യാത്രയ്ക്കിടെ ഇമെയിലുകൾ പരിശോധിക്കാൻ 1984ൽ ഉപയോഗിച്ചിരുന്ന ടെക്നോളജി എങ്ങനെ? വിഡിയോ
യാത്ര ചെയ്യുന്നതിനിടെ ഇമെയില്‍ പരിശോധിക്കുകയെന്നത് ഇന്നത്തെക്കാലത്ത് കുട്ടിക്കളിയാണ്. എന്നാല്‍ 1984ല്‍ അത് അന്നത്തെ ഏറ്റവും അത്യാധുനിക ഐടി സാങ്കേതികവിദ്യയായിരുന്നു. യാത്രക്കിടെ ഇമെയില്‍ പരിശോധിക്കാനുള്ള സാങ്കേതികവിദ്യയെ പരിചയപ്പെടുത്തുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍

യാത്ര ചെയ്യുന്നതിനിടെ ഇമെയില്‍ പരിശോധിക്കുകയെന്നത് ഇന്നത്തെക്കാലത്ത് കുട്ടിക്കളിയാണ്. എന്നാല്‍ 1984ല്‍ അത് അന്നത്തെ ഏറ്റവും അത്യാധുനിക ഐടി സാങ്കേതികവിദ്യയായിരുന്നു. യാത്രക്കിടെ ഇമെയില്‍ പരിശോധിക്കാനുള്ള സാങ്കേതികവിദ്യയെ പരിചയപ്പെടുത്തുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ശ്രദ്ധേയമാവുന്നത്.
വാര്‍ത്താ അവതാരകനായ ജോന് എന്റിച്ച്മാനാണ് തന്റെ ട്വിറ്ററിലൂടെ ബ്രിട്ടിഷ് ടിവിയുടെ ഈ വിഡിയോ പങ്കുവെച്ചത്.
തമേസ് ടിവിയുടെ കംപ്യൂട്ടറിനെക്കുറിച്ചുള്ള ഡേറ്റാ ബേസ് എന്ന സീരീസിലെ ഒരു വിഡിയോയായിരുന്നു ഇത്. ടോണി ബാസ്റ്റബിള് അവതരിപ്പിച്ച ഈ പരിപാടി 1984 ജൂണ്‍ ഏഴിനാണ് സംപ്രേക്ഷണം ചെയ്തത്. ജപ്പാനില്‍ ഒരു ട്രെയിനില്‍ സഞ്ചരിക്കുന്നതിനിടെ ഇമെയില്‍ പരിശോധിക്കാന്‍ ശ്രമിക്കുകയാണ് ടോണി ഈ വിഡിയോയിലൂടെ ചെയ്തത്. 'ഈ അടുത്തകാലത്തുണ്ടായ ഏറ്റവും ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങളിലൊന്നാണിത്. യാത്ര ചെയ്യുമ്പോഴും ഇതുപയോഗിച്ച് നിങ്ങള്‍ക്ക് ഇമെയിലുകള്‍ പരിശോധിക്കാനാകും. കൊണ്ടുനടക്കാവുന്ന കംപ്യൂട്ടര്‍ വഴിയാണ് ഇത് സാധ്യമാകുന്നതെന്നും ടോണി ബാസ്റ്റബിള് വിഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.
ടിആർഎസ് 80 മോഡല്‍ 100 എന്ന കംപ്യൂട്ടറാണ് ഈ വിഡിയോയിലുള്ളത്. 1983 മുതല്‍ ഈ കംപ്യൂട്ടര്‍ ജാപ്പനീസ് വിപണിയിലുണ്ട്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ലിക്യുഡ് ക്രിസ്റ്റല്‍ ഡിസ്പ്ലേയുള്ള നോട്ട്ബുക്കിനെ പോലുള്ള കംപ്യൂട്ടറായിരുന്നു ഇത്. ക്യോസിറ കോര്പറേഷന് നിര്‍മിച്ച ഈ കംപ്യൂട്ടറുകള്‍ വന്‍ വിജയമായിരുന്നു. ഏതാണ്ട് 60 ലക്ഷം ടിആർഎസ് 80 മോഡല്‍ 100 കംപ്യൂട്ടറുകൾ വിറ്റുപോയിട്ടുണ്ട്.
ട്രെയിനിലോ വിമാനത്തിലോ ആവട്ടെ നിങ്ങള്‍ക്ക് ഈ കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കാമെന്ന് വിഡിയോയില്‍ ബാസ്റ്റബിള് പറയുന്നു. എന്നാല്‍, ട്രെയിനില്‍ വെച്ച് ഈ കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ബാസ്റ്റബിളിന്റേയും സംഘത്തിന്റേയും ശ്രമം വിജയിക്കുന്നില്ല. ട്രെയിനിലെ ടെലഫോണ്‍ പെയ്ഡ് ഫോണാണെന്നും അതിന് വേണ്ട ചില്ലറയില്ല എന്നുമൊക്കെയാണ് കാരണമായി പറയുന്നത്. പിന്നീട് ഹോട്ടല്‍ റൂമിലെത്തിയ ശേഷം വിജയകരമായി ഇത് പ്രവര്‍ത്തിപ്പിച്ച് കാണിക്കുന്നുമുണ്ട്.
ഒറ്റനോട്ടത്തില്‍ വിചിത്രമെന്ന് തോന്നിപ്പിക്കുന്ന അക്വസ്റ്റിക് കപ്ലര്‍ എന്ന ഭാഗവും ഈ കംപ്യൂട്ടര്‍ സംവിധാനത്തിനുണ്ടായിരുന്നു. ടെലഫോണിന്റെ റസീവര്‍ യോജിപ്പിക്കാന്‍ കഴിയുന്ന ഹെഡ്ഫോണിനെ പോലെ തോന്നിപ്പിക്കുന്ന അക്വസ്റ്റിക് കപ്ലറാണ് മോഡത്തിന്റെ ജോലി ചെയ്യുന്നത്. ടെലഫോണില്‍ നിന്നും ഇമെയില്‍ സന്ദേശം കംപ്യൂട്ടറിലേക്ക് ഡൗണ്‍ ലോഡ് ചെയ്താണ് വായിക്കുന്നത്. ഇതേ സംവിധാനം ഉപയോഗിച്ച് ആവശ്യമെങ്കില്‍ കംപ്യൂട്ടറില്‍ ഇമെയില്‍ ടൈപ്പ് ചെയ്ത് അയക്കാനാകുമെന്നും വിഡിയോയില്‍ ബാസ്റ്റബിള് പറയുന്നുണ്ട്.
English Summary: 'Can’t Win All’: Old Video Shows How People Checked Emails On The Move In 1984