ചൊവ്വയിലുണ്ടായിരുന്ന ഏറ്റവും വലിയ തടാകം! എറിഡാനിയയ്ക്ക് ഭൂമിയിലെ തടാകങ്ങളെക്കാൾ വലുപ്പം
ചൊവ്വയിൽ ഒരു കാലത്ത് ജലമുണ്ടായിരുന്നെന്നുള്ള ധാരാളം തെളിവുകൾ പിൽക്കാലത്ത് കിട്ടിയിട്ടുണ്ട്. ചൊവ്വയിൽ ഒരു വലിയ സമുദ്രമുണ്ടായിരുന്നെന്നു പോലും ചില സിദ്ധാന്തങ്ങൾ മുന്നോട്ടുവയ്ക്കുന്നു.അനേകം തടാകങ്ങളുടെ ശേഷിപ്പുകൾ ചൊവ്വയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ ഇപ്പോൾ ഇതിലൊന്നും

ചൊവ്വയിൽ ഒരു കാലത്ത് ജലമുണ്ടായിരുന്നെന്നുള്ള ധാരാളം തെളിവുകൾ പിൽക്കാലത്ത് കിട്ടിയിട്ടുണ്ട്. ചൊവ്വയിൽ ഒരു വലിയ സമുദ്രമുണ്ടായിരുന്നെന്നു പോലും ചില സിദ്ധാന്തങ്ങൾ മുന്നോട്ടുവയ്ക്കുന്നു.അനേകം തടാകങ്ങളുടെ ശേഷിപ്പുകൾ ചൊവ്വയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ ഇപ്പോൾ ഇതിലൊന്നും വെള്ളമില്ല.
ചൊവ്വയിൽ കണ്ടെത്തപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലിയ തടാകം അറിയപ്പെടുന്നത് ലേക്ക് എറിഡാനിയ എന്ന പേരിലാണ്. കരാലിസ് കവോസ് എന്ന മേഖലയെ ചുറ്റിപ്പറ്റിയാണ് ഈ തടാകം സ്ഥിതി ചെയ്തത്. ദശലക്ഷക്കണക്കിന് ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിലുള്ള ഒരു തടാകമായിരുന്നു ഇത്.
ചൊവ്വയിലുള്ള മറ്റേതൊരു തടാകത്തെക്കാളും ജലം നിറഞ്ഞതായിരുന്നു എറിഡാനിയ.കാസ്പിയൻ കടലിൽ കൊള്ളുന്നതിന്റെ 3 മടങ്ങ് വെള്ളം ഇതിൽ കൊള്ളുമായിരുന്നെന്നുള്ളത് ഇതിനു തെളിവാണ്. 370 കോടി വർഷങ്ങൾക്കു മുൻപാണ് ഇതു ചൊവ്വയിൽ നിലനിന്നിരുന്നതെന്നാണു കരുതപ്പെടുന്നത്. എന്നാൽ പിന്നീട് ഇത് അനേകം ചെറുതടാകങ്ങളായി മാറി. പിന്നീട് ചൊവ്വയിൽ മറ്റെല്ലാ ജല സ്രോതസ്സുകൾക്കും സംഭവിച്ചതുപോലെ വരൾച്ചയ്ക്കു കീഴടങ്ങി.
ചൊവ്വയിൽ 2021ൽ പെഴ്സിവീയറൻസ് മറ്റൊരു വിചിത്ര തടാകം കണ്ടെത്തിയിരുന്നു.ഇപ്പോൾ വറ്റി വരണ്ടുകിടക്കുന്ന തടാകത്തിൽ പഴയകാലത്ത് നന്നായി ജലം നിറഞ്ഞിരുന്നെന്നു ഗവേഷണത്തിനു ചുക്കാൻ പിടിച്ച യുഎസിലെ ബ്രൗൺ സർവകലാശാലാ ശാസ്ത്രജ്ഞർ അന്നു പറഞ്ഞിരുന്നു.ചൊവ്വയിലെ ഹെല്ലാസ് ബേസിൻ എന്നറിയപ്പെടുന്ന മേഖലയിൽ സ്ഥിതി ചെയ്യുന്ന തടാകം 400 കോടി വർഷം പഴയതാണ്.
ഇപ്പോൾ പെഴ്സിവീയറൻസ് ദൗത്യം ഇറങ്ങിയിരിക്കുന്ന ജെസീറോ ക്രേറ്റർ മേഖലയും പണ്ട് തടാകമായിരുന്നു. അതിനും മുൻപ് യുഎസ് വിക്ഷേപിച്ച ക്യൂരിയോസിറ്റി റോവർ പറന്നിറങ്ങിയ ഗെയ്‌ലി ക്രേറ്ററും പഴയകാലത്ത് തടാകമായിരുന്നെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവിടേക്കൊക്കെ ജലമൊഴുക്കി നദികളെത്തിയിരുന്നു. അവയുടെ മായാത്ത പാടുകൾ ഇന്നും ചൊവ്വയുടെ ഉപരിതലത്തിലുണ്ട്. എന്നാൽ ഹെല്ലാസ് ബേസിനിൽ ജലമെത്തിച്ചത് നദികളായിരുന്നില്ല മറിച്ച് ഹിമാനിയിൽ നിന്നുള്ള വെള്ളമായിരുന്നു.