മലയാളത്തിലെ സയൻസ് ഫിക്ഷൻ–ത്രില്ലർ സിനിമ; മനുഷ്യനെ മൃഗമാക്കി മാറ്റുന്ന അദ്ഭുത മരുന്നുമായി കറുത്ത രാത്രികള്‍!
ഏവർക്കും ആദരണീയനായ ഡോ. ശാന്തൻ. വീടിനുള്ളിൽ സജ്ജീകരിച്ച ലാബിലായിരുന്നു തന്റെ ഒഴിവ് സമയം ചെലവഴിച്ചിരുന്നത്. അത്യന്തം കൗതുകം നിറഞ്ഞ ഒരു പരീക്ഷണമാണ് ആ ലാബിൽ രഹസ്യമായി അരങ്ങേറിയത്. മനുഷ്യരെ അമാനുഷിക ശക്തിയുള്ള മനുഷ്യമൃഗമായി മാറ്റുന്ന ഒരു മരുന്ന് കണ്ടെത്തുന്നു. പ്രതിമരുന്നിലൂടെ തന്റെ ഉള്ളിലെ
ഏവർക്കും ആദരണീയനായ ഡോ. ശാന്തൻ. വീടിനുള്ളിൽ സജ്ജീകരിച്ച ലാബിലായിരുന്നു തന്റെ ഒഴിവ് സമയം ചെലവഴിച്ചിരുന്നത്. അത്യന്തം കൗതുകം നിറഞ്ഞ ഒരു പരീക്ഷണമാണ് ആ ലാബിൽ രഹസ്യമായി അരങ്ങേറിയത്. മനുഷ്യരെ അമാനുഷിക ശക്തിയുള്ള മനുഷ്യമൃഗമായി മാറ്റുന്ന ഒരു മരുന്ന് കണ്ടെത്തുന്നു. പ്രതിമരുന്നിലൂടെ തന്റെ ഉള്ളിലെ
ഏവർക്കും ആദരണീയനായ ഡോ. ശാന്തൻ. വീടിനുള്ളിൽ സജ്ജീകരിച്ച ലാബിലായിരുന്നു തന്റെ ഒഴിവ് സമയം ചെലവഴിച്ചിരുന്നത്. അത്യന്തം കൗതുകം നിറഞ്ഞ ഒരു പരീക്ഷണമാണ് ആ ലാബിൽ രഹസ്യമായി അരങ്ങേറിയത്. മനുഷ്യരെ അമാനുഷിക ശക്തിയുള്ള മനുഷ്യമൃഗമായി മാറ്റുന്ന ഒരു മരുന്ന് കണ്ടെത്തുന്നു. പ്രതിമരുന്നിലൂടെ തന്റെ ഉള്ളിലെ
നാടോടിക്കഥകളിൽ ചെന്നായയുടെ രൂപം സ്വീകരിക്കാൻ കഴിയുന്ന മനുഷ്യനെപ്പോലെ ഒരാൾക്ക് ഇഷ്ടാനുസൃതം മനുഷ്യമൃഗമായി മാറാന്‍ കഴിഞ്ഞാൽ!. സമൂഹത്തിൽ ഏവർക്കും ആദരണീയനായ ,ചെറുപ്പക്കാരനായ ഡോ. ശാന്തൻ. വീടിനുള്ളിൽ സജ്ജീകരിച്ച ലാബിലായിരുന്നു തന്റെ ഒഴിവ് സമയം ചെലവഴിച്ചിരുന്നത്.അത്യന്തം കൗതുകം നിറഞ്ഞ ഒരു പരീക്ഷണമാണ് ആ ലാബിൽ രഹസ്യമായി അരങ്ങേറിയത്.
മനുഷ്യരെ അമാനുഷിക ശക്തിയുള്ള മനുഷ്യമൃഗമായി മാറ്റുന്ന ഒരു മരുന്ന് കണ്ടെത്തുന്നു. പ്രതിമരുന്നിലൂടെ തന്റെ ഉള്ളിലെ മനുഷ്യമൃഗത്തെ തളച്ചുനിർത്താൻ ശാന്തനു കഴിയുന്നുവെങ്കിലുംഅയാളുടെ ഉള്ളിലൊളിച്ചിരുന്ന അമാനുഷനും നിഷ്ഠൂരനുമായ 'ഉഗ്രൻ' ശാന്തനിൽ ആധിപത്യം സ്ഥാപിച്ചു.
അനിയന്ത്രിതമായ കോപത്തിലൂടെ ഇരു വ്യക്തിത്വങ്ങളുടെയും അതിർ വരമ്പുകൾ ഭേദിക്കാൻ ഉഗ്രൻ കിണഞ്ഞു ശ്രമിക്കുമ്പോൾ നിയന്ത്രിക്കാൻ ശാന്തന് കഴിഞ്ഞില്ല. ആ ഉഗ്ര മൂർത്തി സംഹാര താണ്ഡവമാടി. ഇതൊരു സയൻസ് ഫിക്ഷൻ ചിത്രമാണ്. മലയാളത്തിൽ ഒരുപക്ഷേ ആദ്യമായി നടത്തിയ ഒരു പരീക്ഷണം. കാലം എത്ര പിന്നിട്ടിട്ടും കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന ഒരു ചിത്രം.
സയൻസ് ഫിക്ഷൻ സിനിമകളെല്ലാം പല നിർണായക കണ്ടെത്തലുകൾക്കും കാരണമായിട്ടുണ്ട്. അതിനാല്‍ ഭാവിപ്രവചനങ്ങളായാണ് ഇത്തരം സിനിമകൾ കണക്കാക്കിയിട്ടുള്ളത്. നമ്മുടെ മലയാളത്തിൽ 1967ലാണ് അത്തരത്തിൽ ഒരു സയൻസ് ഫിക്ഷൻ സിനിമ പുറത്തിറങ്ങിയത്. തെന്നിന്ത്യയിലെ പ്രശസ്ത സിനിമാ നിർമാതാവും സംവിധായകനുമായ പി സുബ്രഹ്മണ്യം മഹേഷ് എന്ന പേരിൽ സംവിധാനം ചെയ്ത കറുത്തരാത്രികള്‍ മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ ചിത്രമായാണ് കരുതപ്പെടുന്നത്. ഇതിഹാസ നടൻ മധുവാണ് ചിത്രത്തില്‍ ഉഗ്രനും ശാന്തനുമായി അഭിനയിച്ചത്.
1886ൽ റോബർട്ട് ലൂയിസ് സ്റ്റീവൻസന്റെ സ്ട്രേഞ്ച് കേസ് ഓഫ് ഡോ. ജെക്കിൽ ആൻഡ് മിസ്റ്റർ ഹൈഡ് എന്ന നോവലിന്റെ ഒരു അഡാപ്റ്റേഷനായിരുന്നു അത് , ആദരണീയനായ ശാസ്ത്രജ്ഞനായ ഡോ. ഹെൻറി ജെക്കിലും അദ്ദേഹത്തിന്റെ അപരവ്യക്തിത്വമായ മിസ്റ്റർ എഡ്വേർഡ് ഹൈഡിന്റെയും കഥയാണ് ഈ നോവൽ പറയുന്നത്.
എഡ്വേർഡ് ഹൈഡെന്ന ഭീകരനായി രൂപാന്തരപ്പെടാൻ അനുവദിക്കുന്ന ഒരു മരുന്ന് ഉണ്ടാക്കുകയാണ് ഡോ. ഹെന്റി ജെക്കിൽ. തുടക്കത്തിൽ ജെക്കിൽ ഈ പരിവർത്തനത്തെ നിയന്ത്രിക്കുന്നു, അനന്തരഫലങ്ങളില്ലാതെ പല പ്രവർത്തികളും ചെയ്യാൻ ഈ ഇല്ലാ വ്യക്തിത്വം സഹായിക്കുന്നു. ഹൈഡ് കൂടുതൽ ഭയാനകമായ പ്രവൃത്തികൾ ചെയ്യുന്നതിനാൽ, നിയന്ത്രണം നിലനിർത്താൻ ജെക്കിൽ പാടുപെടുന്നു. ഹൈഡിന്റെ സ്വാധീനം കൂടുതൽ ശക്തമാകുന്നു. ഹൈഡിനെ അടിച്ചമർത്താനുള്ള തീവ്രശ്രമം നടത്തുമെങ്കിലും വളരെ വൈകിയിരിക്കുന്നു. തിന്മ മനുഷ്യത്വത്തെ ഇല്ലാതാക്കുന്നു, ഇത് ദാരുണവും ഭയാനകവുമായ ഒരു അന്ത്യത്തിലേക്കു നയിക്കുന്നു. ഇതായിരുന്നു കറുത്തരാത്രികളുടെയും കഥാതന്തു.
അമാനുഷിക സെറം എന്ന കൗതുകകരമായ ആശയം
സെറം ഒരാളെ അമാനുഷികനാക്കി മാറ്റുന്നത് സയൻസ് ഫിക്ഷനുകളിൽ മാത്രം ആണെങ്കിലും ഈ ആശയം ശാസ്ത്രജ്ഞരെയും പൊതുജനങ്ങളെയും ഒരുപോലെ ആകർഷിച്ചു. സാങ്കേതികവിദ്യയിലൂടെയോ ജീവശാസ്ത്രപരമായ മാർഗങ്ങളിലൂടെയോ മനുഷ്യന്റെ കഴിവുകൾ വർധിപ്പിച്ചു സൂപ്പർ ഹ്യുമനാക്കുകയെന്ന എന്ന ആശയം സയൻസ് ഫിക്ഷനിലെ ഒരു പൊതു വിഷയമാണ്.
യഥാർഥ ജീവിതത്തിൽ പറ്റുമോ?
ജീൻ തെറാപ്പി: ജനിതക രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള ജീൻ തെറാപ്പിയെക്കുറിച്ച് ശാസ്ത്രജ്ഞർ സജീവമായി ഗവേഷണം നടത്തുന്നു. തെറ്റായ ജീനുകൾ ശരിയാക്കാൻ കോശങ്ങളിലേക്ക് ജനിതക വസ്തുക്കൾ പ്രവേശിപ്പിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.രോഗങ്ങളെ ചികിത്സിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം എങ്കിലും, മനുഷ്യന്റെ കഴിവുകൾ വർദ്ധിപ്പിക്കുന്ന ഭാവി സങ്കൽപ്പിക്കുക അസാധ്യമല്ല.
ന്യൂറോപ്രോസ്തെറ്റിക്സ്: ഈ ഉപകരണങ്ങൾക്ക് ചലനമോ സംവേദനമോ പോലെ നഷ്ടപ്പെട്ട പ്രവർത്തനങ്ങൾ വീണ്ടെടുക്കാൻ സഹായിക്കും. വൈജ്ഞാനിക കഴിവുകൾ അല്ലെങ്കിൽ ശാരീരിക പ്രകടനം വർദ്ധിപ്പിക്കുന്നതിന് ന്യൂറോപ്രോസ്തെറ്റിക്സ് ഉപയോഗിക്കാനാകുമെന്ന് ചില ഗവേഷകർ വിശ്വസിക്കുന്നു. മസ്കിന്റെ ന്യൂറാലിങ്ക് പോലെയുള്ളവയുടെ ഭാവി ലക്ഷ്യം ചിലപ്പോൾ ഇതായി മാറാം.
കോമിക് പുസ്‌തകങ്ങളിലോ സിനിമകളിലോ കാണുന്നതുപോലെ മനുഷ്യരെ അമാനുഷികരാക്കി മാറ്റുന്നത് ഇപ്പോഴും സയൻസ് ഫിക്ഷനായി തുടരുന്നു. ഇത്തരം കാര്യങ്ങൾ യാഥാർത്ഥ്യമാകുന്നതിന് മുൻപ് ധാർമ്മികവും പ്രായോഗികവുമായ വെല്ലുവിളികൾ മറികടക്കേണ്ടതുണ്ട്.
ഹ്യൂമൻ ബയോളജി അല്ലെങ്കിൽ ഫിസിയോളജിയിൽ മാറ്റം വരുത്തുന്ന ഏതൊരു സാങ്കേതികവിദ്യയും അപ്രതീക്ഷിത പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം. ജാഗ്രതയോടെ സമീപിക്കുകയും ധാർമ്മിക പ്രത്യാഘാതങ്ങളെ ശ്രദ്ധാപൂർവ്വം പരിഗണിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.