വാട്‌സാപ്പിന്റെ നയം ആശങ്കാജനകമെന്ന് കേന്ദ്രം കോടതിയില്‍; പേടിയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടെന്ന് കോടതി
പുതിയ സ്വകാര്യതാ നയം വഴി ഇന്ത്യക്കാരോട് വാട്‌സാപ് കാണിക്കുന്നത് തിരിച്ചുവ്യത്യാസമാണെന്നും ഇത് ആശങ്കാജനകമാണെന്നും കേന്ദ്രസർക്കാർ ഡല്‍ഹി ഹൈക്കോടതിയില്‍ വാദിച്ചു. യൂറോപ്പിലും ഇന്ത്യയിലും വയ്ത്യസ്തമായ നയങ്ങളാണ് കൊണ്ടുവന്നിരിക്കുന്നതെന്നും ഇതേക്കുറിച്ച് ആപ്പിന്റെ ഉടമയായ ഫെയ്സ്ബുക്കിനോട് വിശദീകരണം
പുതിയ സ്വകാര്യതാ നയം വഴി ഇന്ത്യക്കാരോട് വാട്‌സാപ് കാണിക്കുന്നത് തിരിച്ചുവ്യത്യാസമാണെന്നും ഇത് ആശങ്കാജനകമാണെന്നും കേന്ദ്രസർക്കാർ ഡല്‍ഹി ഹൈക്കോടതിയില്‍ വാദിച്ചു. യൂറോപ്പിലും ഇന്ത്യയിലും വയ്ത്യസ്തമായ നയങ്ങളാണ് കൊണ്ടുവന്നിരിക്കുന്നതെന്നും ഇതേക്കുറിച്ച് ആപ്പിന്റെ ഉടമയായ ഫെയ്സ്ബുക്കിനോട് വിശദീകരണം
പുതിയ സ്വകാര്യതാ നയം വഴി ഇന്ത്യക്കാരോട് വാട്‌സാപ് കാണിക്കുന്നത് തിരിച്ചുവ്യത്യാസമാണെന്നും ഇത് ആശങ്കാജനകമാണെന്നും കേന്ദ്രസർക്കാർ ഡല്‍ഹി ഹൈക്കോടതിയില്‍ വാദിച്ചു. യൂറോപ്പിലും ഇന്ത്യയിലും വയ്ത്യസ്തമായ നയങ്ങളാണ് കൊണ്ടുവന്നിരിക്കുന്നതെന്നും ഇതേക്കുറിച്ച് ആപ്പിന്റെ ഉടമയായ ഫെയ്സ്ബുക്കിനോട് വിശദീകരണം
പുതിയ സ്വകാര്യതാ നയം വഴി ഇന്ത്യക്കാരോട് വാട്‌സാപ് കാണിക്കുന്നത് തിരിച്ചുവ്യത്യാസമാണെന്നും ഇത് ആശങ്കാജനകമാണെന്നും കേന്ദ്രസർക്കാർ ഡല്‍ഹി ഹൈക്കോടതിയില്‍ വാദിച്ചു. യൂറോപ്പിലും ഇന്ത്യയിലും വയ്ത്യസ്തമായ നയങ്ങളാണ് കൊണ്ടുവന്നിരിക്കുന്നതെന്നും ഇതേക്കുറിച്ച് ആപ്പിന്റെ ഉടമയായ ഫെയ്സ്ബുക്കിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഫെയ്‌സ്ബുക്കുമായോ മറ്റ് ഫെയ്സ്ബുക്ക് കമ്പനികളുമായോ ഡേറ്റ പങ്കുവയ്ക്കില്ലെന്ന് യൂറോപ്പിലെ ഉപയോക്താക്കള്‍ക്കായി ഇറക്കിയിരിക്കുന്ന നയത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും, ആ വാചകം ഇന്ത്യക്കാര്‍ക്കു നല്‍കിയ സ്വകാര്യതാ നയത്തിലില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഇന്ത്യക്കാരാണ് വാട്‌സാപ്പിന്റെ ഉപയോക്താക്കളില്‍ വലിയൊരു ഭാഗമെന്നിരിക്കെയാണ് ഇതു ചെയ്തിരിക്കുന്നതെന്നാണ് കേന്ദ്രത്തിനായി ഹാജരായ അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ പറഞ്ഞത്. വാട്‌സാപ്പിന്റെ പുതിയ പോളിസിക്കെതിരെ നല്‍കിയിരിക്കുന്ന വിവിധ പരാതികളില്‍ വാദംകേള്‍ക്കുന്നതിനിടയിലാണ് ശര്‍മ്മ തന്റെ സബ്മിഷന്‍ നടത്തിയത്.
അതേസമയം, കേന്ദ്രം അയച്ച കത്തിന് മറുപടി നല്‍കുമെന്നു വാട്‌സാപ് അറിയിച്ചു. പ്രശ്‌നം വാട്‌സാപ്പും ഫെയ്‌സ്ബുക്കും തമ്മിലാണെന്നും ഇന്ത്യയില്‍ നിയമം കൊണ്ടുവരാത്തിടത്തോളം കാലം അധികമൊന്നും തങ്ങള്‍ക്ക് ചെയ്യാനില്ലെന്നും കമ്പനി കോടതിയെ അറിയിച്ചു. ഏകപക്ഷീയമായാണ് തങ്ങളുടെ നയം ഉപയോക്താക്കളുടെ മേല്‍ വാട്‌സാപ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. പ്രഥമദൃഷ്ട്യാ വാട്‌സാപ് ഉപയോഗിക്കണമെങ്കില്‍ തങ്ങള്‍ പറയുന്നതു കേട്ടോളണമെന്ന രീതിയിലാണ് പെരുമാറിയിരിക്കുന്നതെന്ന് ശര്‍മ്മ പറയുന്നു. അതേസമയം, ഇത് സ്വകാര്യ വ്യക്തികളും സ്വകാര്യ കമ്പനിയും തമ്മിലുള്ള പ്രശ്‌നമാണെന്നും ശര്‍മ്മ കോടതിയെ ഓര്‍മിപ്പിച്ചു.
അതേസമയം വാട്‌സാപ് പറഞ്ഞ തരത്തിലുള്ള ഡേറ്റാ പ്രൊട്ടക്ഷന്‍ ബില്‍ തയാറായി വരികയാണെന്നും ശര്‍മ്മ പറഞ്ഞു. കേന്ദ്രത്തിന് ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സമയം നല്‍കിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് സച്‌ദേവ കേസിന്റെ അടുത്ത വാദംകേള്‍ക്കല്‍ മാര്‍ച്ച് 1 ലേക്കു മാറ്റിവച്ചു. അതേസമയം, വാട്‌സ്പ്പിന്റെ പുതിയ സ്വകാര്യതാ നയത്തേക്കുറിച്ചു പേടിയുള്ളവര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. വാട്‌സാപ് ഡൗണ്‍ലോഡ് ചെയ്യാൻ ആരും നിര്‍ബന്ധമാക്കിയിട്ടില്ലെന്നും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാതിരിക്കാനുളള അവകാശമുണ്ടെന്നും പരാതിക്കാരിലൊരാളായ ചൈതന്യാ റോഹിലയോട് ജസ്റ്റിസ് സഞ്ചീവ് സച്‌ദേവ പറഞ്ഞു.
∙ താന്‍ അര്‍ണാബില്‍ നന്ന് 40 ലക്ഷം രൂപയും 12000 ഡോളറും കൈപ്പറ്റിയെന്ന് പാര്‍ത്തോ
മുന്‍ ബ്യൂറോ ഓഫ് ഓഡിയന്‍സ് റീസേര്‍ച്ച് കൗണ്‍സില്‍ അഥവാ ബാര്‍ക്ക് മേധാവി പാര്‍ത്തോ ദാസ്ഗുപ്തയും റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയും തമ്മിലുള്ള ബന്ധം പുറത്തായ വാട്‌സാപ് ചാറ്റുകളില്‍ നിന്ന് വ്യക്തമായിരുന്നെങ്കിലും അവര്‍ തമ്മിലുള്ള ഇടപാടുകളെക്കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നു. താന്‍ അര്‍ണാബില്‍ നിന്ന് മൂന്നു വര്‍ഷത്തിനിടയില്‍ 40 ലക്ഷം രൂപയും 12000 ഡോളറും കൈപ്പറ്റിയെന്ന് പാര്‍ത്തോ എഴുതി നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. ഡോളര്‍ വിദേശത്ത് രണ്ടു വ്യത്യസ്ത അവധിയാഘോഷങ്ങള്‍ക്കു വേണ്ടിയായിരുന്നുവെന്നും പറഞ്ഞിട്ടുണ്ട്. ഇതിനു പ്രതിഫലമായി താന്‍ റിപ്പബ്ലിക് ടിവിയുടെ റേറ്റിങ് മാറ്റിയെന്നും പ്രസ്താവനയില്‍ കാണാം. ടിആര്‍പി സ്‌കാം കേസ് എന്നറിയപ്പെടുന്ന ഈ കേസില്‍ 3,600 പേജ് വരുന്ന അനുബന്ധ കുറ്റപത്രം മുംബൈ പൊലീസ് ജനുവരി 11നാണ് സമര്‍പ്പിച്ചത്. ഇതിലാണ് ഇരുവരും തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങളുടെ കോപ്പിയും ഉള്ളത്. ഇതു കൂടാതെ ബാര്‍ക്ക് മുന്‍ ജീവനക്കാര്‍, കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ എന്നിവരടക്കം 59 പേരുടെ പ്രസ്താവനകളും ഉള്‍പ്പെടുന്നു. അതേസമയം, പാര്‍ത്തോയുടെ വക്കീലായ അര്‍ജുന്‍ സിങ് ഈ ആരോപണങ്ങള്‍ ശരിയല്ലെന്നും അവ ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയതാണെന്നും പറഞ്ഞ് രംഗത്തെത്തി. എന്നാല്‍, അര്‍ണാബിന്റെ അഭിഭാഷകരും മറ്റും ഇക്കാര്യത്തിലും മൗനംപാലിച്ചു.
∙ ടെന്‍സന്റും 1 ട്രില്ല്യന്‍ ക്ലബിലേക്ക്
ലോകമെമ്പാടും ടെക്‌നോളജി കമ്പനികളുടെ മൂല്യം കുമിളപോലെ വീര്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിലിക്കന്‍ വാലിയിലെ കമ്പനികളേപ്പോലെ തന്നെ ചൈനീസ് ടെക്‌നോളജി ഭീമന്‍ ടെന്‍സന്റിന്റെയും മൂല്യം കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. തിങ്കളാഴ്ച കമ്പനിയുടെ മൂല്യം 11 ശതമാനമാണ് ഉയര്‍ന്നത്. ഇപ്പോള്‍ ഏകദേശം 950 ബില്ല്യന്‍ ഡോളറാണ് മൂല്യം. ജനുവരിയില്‍ മാത്രം കമ്പനിയുടെ മൂല്യം 251 ബില്ല്യന്‍ വര്‍ധിച്ചു.
∙ ഫ്യൂച്ചര്‍ കമ്പനി റിലയന്‍സ് ഏറ്റെടുക്കുന്നതിനു തടയിടാന്‍ അവസാന ശ്രമവുമായി ആമസോണ്‍
ഫ്യൂച്ചര്‍ ഗ്രൂപ്പ് കമ്പനി ലഭിക്കുന്നവര്‍ക്ക് ഇന്ത്യന്‍ പലചരക്കു വ്യാപാര മേഖലയുടെ നിയന്ത്രണവും ലഭിച്ചേക്കുമെന്നാണ് പറയുന്നത്. അതിനാല്‍ തന്നെ ആഗോള ഓണ്‍ലൈന്‍ വില്‍പ്പനാ ഭീമന്‍ ആമസോണും ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് കമ്പനിയും തമ്മില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിനായി കടുത്ത മത്സരമാണ് നടക്കുന്നത്. തങ്ങളോടു ചോദിക്കാതെ കമ്പനി വില്‍ക്കില്ലെന്ന കരാര്‍ എഴുതിയുണ്ടാക്കിയ ശേഷം ഫ്യൂച്ചര്‍ ഗ്രൂപ്പ് 3.38 ബില്ല്യന്‍ ഡോളറിന് റിലയന്‍സിനു വിറ്റു എന്നതാണ് ആമസോണ്‍ നല്‍കിയിരിക്കുന്ന കേസ്. സിങ്കപ്പൂര്‍ കോടതിയില്‍ നിന്ന് ആമസോണ്‍ അനുകൂല വിധി സമ്പാദിച്ചുവെങ്കിലും ഡൽഹി ഹൈക്കോടതി ഈ കേസില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ സെബിയെ ഏല്‍പ്പിച്ചിരിക്കുകയായിരുന്നു. സെബി റിലയന്‍സിന് അനുകൂലമായ വിധിയാണ് പ്രഖ്യാപിച്ചത്. പക്ഷേ, ഭാവിയില്‍ വന്നേക്കാവുന്ന കോടിതി വിധികള്‍ പരിഗണിക്കുമെന്ന് സെബി പറഞ്ഞിട്ടുമുണ്ട്. എന്തായാലും ഇപ്പോള്‍ സിങ്കപ്പൂര്‍ ആര്‍ബിട്രേറ്ററുടെ വിധി നടപ്പാക്കണമെന്നു പറഞ്ഞ് ആമസോണ്‍ വീണ്ടും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഫ്യൂച്ചര്‍ കമ്പനിയെ റിലയന്‍സ് ഏറ്റെടുക്കാതിരിക്കാനുള്ള അവസാന ശ്രമങ്ങളിലൊന്നായിരിക്കും ഇതെന്നാണ് കരുതുന്നത്.
∙ സോഫിയയെ പോലെയുളള റോബോട്ടുകളെ ധാരാളമായി പുറത്തിറക്കും
തന്നെപ്പോലെയുള്ള സോഷ്യല്‍ റോബോട്ടുകള്‍ക്ക് രോഗികളെയും പ്രായമായവരെയും ശുശ്രൂഷിക്കാന്‍ സാധിക്കുമെന്നാണ് ഹോങ്കോങിലെ ഹാന്‍സണ്‍ റോബോട്ടിക്‌സ് പുറത്തിറക്കിയ പ്രശസ്തയായ ഹ്യൂമനോയിഡ് റോബോട്ട് സോഫിയ പറഞ്ഞത്. സോഫിയ അടക്കം നാലു മോഡല്‍ ഹ്യൂമനോയിഡ് റോബോട്ടുകളെ 2021ല്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. മഹാമാരിക്കിടയ്ക്ക് മനുഷ്യരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ റോബോട്ടുകള്‍ കൂടുതലായി വേണ്ടിവരുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ ആരോഗ്യ രംഗത്തു മാത്രമായിരിക്കില്ല ഇവയുടെ സേവനം ആസ്വദിക്കാനാകുക. റീട്ടെയില്‍ ബിസിനസ്, എയര്‍ലൈന്‍സ് തുടങ്ങിയ ഇടങ്ങളിലും ഇവയെ സ്ഥാപിക്കാമെന്ന് കമ്പനി അറിയിക്കുന്നു.
∙ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ലയനം നടന്നേക്കില്ല
പതനം ആസന്നമെന്നു കരുതപ്പെടുന്ന ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ കമ്പനികള്‍ തമ്മില്‍ പറഞ്ഞു കേട്ടിരുന്ന ലയന സാധ്യതയും കുറവാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കാര്യത്തില്‍ കേന്ദ്രം താമസിയാതെ അന്തിമ തീരുമാനം കൈക്കൊണ്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
English Summary: WhatsApp treating Indians differently from Europeans matter of concern: Centre to HC