ഒരു 'കുട്ടി ചന്ദ്രന്' ഭൂമിക്കുണ്ടാവും; ഗുരുത്വാകര്ഷണത്തിൽ കുടുങ്ങി പിറ്റി 2024; മഹാഭാരതവുമായി ഒരു ബന്ധം!
720 അടിയോളം വലുപ്പമുള്ള 2024 ഒഎൻ എന്ന് പേരിട്ടിരിക്കുന്ന ഒരു ഛിന്നഗ്രഹം ഭൂമിക്ക് സമീപം ഒരു ശല്യവുമുണ്ടാക്കാതെ 40,233 കിമീ/മണിക്കൂർ എന്ന വേഗത്തിൽ കടന്നുപോയി. അതേസമയം ഒരു കുട്ടി ചന്ദ്രനെപ്പോലെ ഭൂമിയുടെ സമീപം ദൃശ്യമായേക്കാവുന്ന മറ്റൊരു ഛിന്നഗ്രഹം എത്തുകയാണ്. 2024 PT5 എന്ന് പേരിട്ടിരിക്കുന്ന ആ

720 അടിയോളം വലുപ്പമുള്ള 2024 ഒഎൻ എന്ന് പേരിട്ടിരിക്കുന്ന ഒരു ഛിന്നഗ്രഹം ഭൂമിക്ക് സമീപം ഒരു ശല്യവുമുണ്ടാക്കാതെ 40,233 കിമീ/മണിക്കൂർ എന്ന വേഗത്തിൽ കടന്നുപോയി. അതേസമയം ഒരു കുട്ടി ചന്ദ്രനെപ്പോലെ ഭൂമിയുടെ സമീപം ദൃശ്യമായേക്കാവുന്ന മറ്റൊരു ഛിന്നഗ്രഹം എത്തുകയാണ്. 2024 PT5 എന്ന് പേരിട്ടിരിക്കുന്ന ആ ഛിന്നഗ്രഹത്തിന് 33 അടി നീളമുണ്ട്.
ഓരോ വർഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി കടന്നു പോകാറുണ്ട്. പക്ഷേ 2024 പിറ്റി5 ഭൂമിയുടെ ഗുരുത്വാകർഷണ ബലത്താൽ ആകർഷിക്കപ്പെടുമെന്നതാണ് പ്രത്യേകത.
ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത ഒരു ഛിന്നഗ്രഹത്തെ 'മിനി മൂൺ' എന്ന് വിളിക്കുന്നു. അതേസമയം ഛിന്നഗ്രഹം 2024 PT5 സാങ്കേതികമായി ഒരു ചെറിയ ചന്ദ്രനല്ലെന്നും, കാരണം അത് ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഒരു പൂർണ്ണ ഭ്രമണം പൂർത്തിയാക്കുന്നില്ലെന്നും അഭിപ്രായമുണ്ട്. എന്തായാലും ഭൂമിയുടെ ഗുരുത്വാകർഷണ ബലത്താൽ ആകർഷിക്കപ്പെടുന്ന ഒരു ഛിന്നഗ്രഹം കാണുന്നത് വളരെ അപൂർവമാണ്. മിക്ക സംഭവങ്ങളിലും ഛിന്നഗ്രഹങ്ങൾ ഭൂമിയെ കടന്നുപോകുകയോ അല്ലെങ്കിൽ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ കത്തുകയോ ചെയ്യുന്നു.
നാസയുടെ ധനസഹായത്തോടെ ATLAS (Asteroid Terrestrial-inmpact Last Alert System) ആഗസ്റ്റ് 7ന് കണ്ടെത്തിയ ഈ ഛിന്നഗ്രഹത്തിന് മഹാഭാരതവുമായും ബന്ധമുണ്ട്. മഹാഭാരത കഥാപാത്രമായ അർജുനന്റെ പേരിലുള്ള അർജുന ഛിന്നഗ്രഹങ്ങൾ,അമേരിക്കൻ ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ (RNAAS) റിസർച്ച് നോട്ട്സിലെ ഒരു റിപ്പോർട്ട് അനുസരിച്ച് സൗരയൂഥത്തിലൂടെയുള്ള വേഗമേറിയതും പ്രവചനാതീതവുമായ ചലനങ്ങൾക്ക് പേരുകേട്ടതാണ്. പിടി 25ന്റെ പരിക്രമണ ഗുണങ്ങൾ അർജുന ഗ്രൂപ്പിൽ നിന്നുള്ള ഛിന്നഗ്രഹങ്ങളുമായി സാമ്യമുള്ളതാണ്.
എന്താണ് അർജുന ഛിന്നഗ്രഹ സമൂഹം
ഛിന്നഗ്രഹങ്ങളുടെ ചലനാത്മക കുടുംബമാണ് അർജുന ഛിന്നഗ്രഹ ഗ്രൂപ്പ്. അർജുനന്റെ പേരിലുള്ള ഈ ഗ്രൂപ്പിന് താരതമ്യേന ചെറിയ വലുപ്പവും വികേന്ദ്രീകൃതമായ ഭ്രമണപഥങ്ങളും വേഗമേറിയതും പ്രവചനാതീതവുമായ ചലനങ്ങളുമാണ് സവിശേഷത.