Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രയ്ക്ക് പതിവ് ഭീഷണി, ഇൻഡിഗോയ്ക്ക് തലവേദനയായി എ320 വിമാനങ്ങൾ

A320-neo

ഏറ്റവും കുറഞ്ഞ നിരക്കിൽ രാജ്യത്തിനകത്തും പുറത്തേക്കും സർവീസ് നടത്തുന്ന ഇന്‍ഡിഗോ വിമാനങ്ങള്‍ യാത്രയ്ക്ക് പതിവ് ഭീഷണിയാകുകയാണ്. കഴിഞ്ഞ ദിവസം ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം രണ്ട് ഇൻഡിഗോ ബജറ്റ് വിമാനങ്ങൾ അടിയന്തരമായി താഴെയിറക്കി. നിയോ എ320 വിമാനങ്ങളാണ് സ്ഥിരമായി പ്രശ്നമുണ്ടാക്കുന്നത്.

ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഇൻഡിഗോ എയർലൈൻസിന്‍റെ 47 വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. പറക്കലിനിടെ എൻജിന്‍ തകരാറുണ്ടാകാൻ സാധ്യതയുള്ള വിമാനങ്ങളാണു പരിശോധനയുടെ ഭാഗമായി സർവീസ് നിർത്തിയത്. എല്ലാം എ320 വിമാനങ്ങളായിരുന്നു. 

അന്നു വ്യോമയാന ഡയറക്ടർ ജനറലിന്റെ നിർദേശത്തെ തുടർന്നാണു വിമാനങ്ങൾ പിൻവലിച്ചത്. യാത്രയ്ക്കിടെയുണ്ടായ എൻജിൻ തകരാർ സ്ഥിരം സംഭവമായിട്ടുണ്ട്. പ്രാറ്റ് വിറ്റ്നി സീരീസുകളിൽപെട്ട എൻജിൻ ഘടിപ്പിച്ച എയർബസ് എ320 നിയോവിമാനങ്ങളിൽ പരിശോധന വേണമെന്നാണ് സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ നിർദേശിച്ചത്.

ഇത്തരം എൻജിൻ ഘടിപ്പിച്ചാണ് ഇൻഡിഗോ, ഗോ എയർ വിമാനങ്ങൾ സർവീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഇന്ധന ചോർച്ചയും മുന്നറിയിപ്പ് സിഗ്നലുകൾ പ്രവർത്തിക്കാതെ വന്നതുമാണ് വിമാനങ്ങൾ താഴെ ഇറക്കാൻ കാരണം. എയർബസ് എ320–200 വിഭാഗത്തിൽ 124 വിമാനങ്ങളും എയർബസ് എ320 നിയോ വിഭാഗത്തിൽ 32 വിമാനങ്ങളുമാണ് ഇൻഡിഗോയ്ക്ക് വേണ്ടി സർവീസ് നടത്തുന്നത്.

related stories