എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടുന്ന ബോംബര്‍ വിമാനം, റഷ്യ ഇന്ത്യക്കു നല്‍കിയിരിക്കുന്ന വാഗ്ദാനം!
ചൈനയുടേയും പാകിസ്താന്റേയും ഉറക്കം കെടുത്താന്‍ പോന്നതാണ് റഷ്യ ഇന്ത്യക്കു നല്‍കിയിരിക്കുന്ന വാഗ്ദാനം. പരമ്പരാഗതമായി ഒന്നിലേറെ ഉപയോഗങ്ങളുള്ള പോര്‍വിമാനങ്ങളാണ് ഇന്ത്യ ഉപയോഗിച്ചു വരുന്നത്. ഇതിനു പകരമായി അതിഗംഭീരമായ അത്യാധുനിക ബോംബര്‍ വിമാനമാണ് റഷ്യ ഇന്ത്യക്കു നല്‍കാന്‍ തയ്യാറായിരിക്കുന്നത്. എതിരാളികളുടെ

ചൈനയുടേയും പാകിസ്ഥാന്റെയും ഉറക്കം കെടുത്താന്‍ പോന്നതാണ് റഷ്യ ഇന്ത്യക്കു നല്‍കിയിരിക്കുന്ന വാഗ്ദാനം. പരമ്പരാഗതമായി ഒന്നിലേറെ ഉപയോഗങ്ങളുള്ള പോര്‍വിമാനങ്ങളാണ് ഇന്ത്യ ഉപയോഗിച്ചു വരുന്നത്. ഇതിനു പകരമായി അതിഗംഭീരമായ അത്യാധുനിക ബോംബര്‍ വിമാനമാണ് റഷ്യ ഇന്ത്യയ്ക്കു നല്‍കാന്‍ തയ്യാറായിരിക്കുന്നത്. എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടുന്ന ഈ ബോംബര്‍ വിമാനം ഇന്ത്യ വാങ്ങാന്‍ തയ്യാറായാല്‍ അത് പ്രതിരോധ രംഗത്തെ തന്ത്രപരമായ മാറ്റം കൂടിയാവുകയും ചെയ്യും.
വൈറ്റ് സ്വാന്‍ എന്നു വിളിപ്പേരുള്ള ടിയു-160എം ബോംബര്‍ വിമാനമാണ് റഷ്യ നല്‍കാന്‍ തയ്യാറായിരിക്കുന്നതെന്നാണ് ഡിഫെന്‍സ് ഡോട്ട് ഇന്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. നേരത്തെ ഈ ബോംബറിന്റെ മുന്‍ഗാമി ടിയു-22എം3 ഇന്ത്യന്‍ നാവികസേനക്ക് കൈമാറാന്‍ റഷ്യ തയ്യാറായിരുന്നു. അന്ന് ഈ ബോംബര്‍ വിമാനത്തിനു വേണ്ടി വരുന്ന അധിക ചിലവ് കണക്കിലെടുത്ത് ഇന്ത്യ വാഗ്ദാനം നിരസിക്കുകയായിരുന്നു.
ടിയു-160എം ബോംബര്‍ വിമാനം സ്വന്തമാക്കിയാല്‍ ഇന്ത്യയുടെ ദീര്‍ഘദൂര വ്യോമാക്രമണ ശേഷി വലിയ തോതില്‍ വര്‍ധിക്കും. ഇന്തോ പസഫിക് മേഖലയിലെ സാന്നിധ്യം കൂടുതല്‍ വിപുലപ്പെടുത്താന്‍ ഈ ആണവായുധ ശേഷിയുള്ള ബോംബര്‍ വിമാനം സഹായിക്കുകയും ചെയ്യും. ടിയു-160 ബോംബറിന്റെ ആധുനികവല്‍ക്കരിച്ച മോഡലാണ് ടിയു-160എം. മുന്‍ മോഡലിനെ അപേക്ഷിച്ച് 60 ശതമാനം കൂടുതല്‍ മികവുണ്ട് ടിയു-160എമ്മിനെന്നാണ് നിര്‍മാതാക്കളായ ടുപോലെവ് അവകാശപ്പെടുന്നത്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭാരം വഹിച്ച് പരമാവധി വേഗത്തില്‍ പറക്കുന്ന ബോംബര്‍ വിമാനമാണ് ടിയു-160എം എന്നാണ് റഷ്യ അവകാശപ്പെടുന്നത്. 12 ക്രൂസ് മിസൈലുകളോ 12 ഹ്രസ്വ ദൂര മിസൈലുകളോ വഹിക്കാന്‍ ഈ ബോംബര്‍ വിമാനത്തിനാവും. നാലു പേരാണ് ക്രൂവിലുണ്ടാവുക. 12,000 കീലോമീറ്റര്‍ വരെ നിര്‍ത്താതെ പറക്കാന്‍ നാല് എന്‍ജിനുകളുള്ള ടിയു-160എമ്മിന് സാധിക്കും. മണിക്കൂറില്‍ 2,220 കീലോീറ്ററാണ് പരമാവധി വേഗത. 16,000 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാനും ഈ ടിയു-160എമ്മിനാവും.
ഈ ബോംബര്‍ വിമാനം വാങ്ങാന്‍ തീരുമാനിച്ചാല്‍ ഇന്ത്യന്‍ വ്യോമസേനയുടെ തന്ത്രപരമായ മാറ്റമായി പോലും വിലയിരുത്തും. ടിയു-160എം പോലെ സമ്പൂര്‍ണ ബോംബര്‍ വിഭാഗത്തില്‍ പെടുന്ന പോര്‍വിമാനങ്ങള്‍ നമുക്കില്ല. പല ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന പോര്‍വിമാനങ്ങളെയാണ് നമ്മള്‍ എക്കാലത്തും പിന്തുണച്ചിട്ടുള്ളത്. മാത്രമല്ല 160 ദശലക്ഷം ഡോളര്‍(ഏകദേശം 1,350 കോടി രൂപ) ഈ ബോംബറിനായി മുടക്കേണ്ടി വരുമെന്നതും നിസാര കാര്യമല്ല.
വലിയ തുക ചിലവിട്ട് ഈ ബോംബര്‍ വാങ്ങിയാല്‍ പോലും പിന്നെയും നിരവധി വെല്ലുവിളികളുണ്ട്. ടിയു-160എം പോലുള്ള വലിയ ബോംബര്‍ വിമാനത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന രീതിയിലേക്ക് വിമാനത്താവളങ്ങളിലേയും വ്യോമ താവളങ്ങളിലേയും സൗകര്യങ്ങള്‍ വിപുലപ്പെടുത്തണം. ഇത്തരം അടിസ്ഥാന സൗകര്യ വികസനത്തിനും വലിയ തുക ചിലവാകും. ഒപ്പം പൈലറ്റുമാര്‍ക്കും മറ്റു ക്രൂ അംഗങ്ങള്‍ക്കും പ്രത്യേക പരിശീലനം നല്‍കേണ്ടി വരും. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഒരുപാടു കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിച്ച ശേഷം മാത്രമേ ടിയു-160എം വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യ അന്തിമ തീരുമാനത്തിലെത്തൂ.