മാൻ ചിഹ്നവും മറുവശത്ത് വൈക്കിങ് നൗകയും; അപൂർവ നാണയങ്ങളുമായി വൈക്കിങ് മൃതിയറകൾ
യൂറോപ്പിലെ സ്‌കാൻഡിനേവിയൻ മേഖലയിൽ ഉൾപ്പെട്ട രാജ്യമായ നോർവേയിൽ വൈക്കിങ്ങുകളുടെ 3 മൃതിയറകൾ പുരാവസ്തു ഗവേഷകർ കണ്ടെത്തി. വിദൂരദേശങ്ങളിൽ നിന്നുള്ള നാണയങ്ങൾ ഇവിടെ നിന്ന് കണ്ടെത്തി. നോർവേയുടെ പടിഞ്ഞാറൻ തീരത്തുനിന്നാണ് ഈ മൃതിയറകൾ കണ്ടെത്തിയത്. ഇവയെല്ലാം സ്ത്രീകളുടേതാണെന്നു കരുതപ്പെടുന്നു. വൈക്കിങ്

യൂറോപ്പിലെ സ്‌കാൻഡിനേവിയൻ മേഖലയിൽ ഉൾപ്പെട്ട രാജ്യമായ നോർവേയിൽ വൈക്കിങ്ങുകളുടെ 3 മൃതിയറകൾ പുരാവസ്തു ഗവേഷകർ കണ്ടെത്തി. വിദൂരദേശങ്ങളിൽ നിന്നുള്ള നാണയങ്ങൾ ഇവിടെ നിന്ന് കണ്ടെത്തി. നോർവേയുടെ പടിഞ്ഞാറൻ തീരത്തുനിന്നാണ് ഈ മൃതിയറകൾ കണ്ടെത്തിയത്. ഇവയെല്ലാം സ്ത്രീകളുടേതാണെന്നു കരുതപ്പെടുന്നു.
വൈക്കിങ് കാലഘട്ടമായ 793 മുതൽ 1066 എഡി വരെയുള്ള കാലഘട്ടത്തിൽ നിന്നുള്ളതാണ് ഇവയെന്നു കരുതപ്പെടുന്നത്.
ഇത്തരത്തിലുള്ള ഇരുപതോളം മൃതിയറകൾ ഈ മേഖലയിലുണ്ടെന്നു ഗവേഷകർ കരുതുന്നു. നോർവേയിലെ ഫിറ്റ്ജർ നഗരസഭാപ്രദേശത്തുള്ള സ്‌കംസ്‌നെസിലാണ് ഈ മൃതിയറകൾ കണ്ടെത്തിയത്. ഇവിടെ അടക്കിയിരുന്നവരുടെ എല്ലുകളും മറ്റും പൂർണമായി നശിച്ചിട്ടുണ്ട്.
വിദൂരദേശങ്ങളിലെ ആഭരണങ്ങൾ
കല്ലറയിലുണ്ടായിരുന്ന ചില കരകൗശല വസ്തുക്കൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഗ്ലാസ് മുത്തുകളും ചില വിചിത്രാകൃതിയുള്ള കല്ലുകളുമൊക്കെ ഇക്കൂട്ടത്തിൽ ഉൾപ്പെടും. ഇതിൽ കണ്ടെത്തിയ നാണയങ്ങളിലും ആഭരണങ്ങളിലും ചിലതൊക്കെ വളരെ വിദൂരദേശങ്ങളിൽ നിന്നാണ് ഇവിടെയെത്തിയിട്ടുള്ളതെന്ന് ഗവേഷകർ പറയുന്നു. തെക്കൻ ഡെൻമാർക്കിൽ നിന്നുള്ള ഒരു വൈക്കിങ് നാണയവും ഇവിടെനിന്നു കണ്ടെത്തി.
ഒരു വശത്ത് മാൻ ചിഹ്നവും മറുവശത്ത് വൈക്കിങ് നൗകയും ആലേഖനം ചെയ്തതാണ് ഈ നാണയം. സ്കാൻഡിനേവിയയിലെ പ്രബലമായ വൈക്കിങ് സമൂഹങ്ങൾ തമ്മിൽ അക്കാലത്ത് നിലനിന്ന ദീർഘദൂര വ്യവസായങ്ങളും കുടിയേറ്റങ്ങളുമൊക്കെ സൂചിപ്പിക്കുന്നതാണ് ഈ കണ്ടെത്തലുകൾ.