ഡൽഹി വിമാനത്താവളത്തിൽവച്ച് ഇൻഡിഗോ എയർലൈൻ ജീവനക്കാർ യാത്രക്കാരനെ കയ്യേറ്റം ചെയ്തതിനെ വിമർശിച്ച് സോഷ്യൽമീഡിയയിൽ ട്രോൾ. വിവിധ വിമാന കമ്പനികളുടെ ലോഗോകൾ ഉപയോഗിച്ചാണ് ട്രോളുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. എയർ ഇന്ത്യയും ജെറ്റ് എയർവെയ്സും പുറത്തിറക്കിയ പരസ്യമെന്ന നിലയിലാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
എന്നാൽ ഇത്രയും തരം താഴ്ന്ന പരസ്യങ്ങൾ പുറത്തിറക്കിയിട്ടില്ലെന്ന് ജെറ്റ് എയർവെയ്സ് ഔദ്യോഗിക ട്വിറ്റർ വഴി അറിയിച്ചിട്ടുണ്ട്. നമസ്തേ പറയാൻ മാത്രമാണ് ഞങ്ങൾ കൈ ഉയർത്തുന്നത് എന്നാണ് എയർ ഇന്ത്യയുടെ പേരിൽ പ്രചരിക്കുന്ന ട്രോളിലുള്ളത്.
എയർ ഇന്ത്യയുടെ പേരിലുള്ള മറ്റൊരു ട്രോളിൽ പരാജയപ്പെടാത്ത സേവനം എന്നായിരുന്നു പരിഹാസം. we beat our competition, not you എന്നാണ് ജെറ്റ് എയര്‍വെയ്സിന്റെ പേരിൽ പ്രചരിക്കുന്ന ട്വീറ്റ്. ഈ ട്രോൾ പോസ്റ്റ് തന്നെയാണ് കൂടുതൽ പേരും റീട്വീറ്റ് ചെയ്യുന്നത്.