പൊലീസുകാരിയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് നഗ്നചിത്രങ്ങൾ പുറത്തുവിട്ടു. ബ്രസീലിലെ കുറ്റവാളി സംഘമാണ് സോഷ്യൽമീഡിയ അക്കൗണ്ട് ഹാക്ക് ചെയ്ത് പൊലീസുകാരിയ്ക്കെതിരെ പ്രതികാരം ചെയ്തത്. ഗാങ് തലവനെ അറസ്റ്റ് ചെയതതിൽ പ്രതിഷേധിച്ചാണ് ഫെയ്സ്ബുക്ക് ഉൾപ്പടെയുള്ള സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തത്.
ഹാക്കിങ്ങിലൂടെ ഡൗൺലോഡ് ചെയ്ത നഗ്നചിത്രങ്ങൾ സോഷ്യൽമീഡിയ, ബ്ലോഗ് വഴി പ്രചരിപ്പിക്കുകയായിരുന്നു. ബ്രസീലിലെ കുപ്രസിദ്ധ ഗാങ്ങിന്റെ നേതാവിനെ ദിവസങ്ങൾക്ക് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.