Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്‌സാപ് ഡേറ്റ ബാക്-അപ് ചെയ്തിട്ടില്ലെങ്കിൽ എല്ലാം നഷ്ടമാകും

whatsapp-message

കഴിഞ്ഞ ഒരു വര്‍ഷമായി നിങ്ങൾക്ക് വന്ന മള്‍ട്ടിമീഡിയ ഫയലുകളും, ചാറ്റുകളും ഗൂഗിള്‍ ഡ്രൈവിലേക്കു ബാക്-അപ് ചെയ്തിട്ടില്ലെങ്കില്‍ നഷ്ടപ്പെടും. ഇത് സംബന്ധിച്ച് നേരത്തെ തന്നെ വാട്‌സാപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഫെയ്‌സ്ബുക്കിന്റെ നിയന്ത്രണത്തിലുള്ള വാട്‌സാപ് പറയുന്നത് ഡേറ്റ ബാക്-അപ് ചെയ്യാത്ത ഉപയോക്താക്കള്‍ക്ക് അത് നഷ്ടമാകുമെന്നാണ്. 

ഉപയോക്താക്കള്‍ വേണ്ടത് ഫോണിലേക്കു ഡൗണ്‍ലോഡു ചെയ്യുകയോ ഗൂഗിള്‍ ഡ്രൈവിലേക്കു ബാക്-അപ് ചെയ്യുകയോ ആവാമെന്നാണ് വാട്സാപ് പറയുന്നത്. അല്ലാത്ത ഡേറ്റ മുഴുവന്‍ നഷ്ടമാകും. സൈന്‍-ഇന്‍ ചെയ്ത് ഗൂഗിള്‍ ഡ്രൈവുമായി വാട്‌സാപ്പിനെ ബന്ധിപ്പിക്കാത്തവര്‍ക്കും ഈ പ്രശ്‌നം നേരിടുമെന്നും പറയുന്നുണ്ട്. മാനുവലി ബാക്-അപ് ചെയ്യാനുള്ള അവസാന തീയതി നവംബർ 12 ആയിരുന്നു. ഒരു വർഷത്തെ ഡേറ്റ മാത്രമാണ് വാട്സാപ് സൂക്ഷിക്കുക. ശേഷിക്കുന്ന ഡേറ്റകൾ (ഗൂഗിൾ ഡ്രൈവിൽ സൂക്ഷിക്കാത്തത്) നീക്കം ചെയ്യുന്നത്. അതായത് നവംബർ 12 ന് മുൻപുള്ള ഡേറ്റ ബാക്ക് അപ് ചെയ്തിട്ടില്ലെങ്കിൽ ഇനി കിട്ടില്ലെന്ന് ചുരുക്കം.

നവംബർ ഒന്നിനു മുന്‍പ് തന്നെ എല്ലാ ഡേറ്റയും ബാക്-അപ് ചെയ്യുന്നതാണ് നല്ലതെന്നാണ് വാട്‌സാപ് തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. പലരും മള്‍ട്ടിമീഡിയ മെസേജുകള്‍ അയക്കുന്നതും സ്വീകരിക്കുന്നതും വാട്‌സാപ്പിലൂടെ ആയതിനാല്‍ ഓരോരുത്തര്‍ക്കും ഫയലുകളുടെ കൂമ്പാരം ഉണ്ടാകും. ഗൂഗിള്‍ ഡ്രൈവ് ഒരാള്‍ക്കു നല്‍കുന്നത് പരമാവധി 15 ജിബി സംഭരണ ശേഷിയാണ്. വളരെ കുറച്ചു സമയം കൊണ്ടു തന്നെ ഈ സ്ഥലം തീര്‍ന്നു പോകാം. അതു കൊണ്ട് വേണ്ടതും വേണ്ടാത്തതുമായ മെസേജുകള്‍ വേര്‍തിരിച്ച് സ്വയം ഡിലീറ്റ്, ഡൗണ്‍ലോഡ്, ബാക്-അപ് ചെയ്യുകയോ ആവാം.

എന്നാല്‍, അവരുടെ ഉപയോക്താക്കള്‍ക്ക് കാര്യങ്ങള്‍ സുഗമമാക്കാന്‍ വാട്‌സാപ് ഗൂഗിളുമായി ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. ഇത് നവംബര്‍ 12 മുതല്‍ നിലവില്‍ വന്നു കഴിഞ്ഞു. അങ്ങനെ ഫയലുകള്‍ക്ക് ഗൂഗിള്‍ ഡ്രൈവില്‍ ഫ്രീ സ്റ്റോറേജ് സ്ഥലം ഒരുങ്ങും. ഈ ഫ്രീ സ്ഥലം കിട്ടണമെങ്കില്‍ ഉപയോക്താക്കള്‍ അവരുടെ വേണ്ട ഫയലുകള്‍ മാനുവലായി ബാക്-അപ് ചെയ്യണം. ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യാക്തമായി തന്നെ വാട്സാപ് ഫോറങ്ങളിൽ നൽകിയിട്ടുണ്ട്. 

related stories
Access Denied

Access Denied

You don't have permission to access "http://www.manoramaonline.com/gdpr.html" on this server.

Reference #18.d107d417.1745712350.2099fbbb

https://errors.edgesuite.net/18.d107d417.1745712350.2099fbbb