ഇനി ചന്ദ്രൻ 'സിംഗിളല്ല', ഇതാ എത്തുന്നു 'മിനി മൂൺ'; ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കും
ഭൂമിയെ ചുറ്റുന്ന ചന്ദ്രന് കൂട്ടായി ഒരു ഛിന്നഗ്രഹം ഇതാ എത്തുന്നു. ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ കുടുങ്ങി രണ്ട് മാസത്തോളം ചുറ്റി സഞ്ചരിക്കുന്നു.2024 പിടി5 എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹത്തിന് 33 അടിയോളം നീളമുണ്ട്. സെപ്റ്റംബർ 29 മുതൽ നവംബർ 25 വരെയായിരിക്കും ഭ്രമണം ചെയ്യുക. നാസയുടെ ധനസഹായത്തോടെയുള്ള

ഭൂമിയെ ചുറ്റുന്ന ചന്ദ്രന് കൂട്ടായി ഒരു ഛിന്നഗ്രഹം ഇതാ എത്തുന്നു. ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ കുടുങ്ങി രണ്ട് മാസത്തോളം ചുറ്റി സഞ്ചരിക്കും. 2024 പിറ്റി 5 എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹത്തിന് 33 അടിയോളം നീളമുണ്ട്. സെപ്റ്റംബർ 29 മുതൽ നവംബർ 25 വരെയായിരിക്കും ഭൂമിയെ ഭ്രമണം ചെയ്യുക.
നാസയുടെ ധനസഹായത്തോടെയുള്ള ഛിന്നഗ്രഹ നിരീക്ഷണ സംവിധാനമായ ആസ്റ്ററോയ്ഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലർട്ട് സിസ്റ്റത്തിലെ ഗവേഷകർ, ദക്ഷിണാഫ്രിക്കയിലെ സതർലാൻഡിൽ സ്ഥാപിച്ച നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് ഛിന്നഗ്രഹത്തെ കണ്ടെത്തി അതിനെ 2024 PT5 എന്ന് ലേബൽ ചെയ്യുകയായിരുന്നു.
ഓരോ വർഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി കടന്നു പോകാറുണ്ട്. പക്ഷേ 2024 പിറ്റി5 ഭൂമിയുടെ ഗുരുത്വാകർഷണ ബലത്താൽ ആകർഷിക്കപ്പെടുമെന്നതാണ് പ്രത്യേകത.
ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത ഒരു ഛിന്നഗ്രഹത്തെ 'മിനി മൂൺ' എന്ന് വിളിക്കുന്നു. അതേസമയം ഛിന്നഗ്രഹം 2024 PT5 സാങ്കേതികമായി ഒരു ചെറിയ ചന്ദ്രനല്ലെന്നും, കാരണം അത് ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഒരു പൂർണ്ണ ഭ്രമണം പൂർത്തിയാക്കുന്നില്ലെന്നും അഭിപ്രായമുണ്ട്.
എന്തായാലും ഭൂമിയുടെ ഗുരുത്വാകർഷണ ബലത്താൽ ആകർഷിക്കപ്പെടുന്ന ഒരു ഛിന്നഗ്രഹം കാണുന്നത് വളരെ അപൂർവമാണ്. മിക്ക സംഭവങ്ങളിലും ഛിന്നഗ്രഹങ്ങൾ ഭൂമിയെ കടന്നുപോകുകയോ അല്ലെങ്കിൽ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ കത്തുകയോ ചെയ്യുന്നു.