലചിത്രങ്ങളുടെ വിതരണം, മയക്കുമരുന്ന് കടത്ത്, പ്രതികാരത്തിനായുള്ള അശ്ലീല ദൃശ്യങ്ങളുടെ വ്യാപകമായ പങ്കിടൽ തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങൾക്ക്  പ്ലാറ്റ്ഫോം കാരണമാകുന്നുവെന്ന് അവർ വാദിക്കുന്നു. ടെലിഗ്രാം സ്ഥാപകനും സിഇഒയുമായ ദുറോവ് ഓഗസ്റ്റ് 24ന് പാരീസിൽ അറസ്റ്റിലായിരുന്നു. പ്ലാറ്റ്‌ഫോമിലെ ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതിനാലാണ് ഫ്രഞ്ച് അധികൃതർ ദുറോവിനെ അറസ്റ്റ് ചെയ്തത്.

ADVERTISEMENT

വിവിധ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ടെലിഗ്രാം ഉപയോഗിക്കുന്നുവെന്ന ആശങ്കയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സർക്കാർ ടെലിഗ്രാമിനെക്കുറിച്ച് അന്വേഷിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C) ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും (MeitY) ആണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ കണ്ടെത്തലുകൾ അനുസരിച്ച് സന്ദേശമയയ്‌ക്കൽ ആപ്പ് നിരോധിക്കാൻ പോലും കഴിയുമെന്ന് മണികണ്‍ട്രോൾ പോലെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുജിസി–നെറ്റ് പരീക്ഷ ചോദ്യപേപ്പർ ടെലിഗ്രാമിലെ ചോർന്നതുപോലുളള കാര്യങ്ങൾ ഈ പ്ലാറ്റ്ഫോമിന്റെ സങ്കീർണ സ്വഭാവം വ്യക്തമാക്കിയിരുന്നു.നോഡൽ ഓഫീസറെയും കംപ്ലെയ്ന്റ് ഓഫീസറെയുമൊക്കെ നിയമിച്ചിട്ടുണ്ടെങ്കിലും  ഇന്ത്യയില്‍ ടെലിഗ്രാമിനു(ഫിസിക്കൽ) സാന്നിധ്യമില്ലാത്തതും അതിലെ പ്രവർത്തനങ്ങള്‍ ട്രാക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടും സർക്കാരിനു വെല്ലുവിളിയായിരുന്നു.

English Summary:

Telegram, the popular messaging application, is facing mounting scrutiny in India as it emerges as a hub for a wide array of criminal activities.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT