ഇത്തിരിക്കുഞ്ഞൻ വാഷിങ് മെഷീനിൽ 'പിഴിഞ്ഞെടുത്ത' ഗിന്നസ് റെക്കോർഡുമായി കാഞ്ഞിരപ്പള്ളിക്കാരൻ സെബിൻ!
ഒരു നുള്ള് വാഷിങ് പൗഡർ എടുത്ത് വാഷിങ് മെഷീനുള്ളിലിട്ടു ഒരു ചെറിയ തുണിക്കഷ്ണവുമിട്ടു വെള്ളവുമൊഴിച്ചു അലക്കിയ സെബിൻ നേടിയത് ഒരു ഗിന്നസ് റെക്കോർഡാണ്. അതെ കൈക്കിള്ളിലൊതുങ്ങുന്ന ഇത്തിരിക്കുഞ്ഞൻ വാഷിങ് മെഷീൻ നിർമിച്ച് ‘തുണിയലക്കി’ ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളിക്കാരന്‍ സെബിൻ. ഇടകടത്തി

ഒരു നുള്ള് വാഷിങ് പൗഡർ എടുത്ത് വാഷിങ് മെഷീനുള്ളിലിട്ടു ഒരു ചെറിയ തുണിക്കഷ്ണവുമിട്ടു വെള്ളവുമൊഴിച്ചു അലക്കി സെബിൻ നേടിയത് ഒരു ഗിന്നസ് റെക്കോർഡാണ്. അതെ കൈക്കുള്ളിലൊതുങ്ങുന്ന ഇത്തിരിക്കുഞ്ഞൻ വാഷിങ് മെഷീൻ നിർമിച്ച് ‘തുണിയലക്കി’ ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളിക്കാരന്‍ സെബിൻ. ഇടകടത്തി കരോട്ടുപുതിയത്ത് പി.എസ്. സജിമോൻ- സോളിമോൾ ദമ്പതികളുടെ മകനാണ് അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിയായ സെബിൻ. സ്റ്റെബിൻ കെ. സജിയാണ് സഹോദരൻ.
25.2 ഗ്രാം മാത്രം ഭാരവും 38.7 മില്ലിമീറ്റർ ഉയരവും 33.6 മില്ലിമീറ്റർ നീളവും 32.5 മില്ലിമീറ്റർ വീതിയുമുള്ള വാഷിങ് മെഷീന് ഒരു പെൻസിൽ ഷാർപ്നറോളം ആണ് വലുപ്പം. പ്ലാസ്റ്റിക്, പശ, മൈക്രോ സ്വിച്ച്, വയറുകൾ ഇവ ഉപയോഗിച്ചു നിർമിച്ച മെഷീൻ, ബാറ്ററി ഉപയോഗിച്ചു പ്രവർത്തിപ്പിക്കുകയാണ് ചെയ്തത്. മെഷീനിൽ തുണി (മൈക്രോ ഡ്രസ്) കഴുകുകയും ചെയ്തു കാണിച്ചാണ് റെക്കോർഡ് നേട്ടത്തിലേക്കെത്തിയത്..
കോളജിലെ ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. ഗീവർഗീസ് ടൈറ്റസ്, കെഎസ്ഇബി എൻജിനീയർ ഡോ.റാണി ചാക്കോ, ഡോ. കെ.ജി. സതീഷ് കുമാർ, അന്ന് കാഞ്ഞിരപ്പള്ളി എസ്‌എച്ച്ഒ ആയിരുന്ന എം.എസ്.ഫൈസൽ എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു സെബിന്റെ നേട്ടം ചിത്രീകരിച്ചു ഗിന്നസ് അധികൃതർക്ക് അയച്ചത്. ഗിന്നസ് ഔദ്യോഗിക സൈറ്റിലും സെബിന്റെ പേര് പ്രഖ്യാപിച്ചു. ആന്ധ്രയിലെ സായി തിരുമലനീഡിയുടെ പേരിലുള്ള 33 ഗ്രാം ഭാരമുള്ള മെഷീന്റെ റെക്കോർഡാണു സെബിൻ തിരുത്തിയത്.
അഞ്ചാം ക്ലാസ് മുതലാണ് സെബിന്റെ ശാസ്ത്രപ്രേമം ആരംഭിച്ചത്. എട്ടാം ക്സാസിൽ പഠിക്കുമ്പോൾ ഒരു ഇൻക്യുബേറ്റർ നിർമിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ പുഴയിലെ മാലിന്യം നീക്കം ചെയ്യുന്ന ഉപകരണം നിർമിക്കാനും സാധിച്ചു. പ്ലസ്ടുവിൽ പഠിക്കുമ്പോൾ ഫിസിക്സ് പ്രോജക്ടുമായി സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാനുമായി. എൻജിനിയറിങ് പഠനത്തിനിടെയാണ് ഗിന്നസ് നേടണമെന്ന ആഗ്രഹം തോന്നിയത്. സ്റ്റാർട്ടപ് തുടങ്ങണമെന്ന ആഗ്രഹത്തിനു ഒരു കുതിപ്പും ഇത്തരം നേട്ടങ്ങൾ കരസ്ഥമാക്കിയാൽ ഉണ്ടാകുമെന്ന ചിന്തയും ഗിന്നസിനായി അപേക്ഷിക്കാൻ പ്രേരിപ്പിച്ചു. എന്തായാലും സെബിനോടൊപ്പം വീട്ടുകാരും നാട്ടുകാരും കൂട്ടുകാരുമെല്ലാം ഈ നേട്ടം സന്തോഷത്തോടെ അഘോഷിക്കുകയാണ്.
അപ്പോൾ ഭാവി?
സെബിന്റെ ഉദ്ദേശം ഇത്തരം റെക്കോർഡിടലുകൾ മാത്രമല്ല, ഒരു കര്‍ഷക കുടുംബത്തിൽ ജനിച്ച സെബിന് കർഷകർക്ക് ഉപകാരപ്രദമായ നിരവധി ഉപകരണങ്ങൾ നിർമ്മിക്കണമെന്ന ആഗ്രഹമാണുള്ളത്. തേൻ കൂടുകളിൽനിന്നുള്ള തേൻ ശേഖരണവും പ്യൂരിഫിക്കേഷനും കൃത്യമായ ഇടവേളകളിൽ തനിയെ നടക്കുന്ന ഓട്ടമേറ്റഡ് ഹണി എക്സ്ട്രാക്ടർ സംവിധാനവും, റബർ റെയിൻഗാർഡ് ഒട്ടിക്കാൻ ടാർ ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കളുപയോഗിക്കുന്നതുൾപ്പടെയുള്ളവയിൽ പേന്റന്റിനപേക്ഷിച്ചിരിക്കുകയാണ് സെബിൻ. ഇത്തരം കണ്ടെത്തലുകളുമായി ഒരു സംരംഭവും ആരംഭിക്കണമെന്നാണ് സെബിന്റെ ആഗ്രഹം.