ഇലോൺ മസ്ക്കിനും കാമുകിക്കും കുഞ്ഞ് പിറന്നു, പേരിന്റെ പേരിൽ ട്രോളോട് ട്രോളും
എല്ലാം ട്വിറ്ററിലൂടെ അറിയിക്കുന്ന ഓൺലൈൻ താരമാണ് ടെസ്‌ല മേധാവി ഇലോൺ മസ്ക്. കഴിഞ്ഞ ദിവസം മസ്കിനും കാമുകി ഗ്രിംസിനും ഒരു കുഞ്ഞു പിറന്നു. കുഞ്ഞിന് ഭൂലോകത്ത് കേട്ടിട്ടില്ലാത്ത പേരുമിട്ടു. ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകളും ട്രോളുമാണ് നടക്കുന്നത്. കുഞ്ഞിനെക്കുറിച്ച് എന്തെങ്കിലും അപ്‌ഡേറ്റ് ഉണ്ടോ

എല്ലാം ട്വിറ്ററിലൂടെ അറിയിക്കുന്ന ഓൺലൈൻ താരമാണ് ടെസ്‌ല മേധാവി ഇലോൺ മസ്ക്. കഴിഞ്ഞ ദിവസം മസ്കിനും കാമുകി ഗ്രിംസിനും ഒരു കുഞ്ഞു പിറന്നു. കുഞ്ഞിന് ഭൂലോകത്ത് കേട്ടിട്ടില്ലാത്ത പേരുമിട്ടു. ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകളും ട്രോളുമാണ് നടക്കുന്നത്. കുഞ്ഞിനെക്കുറിച്ച് എന്തെങ്കിലും അപ്‌ഡേറ്റ് ഉണ്ടോ എന്ന് ഒരു ആരാധകൻ ചോദിച്ചതിന് ശേഷമാണ് മസ്‌ക് തിങ്കളാഴ്ച ഈ വാർത്ത സ്ഥിരീകരിച്ചത്.
ആൺകുഞ്ഞ് ജനിച്ചുവെന്ന വാർത്ത മസ്ക് തന്നെയാണ് പുറത്തുവിട്ടത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും മണിക്കൂറുകൾക്ക് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതിനിടെ കുഞ്ഞിന്റെ പേര് ചോദിച്ചപ്പോൾ ‘എക്സ് Æ എ -12 മസ്‌ക്’ എന്നാണ് മസ്ക് മറുപടി നൽകിയത്. നവജാത ശിശുവിന്റെ മുഖത്ത് പച്ചകുത്തിയ ഫിൽട്ടർ ഉപയോഗിച്ചുള്ള ഫോട്ടോയാണ് പങ്കിട്ടത്.
ഇത് ദമ്പതികളുടെ ആദ്യത്തെ കുട്ടിയാണ്. മസ്കിന് മറ്റ് അഞ്ച് മക്കളുണ്ട്. ഇരട്ടകളായ ഗ്രിഫിൻ, സേവ്യർ, ഡാമിയൻ, സാക്സൺ, കൈ എന്നിവർ മൂന്നു വിവാഹങ്ങളിലാണ് പിറന്നത്. മസ്കിന്റെ കാമുകി ഗ്രിംസ് കഴിഞ്ഞ ജനുവരിയിലാണ് ഗർഭിണിയാണെന്ന വിവരം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്.
എന്നാൽ, മസ്കിന്റെ കുഞ്ഞിന്റെ പേരിൽ നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്. പേര് പ്രഖ്യാപനം ഒരുപക്ഷേ അവരുടെ കുട്ടിക്ക് ഇരുവരും തിരഞ്ഞെടുക്കുന്ന ഭ്രാന്തമായ, സാങ്കേതിക-അധിഷ്ഠിത പേരിന്റെ ജനനത്തിലേക്ക് നയിക്കുമെന്ന് വരെ ചിലർ ട്വീറ്റ് ചെയ്തിട്ടുണ്ട്. പേര് ഡീകോഡ് ചെയ്യാൻ വരെ ചിലർ ശ്രമം നടത്തുന്നുണ്ട്. ഈ പേര് യഥാർഥത്തിൽ എന്താണെന്നതിനെക്കുറിച്ചുള്ള സൂചനയും ഇതിൽ അടങ്ങിയിരിക്കാം എന്നാണ് ചിലർ പറയുന്നത്.