വിമാനത്തിലെ സീറ്റുകള്‍ക്കടിയിലെ ലൈഫ് ജാക്കറ്റിനെക്കുറിച്ചും അടിയന്തരഘട്ടങ്ങളില്‍ മുകളില്‍ നിന്നിറങ്ങി വരുന്ന ഓക്‌സിജന്‍ മാസ്‌കിനെ പറ്റിയും മിക്ക യാത്രക്കാര്‍ക്കും അറിവുണ്ടാകും. എന്നാല്‍ തലയ്ക്ക് മുകളിലെ ലോക്കറിനുള്ളില്‍ ഒരു രഹസ്യ ഹാന്‍ഡ് റെയിലുണ്ടെന്ന് എത്ര പേര്‍ക്കറിയാം. വിമാനത്തിലെ ചില്ലുജനാലയിലുള്ള ചെറിയ ദ്വാരം യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാനും മാത്രം പ്രാധാന്യമുണ്ടെന്ന് അറിയുന്നതും അധികം പേരുണ്ടാകില്ല.
കഴിഞ്ഞ അമ്പത് വര്‍ഷത്തിനുള്ളില്‍ നിര്‍മിച്ച എല്ലാ വിമാനങ്ങളിലും യാത്രക്കാരുടെ സാധനങ്ങള്‍ വെക്കുന്ന ഓവർഹെഡ് ബാഗേജ് കാരിയറിൽ രഹസ്യ ഹാന്‍ഡ് റെയിലുണ്ട്. പലപ്പോഴും ഇവിടെ വിമാനത്തിലെ ജീവനക്കാര്‍ കൈ കൊണ്ടെന്തോ വലിക്കുന്നതും നീക്കുന്നതുമൊക്കെ പലരും കണ്ടിരിക്കും. ആ രഹസ്യ ഹാന്‍ഡ് റെയില്‍ ഇളകാതെ നോക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
ഉറക്കം വരുമ്പോള്‍ സീറ്റില്‍ കുറച്ചു കൂടി സൗകര്യം വേണമെന്ന് തോന്നിയിട്ടുണ്ടോ. പലര്‍ക്കും അറിയാത്ത ഉപയോഗിക്കാത്ത ഈ സൗകര്യം നിങ്ങളെ സഹായിക്കും. ആംറെസ്റ്റിന് താഴെയായുള്ള രഹസ്യ ബട്ടണാണ് ഇവിടെ താരം. ഈ ബട്ടണില്‍ ഒരിക്കല്‍ ഞെക്കിയാല്‍ ആംറെസ്റ്റ് മുകളിലേക്കോ താഴേക്കോ ചലിപ്പക്കാനാകും. ഇരുത്തത്തിനനുസരച്ച് ആം റെസ്റ്റ് ക്രമീകരിക്കാന്‍ ഇതോടെ യാത്രക്കാരന് സാധിക്കും. പലർക്കും സീറ്റ് പിന്നിലേക്ക് ചായ്ക്കാൻ മാത്രമേ അറിയൂ.
എന്തെങ്കിലുമൊരു അടിയന്തര സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് യാത്രക്കാര്‍ക്ക് രക്ഷപ്പെടാനുള്ള സംവിധാനവും വിമാനങ്ങളിലുണ്ട്. എമര്‍ജന്‍സി വാതിലിലൂടെ താഴോട്ടിട്ട വായുനിറച്ച ചവിട്ടുപടിയിലൂടെ യാത്രക്കാര്‍ ഊര്‍ന്നിറങ്ങുന്നത് കണ്ടിട്ടുണ്ടാകും. ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്കായി പ്രത്യേകം സൗകര്യങ്ങളും വിമാനത്തിലുണ്ട്. വിമാനത്തിന്റെ ചിറകുകളിലെ ചെറിയ മഞ്ഞ ഹുക്കുകള്‍ കണ്ടിട്ടുണ്ടോ? വിമാനത്തിന്റെ വാതിലുമായി ചേര്‍ത്ത് കെട്ടി കപ്പി പോലെ സഹായം ആവശ്യമുള്ള യാത്രക്കാരെ ഇതേ മാര്‍ഗ്ഗത്തിലൂടെ സുരക്ഷിതമായി ഊര്‍ന്നിറങ്ങാനുള്ളതാണ് ഈ ഹുക്കുകള്‍.
വിമാനത്തലെ ചില്ലു ജനാലകളിലെ ചെറിയ ദ്വാരങ്ങള്‍ക്കും ചെറുതല്ലാത്ത ധര്‍മ്മമുണ്ട്. നിരവധി വിമാന യാത്രകള്‍ നടത്തിയാലും അധികമാരും ഈ ദ്വാരങ്ങൾ ശ്രദ്ധിക്കാന്‍ പോലും സാധ്യതയില്ല. വിമാനത്തിനകത്തെ മര്‍ദ്ദം ക്രമീകരിച്ച് കൂടുതല്‍ അപകടങ്ങളില്‍ നിന്ന് രക്ഷിക്കുന്നത് ഈ ചെറു ദ്വാരങ്ങളാണ്.