വോഡഫോൺ മൊബൈൽ ഫോൺ നിർമാതാക്കളായ അസൂസുമായി ചേർന്ന് യുവജനങ്ങൾക്കായി വൻ ഓഫറുകൾ അവതരിപ്പിച്ചു. അസൂസിന്റെ പുതിയ അസൂസ് സെൻഫോൺ മാക്സ് പ്രോ (എം1) സ്മാർട് ഫോണുകൾ വാങ്ങുന്നവർക്ക് വാല്യൂ പ്രൊപ്പോസിഷനിൽ വോഡഫോൺ ഡേറ്റ, കോൾ സൗകര്യം ഫുൾ ലോഡഡായി ലഭിക്കും. ഹാൻഡ് സെറ്റ് ഫ്ളിപ്പ്കാർട്ടിൽ ലഭ്യമാണ്. വോഡഫോൺ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് വരിക്കാർക്ക് ഒാഫർ ലഭ്യമാണ്. മികച്ച സ്മാർട് ഫോൺ മിതമായ നിരക്കിൽ ലഭ്യമാക്കുകയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം ഡേറ്റയും നോൺ-ടെൽകോ ആഡ് ഒാണും സൗജന്യമായി ലഭ്യമാക്കി ചെലവു കുറയ്ക്കാനും സാധിക്കും.
അസൂസ് സെൻഫോൺ മാക്സ് പ്രോ (എം1) വാങ്ങുന്ന വോഡഫോൺ പ്രീ-പെയ്ഡ് വരിക്കാർക്ക് ഒരു വർഷത്തേക്ക് പ്രതിമാസം 10 ജിബി വീതം 120 ജിബി ഡേറ്റ അധികമായി ലഭിക്കും. 199 രൂപയ്ക്കും അതിനു മുകളിലേക്കും ചാർജ് ചെയ്യുന്ന എല്ലാ പ്രീ-പെയ്ഡ് വരിക്കാർക്കും ഒാഫർ ലഭ്യമാണ്. അസൂസ് സെൻഫോൺ മാക്സ് പ്രോ (എം1) വാങ്ങുന്ന വോഡഫോണിന്റെ 399 രൂപയും അതിൽ കൂടിയ വിഭാഗത്തിലുളള റെഡ് പ്ലാൻ പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് മാസം 10 ജിബി വീതം സൗജന്യമായി ലഭിക്കും.
റെഡ് പോസ്റ്റപെയ്ഡ് വരിക്കാർക്ക് സൗജന്യമായി രണ്ടു വർഷത്തേക്ക് റെഡ് ഷീൽഡ് ഡിവൈസ് സെക്യൂരിറ്റി സംവിധാനവും സൗജന്യമായി ലഭിക്കും. യുവജനങ്ങളുടെ ജീവിത ശൈലി കൂടി കണക്കിലെടുത്താണ് വോഡഫോൺ ഉപഭോക്താക്കൾക്കായി നോൺ-ടെൽകോ ഒാഫറുകൾ കൂടി ലഭ്യമാക്കുന്നത്. റെസ്റ്റോറന്റ്, കഫേ ഡിസ്കൗണ്ടുകൾ, ഇ-കൊമേഴ്സ് ഷോപ്പിങ് ഒാഫറുകൾ, ട്രാവൽ ഓഫറുകൾ, സിനിമ തുടങ്ങിയവയ്ക്കും ഇളവുകൾ ലഭിക്കുന്നതാണ് ഇൗ സൗകര്യം. വീക്കിലി നേട്ടങ്ങളായാണ് ഇത് ലഭിക്കുക. മൈ വോഡഫോൺ ആപ്പിലൂടെ എല്ലാ ബുധനാഴ്ചയും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒാഫറുകൾ ലഭ്യമാകും.
വരിക്കാർക്ക് ഒാഫറുകൾ ലഭ്യമാക്കുന്നതിൽ വോഡഫോൺ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും മിക്കപ്പോഴും ഫോണിന്റെ വില വരിക്കാരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ചുള്ള മികച്ച സ്മാർട് ഫോൺ വാങ്ങിക്കാൻ തടസ്സം നിൽക്കുകയാണ്. ഇൗ പങ്കാളിത്തം വഴി വില എന്ന തടസ്സം നീക്കി താങ്ങാനാവുന്ന വിലയിലുളള മികച്ച സ്മാർട് ഫോൺ ലഭ്യമാക്കി അതോടൊപ്പം അധികം സൗജന്യ ഡേറ്റയും, വീക്കിലി ഓഫറുകൾ വഴി അവർക്ക് എല്ലാരീതിയിലും അനുയോജ്യമായ മികച്ച സ്മാർട് ഫോൺ സമ്മാനിക്കുകയാണ് ലക്ഷ്യമെന്നും വോഡഫോൺ ഇന്ത്യ അസോസിയേറ്റ് ഡയറക്ടർ അവ്നീഷ് ഖോസ്ല പറഞ്ഞു.
ഇന്ത്യ പ്രധാനപ്പെട്ട വിപണിയാണെന്നും വോഡഫോണുമായി സഹകരിക്കാനായതിൽ സന്തോഷമുണ്ടെന്നും ഉപഭോക്താക്കൾക്ക് പുതിയൊരു അനുഭവം പകർന്നു നൽകാൻ ഇതുവഴി സാധിക്കുമെന്നും വോഡഫോണുമായും ഫ്ളിപ്പ്കാർട്ടുമായുമുള്ള സഹകരണത്തിലൂടെ സ്മാർട് ഫോൺ സാങ്കേതിക വിദ്യ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് കൂടുതൽ ശക്തി ലഭിക്കുമെന്നും അസൂസ് സിഇഒ ജെറി ഷെൻ പറഞ്ഞു.