രാജ്യത്തെ മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട് ടെലിവിഷൻ വിൽപ്പനയിൽ വീണ്ടും റെക്കോർഡ് നേട്ടം. ഷവോമിയുടെ മൂന്നു വേരിയന്റ് സ്മാർട് ടിവികളാണ് നിമിഷ നേരത്തിനുള്ളിൽ വിറ്റുതീർന്നത്. ഫ്ലിപ്കാർട്ട് വഴി ഷവോമി എംഐ എൽഇഡി സ്മാർട് ടിവി 4എ 80 സിഎം, എംഐ എൽഇഡി സ്മാർട് ടിവി 4 എ 108 സിഎം, എംഐ എൽഇഡി സ്മാർട് ടിവി 4 എ 138.8 സിഎം എന്നീ മോഡൽ ടെലിവിഷനാണ് നിമിഷ നേരം കൊണ്ടു വിറ്റുതീർന്നത്. ലഭ്യമായ വിവരപ്രകാരം മൂന്നു വേരിയന്റുകളിലായി മൂന്നു ലക്ഷം ടെലിവിഷനുകളാണ് വിറ്റത്
15,999 രൂപ വിലയുള്ള എംഐ എൽഇഡി സ്മാർട് ടിവി 4എ 80 സിഎം 12 ശതമാനം ഇളവ് നൽകി 13,999 രൂപയ്ക്കാണ് വിറ്റത്. 25,999 രൂപ വിലയുള്ള എംഐ എൽഇഡി സ്മാർട് ടിവി 4എ 108 സിഎം 11 ശതമാനം ഇളവ് നൽകി 22,999 രൂപയ്ക്കാണ് വിറ്റു. എംഐ എൽഇഡി സ്മാർട് ടിവി 4എ 138 സിഎം 44,999 രൂപയ്ക്കാണ് വിറ്റത്.
ഫ്ലിപ്കാർട്ട്, എംഐ ഡോട്ട് കോം വഴിയാണ് വിറ്റത്. ഉച്ചയ്ക്ക് 12 മണിക്കാണ് ഫ്ലാഷ് വിൽപ്പന നടന്നത്.
ഐഫോണ്‍ X നെക്കാള്‍ കനം കുറഞ്ഞ 4K ടെലിവിഷൻ, വിലക്കുറവിൽ ഞെട്ടിച്ച് ഷവോമി
ഒരു പക്ഷേ, ഷവോമിയെ പോലെ ഇന്ത്യന്‍ വിപണിയെ കുറിച്ച് ഇത്ര സൂക്ഷ്മമായി പഠിച്ച് സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കിയിട്ടുള്ള മറ്റൊരു കമ്പനിയും ഉണ്ടാവില്ല. ഇതുവരെയുള്ള അവരുടെ അഭൂതപൂര്‍വ്വമായ വിജയം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പൊതുവെ പൈസയുടെ മൂല്യം ഈടാക്കാനാകുമെന്നു തോന്നിക്കുന്നവയാണ് കമ്പനിയുടെ എല്ലാ ഉൽപ്പന്നങ്ങളും എന്നതാണ്. ഒരു നിശ്ചിത നിലവാരവും അവയ്ക്കുണ്ടെന്നത് ഉപയോക്താവിനെ കമ്പനിയുടെ ഉപകരണങ്ങളിലേക്ക് ആകര്‍ഷിച്ചടുപ്പിക്കുന്നു. ഇന്ത്യയില്‍ ഒരു സ്മാര്‍ട്ട് ടിവി ഇറക്കുമ്പോള്‍ കമ്പനി എന്തൊക്കെ മുന്നൊരുക്കങ്ങളായിരിക്കും നടത്തിയിട്ടുണ്ടാകുക? അങ്ങനെ ഒരു ടിവി വന്നാല്‍ സാംസങും സോണിയുമടക്കമുള്ള വന്‍കിട കമ്പനികള്‍ക്കതു ഭീഷണിയാകുമോ?
അമ്പതിനായിരം രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നയാളും ചിലപ്പോള്‍ ടിവിയോ കംപ്യൂട്ടറോ വാങ്ങുമ്പോള്‍ അത്തരം ഒരു തുക കൂടുതലാണെന്നു പറയും. അതാണ് ഇന്ത്യന്‍ വിപണി. തങ്ങളുടെ Mi TV 4 എന്ന മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോള്‍ അതിന്റെ വില തന്നെയാണ് ആകര്‍ഷകമായ തലത്തില്‍ നിറുത്താന്‍ കമ്പനി ശ്രദ്ധിച്ചിട്ടുള്ളതെന്ന് കാണാം. 4K HDR ഫീച്ചറുള്ള, 55-ഇഞ്ചു വലിപ്പമുള്ള ഈ ടിവിയ്ക്ക് ഇട്ടിരിക്കുന്ന വില 39,999 രൂപയാണ്. സോണിയുടെയും സാംസങ്ങിന്റെയും 4K UHD ടിവി സെറ്റുകളുടെ വില 80,000 രൂപയ്ക്കു മുകളിലാണ്. ചിലതെല്ലാം 1,00,000 രൂപയ്ക്കും മുകളിലും. കുറഞ്ഞ കമ്പനികളായ ടിസിഎല്‍, Vu തുടങ്ങിയ ബ്രാന്‍ഡുകള്‍ പോലും 50,000 രൂപയ്ക്കു താഴെ 4K ടിവികള്‍ വില്‍ക്കുന്നില്ല.
ടിവിയുടെ മുഖ്യ ആകര്‍ഷണീയത അതിന്റെ നന്നേ മെലിഞ്ഞ ബോഡിയാണ്. ഏറ്റവു കനം കുറഞ്ഞ സ്ഥലത്ത് 4.99 mm വലിപ്പമാണുള്ളത്. ഐഫോണ്‍ Xന് 7.7mm കട്ടിയാണുള്ളത്. മദര്‍ബോര്‍ഡും, പോര്‍ട്ടുകളും മറ്റും പിടിപ്പിച്ചിരിക്കുന്ന, ഏറ്റവും കനം കൂടിയ സ്ഥലത്താകട്ടെ 48 mm ഉം. ഭിത്തിയില്‍ അല്ല, ടിവി സ്റ്റാന്‍ഡില്‍ വച്ചു കാണാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ബെയ്‌സിനു 216.5mm കട്ടിയുമുണ്ട്. ഇതിനെല്ലാം കൂടെ ഭാരം 20 കിലോയില്‍ താഴെയുമാണ്. സ്‌ക്രീനിന് റെസലൂഷന്‍ 3840x2160 പിക്‌സല്‍സ് ആണ്. ചാത്തന്‍ പാനല്‍ പിടിപ്പിച്ചല്ല ഷവോമി തങ്ങളുടെ ടിവി നിര്‍മിച്ചിരിക്കുന്നത്-സാക്ഷാല്‍ സാംസങ്ങിന്റെ 4K SVA ഡിസ്‌പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്. കോണ്‍ട്രാസ്റ്റ് റേഷ്യോ 6000:1 ആണെങ്കില്‍, റിഫ്‌റെഷ് റെയ്റ്റ് 60Hz ആണ്. 178 ഡിഗ്രി വ്യൂവിങ് ആംഗിളുമുണ്ട്. 4K HDRന് ഒപ്പം സ്റ്റാന്‍ഡര്‍ഡ് HDRഉം ഉണ്ട്. ഡോള്‍ബി വിഷന്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
4K HDR ഫീച്ചര്‍ മുന്തിയ ടിവികളുടെ കുത്തകയാണ്. ഇതാണ് ഷവോമി തകര്‍ക്കുന്നത്. അംലോജിക് T968 കോര്‍ട്ടെക്‌സ് A53 (Amlogic T968 Cortex-A53) ക്വാഡ്‌കോര്‍ പ്രോസസറാണ് ടിവിക്കു ശക്തി പകരുന്നത്. മാലിT830 MP2 ( Mali-T830 MP2) ഗ്രാഫിക്‌സ് പ്രൊസസറും 2GB റാമും 8GB സംഭരണശേഷിയും ആയിട്ടാണ് ടിവി എത്തുന്നത്. രണ്ട് 8 വോട്‌സ് സ്പീക്കറുകളുള്ള ടിവിയ്ക്ക് വൈഫൈ, ബ്ലൂടൂത്ത് പോലത്തെ കണക്ടിവിറ്റി ഓപ്ഷന്‍സും 3 HDMI 2.0 പോര്‍ട്ടുകളും, 1 USB 2.0 പോര്‍ട്ടും, 1 USB 3.0 പോര്‍ട്ടും, 1 എതര്‍നെറ്റ് പോര്‍ട്ടും സാധാരണ AVപോര്‍ട്ടും ഉണ്ട്.
ബുദ്ധിയുള്ള ടിവി
സാധാരണ സ്മാര്‍ട്ട് ടിവികളെക്കാള്‍ ബുദ്ധിയുമായാണ് ഷവോമിയുടെ Mi TV 4 എത്തുന്നത്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് ഒരുക്കിയിരിക്കുന്ന ഷവോമിയുടെ സ്വന്തം പാച്‌വോള്‍ (PatchWall) എന്ന സോഫ്റ്റ്‌വെയര്‍ ആണ് ടിവിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ഇന്ത്യക്കുവേണ്ട മിനുക്കു പണികള്‍ നടത്തിയാണ് പുതിയ ടിവിയുടെ പാച്‌വോള്‍ ഓടുന്നത്. ഡീപ് ലേണിങ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പാച്‌വോളില്‍ കണ്ണും നട്ടിരിപ്പുണ്ട്. കാഴ്ചക്കാരന്‍ കാണുന്ന കണ്ടന്റിന്റെ മെറ്റാഡേറ്റ പഠിച്ച് സമാന രീതിയിലുള്ള കണ്ടന്റ് കണ്ടെത്തലും നിര്‍ദ്ദേശിക്കലുമാണ് ഇതിന്റെ പണി. (ഒരു കാര്യം ഓര്‍ക്കുക-സ്മാര്‍ട്ട് ടിവികള്‍ അനലോഗ് ടിവികളെ പോലെയല്ലാതെ ഉപയോക്താവിനെ പഠിക്കും. ഇതു സൗകര്യം വര്‍ധിപ്പിക്കുമെങ്കിലും സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാകാം. ഒരാളുടെ രുചിഭേദങ്ങളെ പറ്റി സ്മാര്‍ട്ട്‌ഫോണുകളെയും കംപ്യൂട്ടറുകളെയും പോലെ ഇത്തരം ടിവികള്‍ക്കും അറിയാം.)
ടിവിക്കൊപ്പം കിട്ടുന്ന റിമോട്ടിനോ വോയിസ് കൺട്രോള്‍ ഇല്ല. ഭാവിയില്‍ അത്തരം റിമോട്ടും എത്തുമെന്നാണ് കമ്പനി പറയുന്നത്. അതോടൊപ്പം ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാവുന്ന Mi റിമോട്ട് ആപ്പിലൂടെയും ടിവിയെ നിയന്ത്രിക്കാം.
വെറും ഹാര്‍ഡ്‌വെയര്‍ മാത്രമല്ല Mi TV 4 വാങ്ങുമ്പോള്‍ കിട്ടുന്നത്. കമ്പനിയ്ക്ക് 12 സോഫ്റ്റ്‌വെയര്‍ പങ്കാളികളുമുണ്ട്. ഹോട്‌സ്റ്റാര്‍, വൂട്ട് തുടങ്ങിയവയൊക്കെ ഈ കൂട്ടത്തില്‍ ഉണ്ട്. നെറ്റ്ഫ്‌ളിക്‌സും, ആമസോണ്‍ പ്രൈമും ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഏകദേശം 500,00 മണിക്കൂര്‍ കാണാനുള്ള വിഡിയോ, 15 ഇന്ത്യന്‍ ഭാഷകള്‍ അടക്കം ലഭ്യമാക്കുമെന്നാണ് ഷവോമി പറയുന്നത്. എന്നാല്‍ ഇതില്‍ എത്ര മണിക്കൂര്‍ ഉപയോഗപ്രദമായിരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
4K കണ്ടന്റ്
4K കണ്ടന്റ് അത്രകണ്ട് ലഭ്യമല്ല. യുട്യൂബ് ഈ ടിവിയില്‍ നേരിട്ടു കാണാനാകില്ല. എന്നാല്‍ ഗൂഗിള്‍ ക്രോംകാസ്റ്റ് ഡോങ്ഗിള്‍ ഉപയോഗിച്ചാല്‍ കാണാം. 4K കണ്ടന്റ് അതിന്റെ മുഴുവന്‍ പ്രഭാവത്തിലും കാണാന്‍ സാധിക്കുമ്പോള്‍ ടിവി നയനാന്ദകരമായ ഒരു അനുഭവമായി തീരും.