ഉച്ചക്കു ഞെട്ടലോടെ ബെംഗളൂരു, ഭൂകമ്പം, അന്യഗ്രഹജീവി, ഇടി, യുദ്ധവിമാനം... എന്തായിരുന്നു ആ ശബ്ദം?
ഏകദേശം ബുധനാഴ്ച ഉച്ചക്കു 1.20 ഓടെ, ബെംഗളൂരുവിന്റെ തെക്ക്-കിഴക്കൻ ഭാഗത്തുള്ളവർ പെട്ടെന്ന് ഒരു വലിയ ശബ്ദം കേട്ടു. ഇടിമിന്നലിന് സമാനമായിരുന്നു അത്. ചിലർക്കിത് ഭൂകമ്പം, യുദ്ധവിമാനത്തിന്റെ ശബ്ദം പോലെ തോന്നി. ചിലർ ഈ ശബ്ദത്തിന് പിന്നിൽ അന്യഗ്രഹജീവികളാണെന്ന് പറഞ്ഞു. ഇത് സംബന്ധിച്ച് ട്വിറ്ററിലും ഫെയ്സ്ബുക്കിലും വലിയ

ഏകദേശം ബുധനാഴ്ച ഉച്ചക്കു 1.20 ഓടെ, ബെംഗളൂരുവിന്റെ തെക്ക്-കിഴക്കൻ ഭാഗത്തുള്ളവർ പെട്ടെന്ന് ഒരു വലിയ ശബ്ദം കേട്ടു. ഇടിമിന്നലിന് സമാനമായിരുന്നു അത്. ചിലർക്കിത് ഭൂകമ്പം, യുദ്ധവിമാനത്തിന്റെ ശബ്ദം പോലെ തോന്നി. ചിലർ ഈ ശബ്ദത്തിന് പിന്നിൽ അന്യഗ്രഹജീവികളാണെന്ന് പറഞ്ഞു. ഇത് സംബന്ധിച്ച് ട്വിറ്ററിലും ഫെയ്സ്ബുക്കിലും വലിയ ചർച്ചയാണ് നടന്നത്. ചിലർ ശബ്ദം ഉൾപ്പെടുന്ന വിഡിയോ വരെ യുട്യൂബിൽ പോസ്റ്റ് ചെയ്തു.
ബുധനാഴ്ച ഉച്ചക്കുശേഷമാണ് സംഭവം. ചിലർ പറഞ്ഞത് വീട്ടിലെ ജനലും വാതിലുകളും കുലുങ്ങിയെന്നാണ്. ഇങ്ങനെ സാധാരണ സംഭവിക്കുന്നത് ഭൂകമ്പം, സൂപ്പർസോണിക് ബൂം സംഭവിക്കുമ്പോഴാണ്. എന്താണ് ആ ശബ്ദമെന്ന കാര്യം ട്വിറ്ററിലെത്തി നിരവധി പേർ അന്വേഷിക്കുന്നത് കാണാമായിരുന്നു. ശബ്ദത്തിന് പിന്നാലെ കോവിഡ് വാക്സിനുമായി അനൃഗൃഹ ജീവി എത്തിയതാണെന്ന തമാശ ട്വീറ്റുകൾ വരെ ഹിറ്റായി.
എന്നാൽ എവിടെയും ഒന്നും സംഭവിച്ചിട്ടില്ലെന്നും യുദ്ധ വിമാനങ്ങൾ പരിശീലന പറക്കൽ നടത്തിയപ്പോഴുണ്ടായ സോണിക് ബൂം ശബ്ദമായിരിക്കാമെന്നതാണ് പ്രാഥമിക നിഗമനം. ഇത് തന്നെയാണ് ബെംഗളൂരു സിറ്റി പൊലീസ് അറിയിച്ചതെങ്കിലും ഇക്കാര്യം എച്ച്എഎല്ലും വ്യോമസേന അധികൃതരും സ്ഥിരീകരിച്ചിട്ടില്ല. ആ സമയത്ത് സുഖോയ് -30 യുദ്ധവിമാനം പറന്നിരുന്നതായി ചിലർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിനിടെ ഭൂകമ്പമാണോ ശബ്ദത്തിനു പിന്നിലെന്ന് പരിശോധിക്കാൻ െസൻസറുകൾ നോക്കിയപ്പോൾ ദക്ഷിണേന്ത്യയിൽ എവിടെയും പ്രകമ്പനമുണ്ടായതായി രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. ഉച്ചയോടെ എച്ച്എഎൽ റൺവേയിൽ നിന്നും വ്യോമസേന പൈലറ്റുമാർ സുഖോയ്- 30 പോർവിമാനം പറത്തിയിരുന്നുവെന്നും ഇത് തന്നെയാണ് നിഗൂഢ ശബ്ദത്തിനു പിന്നിലെന്നാണ് കരുതുന്നത്. സുഖോയ് പോലുള്ള പോർവിമാനങ്ങൾ ടേക് ഒാഫ് ചെയ്യുമ്പോൾ വൻ ശബ്ദം ഉണ്ടാകാറുണ്ട്. 10 കിലോമീറ്റർ ദൂരം വരെ ഇതു കേൾക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. വിമാനം ശബ്ദത്തിന്റെ വേഗത്തേക്കാൾ വേഗത്തിൽ പറക്കുമ്പോഴാണ് സോണിക് ബൂം സംഭവിക്കുന്നത്.
കെഎസ്‌എൻഡിഎംസിയിലെ ഒരു സ്രോതസ്സിൽ നിന്നുള്ള മറ്റൊരു സിദ്ധാന്തം പറയുന്നത് ചുഴലിക്കാറ്റിന്റെ പെട്ടെന്നുള്ള പ്രവേശനം മൂലം കനത്ത വാക്വം രൂപപ്പെടുന്നതിനാലാകാം ഇത് സംഭവിച്ചതെന്നാണ്. അടിസ്ഥാനപരമായി, കൂട്ടിമുട്ടിക്കുമ്പോൾ ചൂടുള്ളതും തണുത്തതുമായ വായു (ചുഴലിക്കാറ്റ് പോലുള്ള സാഹചര്യങ്ങളിൽ സാധാരണമാണ്), ഒരു ശൂന്യത സൃഷ്ടിക്കുക, അത് ഒടുവിൽ ഉച്ചത്തിലുള്ള ഇടിമുഴക്കം പോലെ തോന്നും എന്നാണ് വിദഗ്ധർ പറയുന്നത്. അന്തരീക്ഷ പ്രതിഭാസമായിരിക്കാൻ ഇതെന്നാണ് ഒരു വിഭാഗം വിദഗ്ധർ പറയുന്നത്.
English Summary: Earthquake, Thunder Or Sonic Boom: The Loud Sound Heard By People In Bengaluru