Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞെട്ടിക്കും വെളിപ്പെടുത്തൽ, ബോയിങ് 757 വിമാനം ‘റാഞ്ചി’, സംഭവം പൈലറ്റ് പോലും അറിഞ്ഞില്ല!

Boeing-757

ബോയിങ് 757 യാത്രാ വിമാനത്തിന്റെ നിയന്ത്രണം ഹാക്കര്‍മാര്‍ക്ക് ഏറ്റെടുക്കാന്‍ സാധിച്ചെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വെളിപ്പടുത്തല്‍. വെളിപ്പെടുത്തല്‍ നടത്തിയ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് റണ്‍വേയില്‍ വെച്ച് വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തത്. ന്യൂജേഴ്‌സിയിലെ അറ്റ്‌ലാന്റിക് രാജ്യാന്തര വിമാനത്താവളത്തില്‍വെച്ച് 2016ല്‍ നടന്ന ഈ സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്.

യുഎസ് ഹോംലാന്റ് സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥനായ റോബര്‍ ഹിക്കേയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 19നായിരുന്നു ഹാക്കിങ് നടന്നത്. റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ ഉപയോഗിച്ചാണ് ഹാക്കിംങ് നടത്തിയതെന്ന് പറഞ്ഞ ഹിക്കേ കൂടുതല്‍ വെളിപ്പെടുത്തലിന് തയ്യാറായില്ല. അമേരിക്കയില്‍ നടന്ന വ്യോമ സുരക്ഷയ്ക്കായുള്ള സൈബര്‍ സാറ്റ് സെമിനാറിനിടെയാണ് വിവാദവെളിപ്പെടുത്തല്‍.

അമേരിക്കന്‍ എയര്‍ലൈന്‍സിലേയും ഡെല്‍റ്റ എയര്‍ലൈന്‍സിലേയും വിമാനങ്ങളും ഹാക്കുചെയ്യപ്പെട്ടു. എന്നാല്‍ ഹാക്കുചെയ്ത ഏഴ് വിമാനങ്ങളിലേയും പൈലറ്റുമാര്‍ക്ക് ഇതേക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. വ്യോമയാന രംഗത്തെ ഹാക്കിങ് ഭീഷണി മറികടക്കാനായി നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അത് തുടരുമെന്നുമാണ് ബോയിങ് വിമാന കമ്പനിയുടെ പ്രതികരണം.

american-airways

വിമാനങ്ങള്‍ പറക്കുന്നതിനിടെ തന്നെ ഹാക്കര്‍മാര്‍ക്ക് കടന്നുകയറാനും നിയന്ത്രണം ഏറ്റെടുക്കാനുമുള്ള സാഹചര്യമുണ്ടെന്ന മുന്നറിയിപ്പ് കഴിഞ്ഞ വര്‍ഷം തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിന്റെ കാര്യമായ വിശദാംശങ്ങള്‍ പുറം ലോകത്തെത്തിയിരുന്നില്ല. എമിറേറ്റ്‌സ്, വിര്‍ജിന്‍, ഖത്തര്‍ എയര്‍ലൈനുകളുടെ വിമാനങ്ങളാണ് ഹാക്കിങ്ങിന് വിധേയമായിരുന്നത്. പാനസോണിക്കിന്റെ അവോയ്ണിക്‌സ് ഇന്‍ ഫ്‌ളൈറ്റ് സിസ്റ്റമാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. അതേസമയം, ഇത്തരം ഹാക്കിങ് സാധ്യമല്ലെന്നായിരുന്നു പാനസോണിക്കിന്റെ അവകാശവാദം.